മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സൗമ്യ ഭാഗ്യനാഥൻ പിള്ള. സ്‌കിറ്റുകളിലൂം സജീവമാണ് താരം. അളിയൻസ് പരമ്പരയിലും താരം അഭിനയിക്കുന്നുണ്ട്. ലില്ലി എന്ന കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിക്കുന്നത്. സോഷ്യൽമീഡിയയിലും സജീവമാണ് സൗമ്യ.
അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് താരത്തിന്. സ്‌കിറ്റുകൾ ചെയ്താണ് താൻ ശ്രദ്ധ നേടിയതെന്ന് താരം പറഞ്ഞിരുന്നു. ഒരു റിസോർട്ടിൽ ഡാൻസറായും ജോലി ചെയ്തിരുന്നു. ടൂറിസ്റ്റുകൾക്ക് വേണ്ടി ഡാൻസ് ചെയ്യുകയായിരുന്നു ജോലി. നല്ല ശമ്പളമായിരുന്നു അന്ന് ലഭിച്ചത്. ആ സമയത്താണ് തനിക്ക് അളിയൻസിൽ അവസരം ലഭിച്ചതെന്നും മുൻപ് സൗമ്യ പറഞ്ഞിരുന്നു.
ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സൗമ്യ ഇപ്പോൾ. ഒറ്റയ്ക്ക് നിന്ന് ഞാൻ പൂർത്തീകരിച്ച എന്റെ സ്വപ്നം. ‘സൗഭാഗ്യം’. വീടിന്റെ പാലുകാച്ചൽ ആയിരുന്നു. ഒരുപാട് സന്തോഷത്തോടെ പുതിയ വീട്ടിൽ താമസം തുടങ്ങി. എന്റെ സ്വപ്നം പൂർത്തീകരിക്കാൻ എന്റെ തോളോപ്പം നിന്ന എല്ലാവർക്കും നന്ദി. ഒരുപാട് സ്‌നേഹം.
നേരിട്ട് വന്നു അനുഗ്രഹിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ക്ഷണിക്കാൻ വിട്ടു പോയ എല്ലാരോടും ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു സൗമ്യ ഫേസ്ബുക്കിൽ കുറിച്ചത്.
ALSO READ
പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങളും സൗമ്യ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് സൗമ്യയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഗൃഹപ്രവേശനത്തിന് ക്ലീറ്റോ ചേട്ടനേയും തങ്കം ചേച്ചിയേയും കനകൻ ചേട്ടനേയും മുത്തിനേയും അമ്മയേയും അമ്മാവനേയും വിളിച്ചില്ലേ, ആരേയും കണ്ടില്ല എന്ന് ഒരാൾ ചോദിച്ചപ്പോൾ എല്ലാവരും ഉണ്ടായിരുന്നു എന്നായിരുന്നു സൗമ്യ മറുപടി നൽകിയത്. ഒരു കുടുംബം പോലെയാണ് അളിയൻസിൽ എല്ലാവരുമെന്ന് നേരത്തെ അനീഷും മഞ്ജുവുമൊക്കെ പറഞ്ഞിട്ടുണ്ട്.