ജീവിതത്തിലെടുത്ത ഏറ്റവും ധീരമായ തീരുമാനങ്ങളിലൊന്നായിരുന്നു അത് ; മരണത്തെ മുന്നിൽ കാണുന്ന സംഭവത്തെ കുറിച്ച് ഗായത്രി സുരേഷ്

78

മലയാളികൾക്കെല്ലാം വളരെ സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിയ്ക്കപ്പെടൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അരങ്ങേറ്റം തന്നെ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്റെ ഒപ്പമായതുകൊണ്ടുതന്നെ ഗായത്രിയുടെ തുടക്കം വളരെ ശ്രദ്ധിക്കപ്പെട്ടു.

സോഷ്യൽ മീഡിയയിൽ സജീവമായ ഗായത്രി മിക്കപ്പോഴും കിടിലൻ വെറൈറ്റി ചിത്രങ്ങൾ പങ്ക് വച്ചെത്താറുണ്ട്. അടുത്തിടെ ചില വിവാദങ്ങളിൽ പെട്ടിരുന്നു എങ്കിലും തന്റെ ഭാഗം ലൈവിൽ എത്തി നടി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ യാത്ര വിശേഷങ്ങളെക്കുറിച്ച് വനിതക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ് നടി.

Advertisements

ALSO READ

സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ടൊവിനോ തോമസിന്റെ പുതിയ ലുക്ക്

ഗോവ, ഹംപി, മണാലി, ലഡാക്ക് അങ്ങനെ തന്റെ ഗുഡ് ലിസ്റ്റിൽ നിരവധി ഇഷ്ടപെട്ട സ്ഥലങ്ങൾ ഉണ്ടെന്നു പറയുകയാണ് ഗായത്രി. നിരവധി യാത്രകളിൽ ഓർത്തിരിക്കുന്ന, മറക്കാനാവാത്ത അനുഭവം അമേരിക്കയിൽ സ്‌കൈഡൈവിങ് നടത്തിയതായിരുന്നെന്ന് ഗായത്രി പറയുന്നുണ്ട്.

അമേരിക്കയിൽ സ്റ്റേജ് ഷോയുടെ ഭാഗമായി പോയപ്പോഴാണ് സ്‌കൈ ഡൈവിങ്ങിന് പോയതെന്നും നടി പറഞ്ഞു. ജീവിതത്തിലെടുത്ത ഏറ്റവും ധീരമായ തീരുമാനങ്ങളിൽ ഒന്നാണ് അതെന്നു പറഞ്ഞ നടി മരണത്തെ മുന്നിൽ കാണുന്ന സംഭവം എന്നു തന്നെ പറയാം എന്നും ഗായത്രി പറയുന്നു.

ALSO READ

ആളുകൾക്ക് അവനെ അറിയില്ലാത്തത് കൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത് ; പ്രണവിനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നതിന്റെ കാരണം പറഞ്ഞ് വിനീത് ശ്രീനിവാസൻ

അടുത്തിടെ ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാർ ഇവരുടെ കാർ വളഞ്ഞുവെച്ചതും ഇതോടെ നടി പുറത്തിറങ്ങി ക്ഷമാപണം നടത്തുന്നതുമായ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

നടന്ന സംഭവമെന്തെന്ന് വ്യക്തമാക്കിക്കൊണ്ട് നടി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയും വൈറൽ ആയിരുന്നു. ഒരു കാറിൻറെ സൈഡ് മിററിൽ ഇടിച്ചതാണെന്നും ശേഷം ഞങ്ങൾ നിർത്താതെ പോയതാണ് പ്രശ്‌നമായതെന്നുമാണ് നടി വീഡിയോയിൽ പറഞ്ഞത്

 

Advertisement