ബിഗ്സ്ക്രീൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു പോലെ സുപരിചിതയായ താരമാണ്
സുപരിചിതയായ താരമാണ് മനീഷ ജയ്സിംഗ്. പൗർണമി തിങ്കൾ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ പൗർണമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടു കൂടിയാണ് താരം ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയത്. തുടർന്ന് താര പൗർണമിതിങ്കളിൽ നിന്ന് പിന്മാറിയെങ്കിലും ജീവിതനൗക എന്ന പരമ്പരയിലെ മേഘ്ന റെഡി എന്ന കഥാപാത്രത്തിലൂടെ വീണ്ടും ആരാധകർക്കിടയിൽ സജീവമായി തുടർന്നു.
ജീവിത നൗകയിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത് എങ്കിലും നിരവധി ആരാധകർ ആ കഥാപാത്രത്തിന് ഉണ്ടായിരുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന കലാഭവൻ മണിയുടെ കഥ പറയുന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
ALSO READ
താരത്തിന്റെ അച്ഛൻ പഞ്ചാബിയാണ്. കുടുംബമായി ഇവർ തിരുവനന്തപുരത്ത് സെറ്റിൽഡ് ആണെന്നും വീട്ടിലെ എല്ലാവർക്കും മലയാളം നല്ല രീതിയിൽ സംസാരിക്കാനറിയാം എന്നും താരം ഇതിനു മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ വിവാഹം സോഷ്യൽ മീഡിയയും ആഘോഷമാക്കിയ മാറ്റിയതാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. ശിവദിത്താണ് മനീഷയുടെ ഭർത്താവ്. ഒരുമിച്ചുള്ള ചിത്രങ്ങളും റീൽസുമെല്ലാം മനീഷ എപ്പോഴും സോഷ്യൽമീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.
തുടർന്ന് താരം ഗർഭിണിയാണെന്ന് സന്തോഷ വാർത്ത മനീഷ തന്നെ ആരാധകരുമായി പങ്കുവെച്ചു. ആരാധകർക്കും ഏറെ സന്തോഷം നൽകുന്ന വാർത്തയായിരുന്നു മനീഷയുടേത്. ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി കടന്നു വരുന്നു എന്നാണ് താരം പറഞ്ഞത്.
ALSO READ
ഇപ്പോൾ താരത്തിന് അഞ്ചാം മാസമാണ്. അഞ്ചാം മാസത്തിൽ മറ്റൊരു സന്തോഷം കൂടി പങ്കുവയ്ക്കുകയാണ് മനീഷ. താരത്തിന്റെ പിറന്നാളാഘോഷം ത്തിന്റ ചിത്രങ്ങളും വീഡിയോയുമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ഈ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയായിരുന്നു.