അവതാരകയായി എത്തി പിന്നീട് മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ജുവൽ മേരി. മിനിസ്‌ക്രീൻ പരിപാടികളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ ജുവൽ മേരി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിന്റെ അവതാരകയായിരുന്നു ജുവൽ മേരി.
പിന്നീട് താരം സിനിമയിലേക്ക് എത്തുകയായിരുന്നു. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ജുവൽ മേരിയുടെ അരങ്ങേറ്റം. ജുവലിന്റെ ആദ്യ സിനിമയായ ഉട്ടോപ്യയിലെ രാജാവിലെ നായകൻ മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു. പ്രസിദ്ധ സംവിധായകൻ കമൽ ആയിരുന്നു സിനിമയുടെ സംവിധായകൻ.
2015 ൽ ആയിരുന്നു ഉട്ടോപ്യയിലെ രാജാവ് പുറത്തിറങ്ങിയത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ പത്തേമാരിയിലും മമ്മൂട്ടിയുടെ നായികയായി ജുവൽ മേരി അഭിനയിച്ചു. പിന്നീട് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി ജുവൽ മേരി നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോഴിതാ താരം താൻ നേരിട്ട ബോഡിഷെയ്മിങിനെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജുവൽ മേരി. തന്റെ നിറത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് അവതാരകയും നടിയുമായ ജുവൽ മേരി പറയുന്നത്. ഇൻഡസ്ട്രിയിൽ വന്നതിന് ശേഷം പല ഡോക്ടർമാരും തന്നോട് ഇങ്ങോട്ട് വെളുക്കാനുള്ള മരുന്ന് തരട്ടെയെന്ന് ചോദിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി.
കുട്ടിക്കാലത്ത് ശരീരം മെലിഞ്ഞതിന്റെ പേരിലും നിറത്തിന്റെ പേരിലും പലരും തന്റെ അമ്മയെയാണ് കുറ്റപ്പെടുത്തിയിരുന്നതെന്ന് ജുവൽ പറയുന്നു. അന്നൊക്കെ അതിന്റെ പേരിൽ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെന്നും താരം മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇൻഡസ്ട്രിയിൽ വന്നതിന് ശേഷം ഡോക്ടർമാര് വരെ ഗ്ലൂട്ടാ തൈലം തരട്ടെ വെളുപ്പിക്കട്ടെ വെളുപ്പിക്കട്ടെയെന്നാണ് ചോദിച്ചിരുന്നത്. വേണ്ട, വേണ്ട എന്നാണ് ഞാൻ എല്ലാവരോടും പറയുക. ഈ കളർ കൊണ്ട് എനിക്ക് ഭയങ്കര സന്തോഷമാണ്. എന്റെ ശരീരത്തിന്റെ നിറം എനിക്ക് ഇഷ്ടമാണെന്നും ജുവൽ വിശദീകരിച്ചു.
ചെറുപ്പത്തിൽ ഇതിലും കറുത്തിട്ടായിരുന്നു. കാരണം വെയിലത്ത് ഒക്കെയാണ് കളിക്കുക. എനിക്ക് ഈ അടങ്ങി ഒതുങ്ങി ഇരിക്കുന്നത് ഇഷ്ടമല്ല. സൈക്കിൾ എടുത്ത് കറങ്ങി നടക്കുന്നത് കൊണ്ട് നമുക്ക് നല്ല കറുപ്പാണ്. അനിയത്തി നല്ല വെളുത്ത കുട്ടിയാണ്. അതുകൊണ്ട് ഈ ബന്ധുജനങ്ങളായവരും നാട്ടുകാരും പള്ളിക്കാരും എല്ലാരും വന്നിട്ട് തന്റെ അമ്മയെ ഇങ്ങനെ വ ധി ക്കുമെന്നും ജുവൽ വെളിപ്പെടുത്തി.
‘അന്ന് ഭയങ്കര മെലിഞ്ഞിട്ടാണ്. ആ ഒരു പ്രായം വരെ മെലിഞ്ഞതിന്റെ പേരിലായിരുന്നു ബോഡി ഷെയിമിങ്ങ്. അത് കഴിഞ്ഞപ്പോൾ പിന്നെ നിറത്തിന്റെ പേരിലായി. അമ്മയുടെ അടുത്ത് വന്ന് ഈ പെൺകുട്ടി എന്താണ് ഇങ്ങനെ ഇരിക്കുന്നത് എന്നായിരുന്നു പലരുടെയും ചോദ്യം’-എന്നും ജുവൽ പറയുന്നു.