സ്‌കൂൾ കാലത്ത് പരസ്പരം സംസാരിക്കാറില്ലായിരുന്നു; എന്നെ എങ്ങനെയോ അങ്ങ് മയക്കി; ഭർത്താവ് ജെറിനെ കുറിച്ച് മഞ്ജരി പറയുന്നത് കേട്ടോ

240

നിരവധി മികച്ച ഗാനങ്ങളുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായിക മഞ്ജരി വിവാഹിതയായി. ഓർത്തിരിക്കുന്ന ഒരുപാട് പാട്ടുകൾ മഞ്ജരി പാടിയിട്ടുണ്ട്. ബാല്യകാല സുഹൃത്ത് ജെറിൻ ആണ് മഞ്ജരിയുടെ കഴുത്തിൽ താലി ചാർത്തിയത്. തിരുവന്തപുരത്ത് വെച്ചാണ് വിവാഹ ചടങ്ങ് നടന്നത്. മഞ്ജരിയുടെ രണ്ടാം വിവാഹം ആണ് ഇത്.

ചുവപ്പ് നിറത്തിലുള്ള പട്ട് സാരിയും അതിന് ഇണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരി ആയിട്ടാണ് മഞ്ജരി നവവധുവായി എത്തിയത്. ചുവപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു വരൻ ജെറിന്റെ വേഷം. വിവാഹത്തിൽ പങ്കെടുക്കാനും വധു വരന്മാരെ ആശിർവദിക്കാനുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയിരുന്നു. മഞ്ജരിയുടെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുകയാണ് മഞ്ജരിയും ജെറിനും. തങ്ങളുടെ പ്രണയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമൊക്കെ ഇരുവരും തുറന്നുപറയുകയും ചെയ്തു.

Advertisements

എന്താണ് ഇപ്പോൾ പറയാനുള്ളത് എന്ന് ചോദിച്ചപ്പോൽ ഐ ലവ് യു എന്നാണ് പറയാനുള്ളതെന്നായിരുന്നു മഞ്ജരി പറഞ്ഞത്. ഭർത്താവിനെ മാധ്യമ പ്രവർത്തകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് മഞ്ജരി. ദൈവം ഞങ്ങളെ എന്നും അനുഗ്രഹിക്കട്ടെ. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. ഇന്നത്തെ പ്രത്യേക സന്തോഷം എന്താണെന്നാൽ ഇന്നത്തെ ദിവസം പങ്കിടുന്നത് ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമാണ്. ഞാൻ അവരെ സ്ഥിരമായി കാണുന്നതാണ്. അവർക്കൊപ്പമിരിക്കുമ്പോൾ ദൈവ സാന്നിധ്യം അനുഭവപ്പെടാറുണ്ടെന്നും മഞ്ജരി പറഞ്ഞു.

ALSO READ- സ്വന്തം കാമുകിയെ തേച്ചു, അവളെ സൈബർ ലി ഞ്ചിങിനായി പേർസണൽ ചാറ്റ് സ്‌ക്രീൻഷോട്ട് വരെ പുറത്തുവിട്ടവനാണ് ബ്ലെസ്ലി; വർഗ്ഗീയ ആരോപണത്തിന് പിന്നാലെ ബ്ലെസ്ലിയെ കുരുക്കി കുറിപ്പ്

അവരോടൊപ്പം ഇരിക്കുക എന്നത് ഇന്നത്തെ ദിവസം ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. ക്യാമറയുമായി വരരുത്. പക്ഷെ നിങ്ങളെയും അങ്ങോട്ട് ക്ഷണിക്കുകയാണ്. പ്രേക്ഷകരോടും പറയാനുള്ളത് അവർ നല്ല കഴിവുള്ളവരും പോസിറ്റീവായ കുട്ടികളാണ്. അവരെ കാണാൻ വരണമെന്നും മഞ്ജരി പറഞ്ഞു.

മഞ്ജരിയുടെ ബാല്യകാല സുഹൃത്താണ് ഭർത്താവ്. സ്‌കൂളിലാകുമ്പോൾ സംസാരിക്കാറേയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂൾ ഗ്രൂപ്പിലുള്ളവരൊക്കെ നിങ്ങൾ രണ്ടു പേരും എങ്ങനെ എന്ന അത്ഭുതമാണ്. എന്താണെന്നറിയില്ല. എന്നെ എങ്ങനെയൊക്കയോ അങ്ങ് മയക്കി എന്നാണ് മഞ്ജരി പറയുന്നത്.

ഈ ചടങ്ങ് മാത്രമാണ് ഞങ്ങൾക്ക് പുതിയത്. വർഷങ്ങളായുള്ള സൗഹൃദമാണ്. പക്ഷെ ജീവിതത്തിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സംസാരിക്കുമ്പോഴും അങ്ങനെയൊന്നും കരുതിയിരുന്നില്ലെന്നും മഞ്ജരി പറയുന്നു.

എന്താണ് മഞ്ജരിയെ ഇഷ്ടപ്പെടാനുള്ള കാരണം എന്ന ചോദ്യത്തിന് ജെറിന്റെ മറുപടി പാട്ട്, പിന്നെ നല്ലൊരു മനസിന്റെ ഉടമയാണെന്നുമാണ് ജെറി പറയുന്നത്. കൂടാതെ മഞ്ജരി സുന്ദരിയാണെന്നും അദ്ദേഹം പറയുന്നു. ഒരുമിച്ച് ചെയ്യുന്ന സാമൂഹിക പ്രവർത്തനങ്ങൾ തുടരണം എന്നും ജെറിൻ പറഞ്ഞു.

ALSO READ- മോഹൻലാലിനേയും പൃഥ്വിരാജിനേയും ശ്രീനിവാസനേയും വെച്ച് സിനിമകൾ, ഭാര്യയുടെ കെട്ടുതാലി വരെ വിറ്റു, ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടിൽ, നിർമ്മാതാവ് ഗിരീഷ് ലാലിന്റെ ജീവിതം ഇങ്ങനെ

മാധ്യമങ്ങളുടെ ആവശ്യം പരിഗണിച്ച് മഞ്ജരി ചിന്നി ചിന്നി പാട്ട് പാടി. പിന്നാലെ ഭർത്താവും പാടി. സുന്ദരി കണ്ണാലൊരു എന്ന പാട്ടാണ് അദ്ദേഹം പാടിയത്. പാട്ടൊക്കെ പഠിപ്പിച്ചെടുക്കണം എന്നും അദ്ദേഹം പറഞ്ഞു. പിന്നെ രണ്ടാളും ഒരുമിച്ച് ഒരു ചിരികണ്ടാൽ എന്ന പാട്ടു പാടി.

ജെറിൻ തന്നോട് പാട്ടിനെക്കുറിച്ച് സംസാരിക്കാറുണ്ട്. മുകിലിൻ മകളെയാണ് ഏറ്റവും ഇഷ്ടമുള്ള പാട്ട് എന്നും മഞ്ജരി പറഞ്ഞു. ഇനി ഞാനും പഠിച്ച് തുടങ്ങാം എന്ന് ജെറിൻ പറഞ്ഞപ്പോൾ വഴിയേ അറിയാം എന്നായിരുന്നു മഞ്ജരിയുടെ മറുപടി.

കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി സോഷ്യൽമീഡിയ വഴി പങ്കുവെച്ചത് .ഇൻഡസ്ട്രിയിലുള്ളവരെയും പെട്ടെന്നാണ് അറിയിച്ചതെന്ന് ഗായിക പറയുന്നു. നാളെയാണ് കല്യാണം എന്ന് പറയുന്നത് പോലെയായിരുന്നു. എന്താണെന്ന് പലരും ചോദിച്ചു. എല്ലാം ശരിയായി വന്നപ്പോൾ അറിയിക്കാം എന്നു കരുതിയതാണ്. സലീം കുമാർ പറഞ്ഞപോലെ എല്ലാം ശടപടേ ശടപടേന്നായിരുന്നു. വളരെ അടുത്ത ബന്ധുക്കളോട് മാത്രമാണ് പറഞ്ഞിരുന്നതെന്നും ഇരുവരും അറിയിച്ചു.

തിരുവന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജറായി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.

നേരത്തെ പുറത്തുവിട്ട വിവാഹ വാർത്തയ്ക്ക് ഒപ്പം ഇൻസ്റ്റഗ്രാമിലൂടെ മെഹന്ദി ചടങ്ങിന്റെ റീൽ വീഡിയോയും മഞ്ജരി പങ്കുവെച്ചിരുന്നു. അതേ സമയം വിവാഹത്തെ കുറിച്ച് ഒളിപ്പിച്ച് വെച്ചതല്ലെന്നും സമയം ഒത്തുവന്നപ്പോൾ വിവാഹിത ആവുകയായിരുന്നു എന്നും മഞ്ജരി പറയുന്നു. വളരെ അധികം സന്തോഷമുണ്ട്. എന്റെ ഗുരുസ്ഥാനത്ത് ഉള്ളവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു.

പിന്നെ വിവാഹത്തെ കുറിച്ച് വലിയ പ്ലാനിങ് നടത്തിയിരുന്നില്ല. വളരെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമെ ക്ഷണിച്ചിരുന്നുള്ളൂ. വിവാഹം മാത്രമെ ഇവിടെ നടക്കുന്നുള്ളൂ. ബാക്കിയുള്ള ആഘോഷങ്ങൾ മാജിക്ക് പ്ലാനെറ്റിലാണ് നടക്കുക. അവിടേക്കും നിരവധി പേരെ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരുടേയും പ്രാർഥനകളാണ് ഞങ്ങൾക്ക് ആവശ്യം എന്നും മഞ്ജരി പറഞ്ഞു.

Advertisement