അവതാരകയായി എത്തി പിന്നീട് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ജുവൽ മേരി. മിനിസ്‌ക്രീൻ പരിപാടികളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ജുവൽ മേരി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിന്റെ അവതാരകയായിരുന്നു ജുവൽ മേരി.
പിന്നീട് താരം സിനിമയിലേക്ക് എത്തുകയായിരുന്നു. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ജുവൽ മേരിയുടെ അരങ്ങേറ്റം. ജുവലിന്റെ ആദ്യ സിനിമയായ ഉട്ടോപ്യയിലെ രാജാവിലെ നായകൻ മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു. പ്രസിദ്ധ സംവിധായകൻ കമൽ ആയിരുന്നു സിനിമയുടെ സംവിധായകൻ.
2015 ൽ ആയിരുന്നു ഉട്ടോപ്യയിലെ രാജാവ് പുറത്തിറങ്ങിയത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ പത്തേമാരിയിലും മമ്മൂട്ടിയുടെ നായികയായി ജുവൽ മേരി അഭിനയിച്ചു. പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി ജുവൽ മേരി നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോഴിതാ താരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയത്തിൽ പ്രതികരിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. അമൽജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ജീവ നൊടു ക്കിയ സംഭവത്തിലാണ് ജുവൽ പ്രതികരിച്ചിരിക്കുന്നത്. താൻ പഠിച്ചു കൊണ്ടിരുന്ന കാലത്തും കോളേജുകളിൽ ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് എ തി രായ കാര്യങ്ങൾ നടന്നിരുന്നെന്നാണ് ജുവല് വെളിപ്പെടുത്തുന്നത്.
താൻ നഴ്‌സിംഗ് പഠിച്ചിരുന്ന കാലത്തെ അനുഭവം ജുവൽ പങ്കുവെയ്ക്കുകയാണ്. കഷ്ടപ്പെട്ട് നര കിച്ചാണ് താൻ പഠനം പൂർത്തിയാക്കിയത്. തന്നെ ലെസ്ബിയൻ എന്ന് വരെ വിളിച്ച് സംസാരിച്ചിട്ടുണ്ടെന്നും ജുവൽ ഇൻസറ്റിയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ജുവൽ മേരി പറയുന്നതിങ്ങനെ: താൻ 15 വർഷം മുമ്പ് സ്വാശ്രയ മാനേജ്മെന്റ് കോളജിൽ നഴ്സിംഗ് പഠിച്ച ഒരു വിദ്യാർഥിയാണ്. കുറച്ച് സുഹൃത്തുക്കൾ ലഭിച്ചു എന്നല്ലാതെ ജീവിതത്തിൽ പാഠമാക്കാനുള്ള സന്തോഷം തോന്നുന്ന ഒന്നും ആ സ്ഥലത്ത് നിന്ന് ഉണ്ടായിട്ടില്ല.
അന്ന്പല തരത്തിലുള്ള അപമാനങ്ങളും പഠന കാലത്ത് ഏറ്റുവാങ്ങേണ്ടി വന്നു. കഷ്ടപ്പെട്ട് നരകിച്ചാണ് പഠനം പൂർത്തിയാക്കിയത്. ഒരു ഞായറാഴ്ച ഹോസ്റ്റലിൽ ഞാനും കുറച്ചു സുഹൃത്തുക്കളും മാഗസിൻ വായിക്കുന്ന സമയത്താണ് അതു കണ്ട് ഒരാൾക്ക് തങ്ങൾ ലെസ്ബിയൻ ആണെന്ന് തോന്നിയതെന്ന് ജുവൽ പറയുന്നു,
ഏകദേശം 15 വർഷം മുമ്പ് അതിനെ പറ്റി ചിന്തിക്കുക പോലും ചെയ്യാത്ത ഞങ്ങളെയാണ് സ്വവർഗാനുരാഗം എന്ന പേര് കെട്ടി ചോദ്യം ചെയ്തത്. സെക്ഷ്വലി ഇമ്മോറലായി പെരുമാറി എന്ന ആരോപണം എനിക്കെതിരെ വന്നു. പിന്നീട് ലൈംഗികചുവയോടെയുള്ള പല അപമാന വാക്കുകൾ അവർ പറഞ്ഞു. അതിനെ ഞങ്ങൾ എതിർത്തു. പക്ഷേ, കള്ളി, പറഞ്ഞാൽ കേൾക്കാത്തവൾ, മാനസിക പ്രശ്നമുള്ളവർ എന്നൊക്കെ പറഞ്ഞ് അപമാനിച്ചെന്നും താരം വെളിപ്പെടുത്തുന്നു.
പിന്നീട് അങ്ങോട്ട് എത്ര ക്ഷമിച്ചാലും വീണ്ടും അവർ മാനസികമായി തളർത്തി. അവർ പറയുന്നതു പോലെ ചിന്തിക്കുന്ന ആളുകളാക്കി മാറ്റുകയാണ് ലക്ഷ്യം. ഡെമോക്രസി പുറത്തെവിടെയോ കളഞ്ഞിട്ടാണ് അകത്തേക്ക് കയറുക. ആ നാല് വർഷം കൊണ്ട് ആങ്സൈറ്റിയും ആത്മഹത്യാ പ്രവണതയുമെല്ലാമുണ്ടായി. ശ്രദ്ധ എന്ന പെൺകുട്ടി ഇതുപോലെയുള്ള അതി ക്രൂരമായ ഹരാസ്മെന്റ് കൊണ്ട് മരണപ്പെട്ടു കഴിഞ്ഞു. കുറച്ച് കാലം കഴിയുമ്പോൾ ഒരു ജോലിയെല്ലാം വാങ്ങി പാറിപ്പറക്കേണ്ട പെൺകുട്ടിയായിരുന്നു.
കോളേജ് അടിച്ചേൽപ്പിക്കപ്പെടുന്ന മോറൽ സ്‌ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്. ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ വിടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. കോളജിൽ നിങ്ങൾ പണം കൊടുത്ത് പഠിപ്പിക്കാൻ വിടുകയാണ്. അതിൽ കൂടുതൽ ഭയ ഭക്തി ബഹമുമാനത്തിന്റെ ആവശ്യമില്ല. ലോകത്ത് എവിടെയും ഇത് വളരെ കോമൺസെൻസ് ഉള്ളവർക്ക് മനസ്സിലാകുന്ന കാര്യമാണ്. ആരാണ് നിങ്ങളുടെ കുട്ടികളുടെ ലൈഫിന്റെ മൊറാലിറ്റി ഡിക്റ്റേറ്റ് ചെയ്യാൻ അവർക്ക് അനുവാദം നൽകിയത്.
നിങ്ങൾ തന്നെയാണ്. ഇത്തരം ക്രൂരതകളെ ഇനിയെങ്കിലും ഡിസിപ്ലിൻ എന്ന എന്ന പേര് കൊണ്ട് അലങ്കരിക്കാതിരിക്കട്ടെ. അധ്യാപനവും ഡിസിപ്ലിനും മര്യാദകളുമൊക്കെ ലംഘിച്ച് അവരുടെ ക്രൂരത പുറത്ത് കൊണ്ടുവരാനുള്ളതായി വിദ്യാഭ്യാസത്തെ കാണുന്ന ഒരുപാട് പേരുണ്ടെന്നും താരം പറയുന്നു.
ശ്രദ്ധയ്ക്ക് വേണ്ടി നിലകൊള്ളുന്ന എല്ലാ വിദ്യാർഥികൾക്കും ഫുൾ സപ്പോർട്ടെന്നും. ഇനിയെങ്കിലും ഡിസിപ്ലിനറി ആക്ഷന്റെ പേരിൽ ആരും കുട്ടികളെ ഹരാസ് ചെയ്യാതിരിക്കട്ടെയെന്നും ജുവൽ പ്രതികരിച്ചു.