ജീവിതം മനോഹരം; നീയിത് എനിക്ക് സാധ്യമാക്കി തന്നെന്ന് മഹാലക്ഷ്മി! വിവാഹ ചിത്രത്തിലെ രവീന്ദറിന്റെ രൂപത്തെ പരിഹസിച്ചവർക്ക് മാസ് മറുപടിയുമായി നടി മഹാലക്ഷ്മി

305

നടിയും അവതാരകയുമായ മഹാലക്ഷ്മിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വാർത്തയാകുന്നത്. മഹാലക്ഷ്മി നിർമ്മാതാവായ രവീന്ദർ ചന്ദ്രശേഖരനെ വിവാഹം ചെയ്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ പലതരത്തിലുള്ള ചർച്ചകളാണ് ഉയർന്നുവന്നത്.

കഴിഞ്ഞ ദിവസമായിരുന്നു താരങ്ങൾ വിവാഹിതരായത്. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. ഇരുവരുടേയും രണ്ടാമത്തെ വിവാഹമായിരുന്നു. പ്രണയിച്ചാണ് താരങ്ങൾ വിവാഹിതരായിരിക്കുന്നത്. വിവാഹചിത്രങ്ങൾ പങ്കുവെച്ച് ഇവരെത്തിയിരുന്നു. പിന്നാലെ സൈബർ ആ ക്ര മണവും ഇരുവർക്കും നേരിടേണ്ടി വന്നു. പിന്നാസെ മഹാലക്ഷ്മിയുടെ പുതിയ പോസ്റ്റും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഈ പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Advertisements

‘ജീവിതം മനോഹരമാണ്. നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ’- എന്നായിരുന്നു മഹാലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. താലിയണിഞ്ഞുള്ള ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. രവീന്ദ്രറിനെ ടാഗ് ചെയ്തായിരുന്നു മഹാലക്ഷ്മിയുടെ ഫോട്ടോ പങ്കുവെച്ചത്. ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ നിന്നാണ് ഫോട്ടോ പകർത്തിയത്. ജീവിതത്തിലെ പുതിയ തുടക്കം നല്ലതാവട്ടെ, എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, ഹാപ്പി മാരീഡ് ലൈഫ് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

ALSO READ- വാനമ്പാടിയിലെ അനുമോളുടെ ചേച്ചിക്ക് മാംഗല്യം; നടി വരനെ സ്വീകരിച്ചത് കൈയിൽ പൂത്താലവും ദീപവുമേന്തി; ചടങ്ങിൽ വധുവിനേക്കാൾ തിളങ്ങി ഗൗരി പ്രകാശ്

നിങ്ങളെ എനിക്ക് പങ്കാളിയായി ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. സ്നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു. സ്നേഹം അമ്മൂ എന്നായിരുന്നു നേരത്തെ മഹാലക്ഷ്മി കുറിച്ചത്. താലികെട്ടിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരെല്ലാം നവദമ്പതികൾക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. വിവാഹശേഷം പങ്കുവെച്ച മഹാലക്ഷ്മിയുടേയും രവീന്ദറിന്റെയും വിവാഹ ചിത്രങ്ങൾ നിമിഷനേരം കൊണ്ടായിരുന്നു വൈറലായത്.

വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പറഞ്ഞ് പലരും ഇരുവരേയും വിമർശിച്ചിരുന്നു. ബോഡി ഷെയ്മിംഗ് കമന്റുകളും ചർച്ചയായിരുന്നു. വിമർശിക്കുന്നവർക്കുള്ള മറുപടിയായാണ് മഹാലക്ഷ്മിയുടെ പുതിയ പോസ്റ്റ് എന്ന് വേണമെങ്കിലും കരുതാമെന്നാണ് ആരാധകർ പറയുന്നത്.

ALSO READ-ഭർത്താവ് മതിയെന്ന് പറയുന്നത് വരെ തുടരാനാണ് തീരുമാനം; അത് ഈയടുത്ത് ഒന്നും നിർത്തില്ലെന്ന് നടി സജിത ബേട്ടി

തമിഴിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ ലിബ്ര പ്രൊഡക്ഷൻസിന്റെ ഉടമയാണ് രവീന്ദർ. നളനും നന്ദിയും, സുട്ട കഥൈ തുടങ്ങിയ സിനിമകൾ നിർമ്മിച്ചത് രവീന്ദറാണ്. വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിനിടയിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്.

അവതരണം മാത്രമല്ല മികച്ച അഭിനേത്രി കൂടിയായ മഹാലക്ഷ്മി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാണ്. ഹരിചന്ദനമെന്ന മലയാള പരമ്പരയിലും താരം അഭിനയിച്ചിരുന്നു.

Advertisement