മലയാളികൾക്ക് ഏറെ സുപരിചിതയാണ് മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്‌റ്റൈലിസ്റ്റുമായ അംബിക പിള്ള. 953 നവംബർ 11 ന് തിരുവനന്തപുരത്ത് ഗോപിനാഥ് പിള്ളയുടെയും ശാന്ത പിള്ളയുടെയും മകളായാണ് അംബികയുടെ ജനനം. നിലവിൽ കൊല്ലത്താണ് അംബിക പിള്ള. മേക്കോവർ എന്നതൊക്കെ ഇക്കാലത്ത് വളരെ സുപരിചിതമാണ്. ഈ മേക്കോവറുകളെ മലയാളികൾക്ക് മുന്നിൽ ആദ്യം പരിചയപ്പെടുത്തിയത് അംബിക പിള്ളയായിരുന്നു. കോവിഡ് കാലം ഏൽപ്പിച്ച പ്രതിസന്ധിയെ പറ്റിയും തുറന്ന് പറയുകയാണ് അംബിക പിള്ള ഇപ്പോൾ.
അതോടൊപ്പം ക്യാൻസർ ബാധയെ അതിജീവിച്ചതിനെ പറ്റിയും അത് മൂലം മകളെ കുറിച്ച് ഓർത്തപ്പോഴുണ്ടായ അരക്ഷിതാവസ്ഥയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അംബിക പിള്ള ഇക്കാര്യത്തെ കുറിച്ച് വാചാലയായിരിക്കുന്നത്. ‘കാൻസറാണ്, സ്തനാർബുദം.’ പരിശോധനാഫലം നോക്കി ഡോക്ടർ ശാന്തമായി ഇത് പറയുമ്പോൾ തന്നെ പൊതിഞ്ഞത് ഭയമാണെന്ന് തിരിച്ചറിഞ്ഞുവെന്ന് അംബിക പിള്ള.
ഒറ്റ നിമിഷം കൊണ്ട് എന്റെ ലോകം കീഴ്‌മേൽ മറിഞ്ഞതായി അനുഭവപ്പെട്ടു. എന്നെ കീഴടക്കിയത് മരണത്തോടുള്ള ഭയമായിരുന്നില്ല. മകൾ തനിച്ചായിപ്പോകുമല്ലോ എന്നായിരുന്നു അപ്പോൾ ഓർത്തത്. ജീവിതത്തിൽ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്നാണ് ഞാൻ വിശ്വസിച്ചത്. അതുകൊണ്ടാകും എന്നെ എപ്പോഴും ഭയപ്പെടുത്തിയിരുന്ന രോഗമാണ് കാൻസറെന്നും അംബിക പിള്ള പറയുന്നു.
ഈ രോഗത്തെ ഭയമുള്ളതിനാൽ തന്നെ സ്വയം ചെയ്യാനാകുന്ന കാര്യങ്ങളൊക്കെ പാലിക്കാൻ ശ്രമിച്ചിരുന്നു. ഗർഭാശയഗളത്തിലെ കാൻസർ കണ്ടെത്താനുള്ള പരിശോധനയായ പാപ്‌സ്മിയർ 40 വയസ്സിന് ശേഷം എല്ലാ വർഷവും ചെയ്തു. സ്തനാർബുദം തിരിച്ചറിയാനുള്ള സ്വയംപരിശോധന കൃത്യമായി ചെയ്തിരുന്നു. രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാമും ഇടയ്ക്ക് ഫുൾ ബോഡി ചെക്കപ്പും ചെയ്തിരുന്നുവെന്നും അംബിക പിള്ള പറയുന്നു.
കോവിഡ് വന്ന ശേഷം പുറത്തേക്കിറങ്ങാതായി. അമ്മയെ കാണാൻ ഇടയ്ക്ക് കൊല്ലത്ത് പോകൽ മാത്രമായി. ചെക്കപ്പുകൾ മുടങ്ങി. അങ്ങനെ ഒരു ദിവസം എണീറ്റപ്പോൾ അസഹ്യമായ തലകറക്കം, ഫിസിഷ്യനോട് ചോദിച്ചപ്പോൾ ബിപി ഡൗൺ ആയതാകുമെന്നാണ് പറഞ്ഞത്. ചെക്കപ്പ് ചെയ്തു, നിർദ്ദേശിച്ച ഗുളികകൾ കഴിച്ച് എക്‌സർസൈസും ചെയ്ത് രണ്ട് ദിവസങ്ങൾക്കകം തലകറക്കം മാറി. പിന്നീട് ചക്കപ്പ് റിസൾട്ടിന്റെ കാര്യം മറന്നു.
ഈ ടെസ്റ്റ് റിസൾട്ട് വന്നപ്പോഴാണ് സംശയാസ്പദമായ രീതിയിൽ മാമോഗ്രാമിൽ ഒരു മുഴ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞത്. പിന്നീട് നടത്തിയ ബയോപ്‌സി പരിശോധനയിൽ സ്തനാർബുധമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അത് തിരിച്ചറിഞ്ഞ നിമിഷം കവിയുടെ മുഖം മാത്രമേ എന്റെ മനസ്സിൽ തെളിഞ്ഞുള്ളൂ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോൾക്ക് ആരുണ്ടാകുമെന്നായിരുന്നു മനസ്സിൽ. വലിയ കുടുംബമാണ്, എല്ലാവരും കൂടെയുണ്ടാകും, ഉറപ്പാണ്. എന്നാലും എന്റെ അമ്മമനസ്സ് പിടഞ്ഞു. ഒറ്റക്കുട്ടിയാണ് കവി. മാതാപിതാക്കൾ വിവാഹമോചിതരുമാണ്.
Also Read
അടിപൊളിയായി സാരിയിൽ തിളങ്ങി മാമാട്ടിക്കുട്ടിയും മാളൂട്ടിയും, ചേച്ചിയും അനിയത്തിയും ഇപ്പോൾ ഇങ്ങനെ
ആ തലകറക്കം വന്നതുകൊണ്ടാണ് അർബുധ ബാധ തുടക്കത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞത്. അതോർത്ത് സമാധാനിക്കൂ എന്നായിരുന്നു ഡോക്ടർ ആശ്വസിപ്പിച്ചത്. അത് കൊണ്ട് കീമോതെറപ്പി വേണ്ടി വന്നില്ല. സർജറിക്ക് ശേഷം റേഡിയേഷൻ തെറപ്പി ചെയ്തു. അഞ്ചോ പത്തോ വർഷം ഹോർമോൺ തെറപ്പി വേണ്ടി വരും.
ആദ്യ രണ്ടു വർഷം മൂന്നു മാസം കൂടുമ്പോഴും പിന്നീടുള്ള മൂന്നു വർഷം ആറു മാസം കൂടുമ്പോഴും പരിശോധന നടത്തണം. പ്രശ്‌നങ്ങളൊന്നുമില്ലാതെ അഞ്ച് വർഷത്തെ ടെസ്റ്റിന് ശേഷം കാൻസറിനെ അതിജീവിക്കുമെന്നും ഞാൻ ഈ രോഗത്തോട് പൊരുതുകയാണെന്നും ശുഭാപ്തി വിശ്വാസത്തോടെ അംബിക പിള്ള പറഞ്ഞു.
എന്റെ കാര്യങ്ങളെല്ലാം നോക്കിയത് മോളാണ്. കവിയാണ് വ്യായാമം, ആരോഗ്യകരമായ ഭക്ഷണം ഇതെല്ലാം ഉറപ്പ് വരുത്തുന്നത്. എന്റെ കുടുംബത്തിന്റെ സ്‌നേഹവും എനിക്ക് ആശ്വാസമേകി. രോഗ വിവരമറിഞ്ഞ് പല ഇടങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ച് വിഡിയോ കോളിൽ എത്തി എനിക്കു വേണ്ടി പ്രാർഥന നടത്തിയ കാഴ്ച കണ്ടു കണ്ണു നിറഞ്ഞെന്നും അംബിക പിള്ള പറയുന്നു.
കോവിഡിനു മുൻപാണ് ‘അംബിക പിള്ള’ എന്ന പേരിൽ ഓൺലൈനിലൂടെ സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തി തുടങ്ങിയത്. ഇതൊക്കെ കൊച്ചിയിലും തിരുവനന്തപുരത്തും മാളുകളിലുമുണ്ട്. ഈ വിപണി വിജയം കണ്ടതോടെ കോവിഡ് വന്ന് എല്ലാം തകിടം മറിയുകയായിരുന്നു. ഇക്കാലത്ത് കൊച്ചയിലെയും ഡൽഹിയിലെയും പാർലറുകൾക്ക് പൂട്ടു വീണെന്നും അംബിക പിള്ള.
ലോക്ഡൗൺ കാലത്ത് മുഴുവൻ ബ്യൂട്ടി പാർലർ അടഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് തുറക്കാൻ അനുമതി കിട്ടിയപ്പോഴും കോവിഡ് പേടിയി എനിക്ക് പാർലറിൽ പോകാനായിരുന്നില്ല. അങ്ങനെ ഡൽഹിയിലും കൊച്ചിയിലും ഉണ്ടായിരുന്ന ബ്യൂട്ടി പാർലർ അടച്ചുപൂട്ടുകയായിരുന്നു. പാർലറുകളിലെ വരുമാനം നിലച്ചതോടെ പ്രതിസന്ധികൾ തുടങ്ങി. തിരുവനന്തപുരത്തെ പാർലർ മാത്രമാണ് ഇപ്പോഴുള്ളത്.
പാർലറുകൾ പൂട്ടിയ നേരത്താണ് ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമെടുത്തത്. ഇനി വിരമിക്കാമെന്ന് തീരുമാനിച്ചു. ഇനി വിശ്രമിക്കാൻ സമയമായി എന്ന തോന്നലിലാണ് പാർലറുകൾ അടച്ചു പൂട്ടിയതും ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതും.
Also Read
അടിപൊളിയായി സാരിയിൽ തിളങ്ങി മാമാട്ടിക്കുട്ടിയും മാളൂട്ടിയും, ചേച്ചിയും അനിയത്തിയും ഇപ്പോൾ ഇങ്ങനെ
എന്റെ വിവാഹം പതിനേഴാം വയസ്സിലായിരുന്നു. 22ാം വയസ്സിൽ അമ്മയായി. 24ാം വയസ്സിൽ വിവാഹമോചനം നേടി. കൊല്ലത്തെ വ്യവസായി ഗോപിനാഥൻ പിള്ളയുടെയും ശാന്ത പിള്ളയുടെയും മകളായ എനിക്ക് സ്വന്തം വീട്ടിൽ എത്രകാലം വേണമെങ്കിലും കഴിയാമായിരുന്നു. ഞാൻ പക്ഷേ, സ്വന്തം കാലിൽ നിൽക്കാനാണ് മോഹിച്ചത്.
ഡൽഹിയിൽ ബ്യൂട്ടീഷ്യനായി ജോലി നോക്കുന്നതിനായി എത്തിയപ്പോൾ എന്റെ സ്വപ്നങ്ങളും രണ്ട് വയസ്സുള്ള കുഞ്ഞുമായിരുന്നു ഊർജം. പരിചയമില്ലാത്ത നാട്, ഭാഷ അറിയില്ല. ജോലിയിൽ കയറിയ ആദ്യ ദിവസം തന്നെ മുടി വെട്ടാനറിയില്ലെന്ന് പറഞ്ഞ് എന്നെ പുറത്താക്കി. കരിയറിന്റെ തുടക്കം ഒട്ടും എളുപ്പമായിരുന്നില്ല.
എന്നാൽ അതൊന്നും തന്നെ തളർത്തിയില്ല. എനിക്കെന്റെ കുഞ്ഞിനെ നോക്കണമായിരുന്നു. നമ്മൾ മാത്രം ആശ്രയമായുള്ള ഒരാൾക്ക് തണലൊരുക്കേണ്ടി വരുമ്പോഴാണ് ഏതൊരാളും ഏറ്റവും കഠിനാധ്വാനം ചെയ്യുകയെന്നും അംബിക പിള്ള പറയുന്നു. ഹെയർസ്‌റ്റൈലിസ്റ്റ്, മേക്കപ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായതോടെ കഷ്ടപ്പാടുകൾ മാറിയെന്നും അംബിക പറയുന്നു.
ട്യൂമർ എല്ലിനോട് ചേർന്നാണ് ഉള്ളത്. അത് കൊണ്ട് സ്വയംപരിശോധനയിൽ അറിയാനാകില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. പതിവായി സ്വയംപരിശോധന നടത്തുന്നത് കൂടാതെ സ്ത്രീകൾ 40 വയസ്സ് കഴിഞ്ഞാൽ മാമോഗ്രാം പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും അംബിക പിള്ള ഓർമ്മിപ്പിക്കുന്നു. നേരത്തെ കണ്ടെത്തിയാൽ അതിജീവനം എളുപ്പമാകുമെന്നും അംബിക പിള്ള പറയുന്നുണ്ട്.