ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി തന്റെ ബിജെപി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തോടെ സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. രാജ്യസഭാ എംപി ആയിരുന്നു അദ്ദേഹം വളരെ പെട്ടെന്ന് തന്നെ അഭിനരംഗത്തേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ മലയാള സിനിമയിൽ വീണ്ടും ശക്തമായ സാന്നിധ്യമായി മാറാൻ തയ്യാറെടുക്കകയാണ് സുരേഷ് ഗോപി.
അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ മലയാള സിനിമയിൽ വീണ്ടും ശക്തമായ സാന്നിധ്യമായി മാറാൻ തയ്യാറെടുക്കകയാണ് സുരേഷ് ഗോപി.
താരത്തിന്റെ പുതിയ സിനിമയായ പാപ്പൻ റിലീസിന് ഒരുങ്ങി കഴിഞ്ഞു. സിനിമയായ പാപ്പനുമായി ബന്ധപ്പെട്ട പ്രമോഷണൽ തിരക്കുകളിലാണ് സുരേഷ് ഗോപി. വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ചിത്രം ഈ മാസം 29 ന് റിലീസാകും. സുരേഷ് ഗോപിയുടെ മകനായ ഗോകുലും ഈ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പമുണ്ട്.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയ ഇന്റർവ്യൂവിൽ സുരേഷ് ഗോപി പങ്കുവെച്ച ചില വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. മുൻപ് താൻ ചെയ്ത ധ്രുവം സിനിമ എങ്ങനെ സിനിമാ കരിയറിനെ ബാധിച്ചു എന്നാണ് താരം വെളിപ്പെടുത്തുന്നത്. 1992ൽ താൻ ജീവിതത്തിൽ ഏറ്റവും മോശം സമയത്ത് നിൽക്കുന്ന സമയത്ത് തന്നെ തേടി വന്ന ഒരു സിനിമയായിരുന്നു ധ്രുവമെന്ന് സുരേഷ് ഗോപി പറയുന്നു.
റിലീസാകാനിരിക്കുന്ന പാപ്പൻ സിനിമയുടെ സംവിധായകനായ ജോഷി തന്നെയായിരുന്നു സൂപ്പർ ഹിറ്റ് മൂവി ആയ ധ്രുവവും ഒരുക്കിയത്. തന്റെ കരിയറിലെ പല ഘട്ടങ്ങളിലും ഘട്ടങ്ങളിലും ശക്തമായ സാന്നിധ്യമായ വ്യക്തിയാണ് ജോഷിയെന്നാണ് സംവിധായകനെ സുരേഷ് ഗോപി വിശേഷിപ്പിക്കുന്നത്.
‘ഞാൻ എന്റെ കരിയറിൽ വളരെ മോശപ്പെട്ട അവസ്ഥയിൽ നിൽക്കുമ്പോഴാണ് ധ്രുവം എന്ന സിനിമയിലെ ജോസ് നരിമാൻ എന്ന കഥാപാത്രം ചെയ്യാനായി എന്നെ ജോഷി സാർ വിളിക്കുന്നത്. തലസ്ഥാനം എന്ന സിനിമ കഴിഞ്ഞ് ഷാജി കൈലാസ് എന്നെ വെച്ച് ഏകലവ്യൻ എന്ന സിനിമ ആലോചിക്കുന്ന സമയം കൂടി ആയിരുന്നു ഇത്.’
‘ധ്രുവത്തിലെ ജോസ് നരിമാൻ എന്ന എന്റെ കഥാപാത്രം സ്‌ക്രീനിൽ കണ്ടിട്ടാണ് ഷാജി കൈലാസ് ഏകലവ്യൻ എന്ന സിനിമ നേരത്തെ ചെയ്യാൻ വെച്ചതിൽ നിന്നും മാറ്റം വരുത്താൻ തീരുമാനിച്ചത്. അത് എന്റെ കരിയർ തന്നെ മാറിമറിക്കുകയായിരുന്നു.’
‘തലസ്ഥാനത്തിന് ശേഷം വലിയ രീതിയിൽ ഏകലവ്യൻ ഹിറ്റായതോടെ ഞാനും സിനിമാ വ്യവസായത്തിലെ ഒരു പ്രധാനിയായി മാറുകയായിരുന്നു. അതിനു ശേഷമാണ് ഷാജി കൈലാസ് ചിത്രങ്ങളിലെ മറ്റ് ഐക്കോണിക് പോലീസ് വേഷങ്ങളെല്ലാം പിറന്നത്’ എന്നും സുരേഷ് ഗോപി പറയുന്നു.