സിനിമയിലേയ്ക്ക് ഗംഭീരമായ തിരിച്ച് വരവ് നടത്തിയിരിയ്ക്കുകയാണ് നടി നവ്യ നായർ. വർഷങ്ങൾക്ക് മുൻപ് കേട്ട കഥയായിരുന്നുവെങ്കിലും ഒരുത്തി കറങ്ങിത്തിരിഞ്ഞ് എന്നിലേക്ക് തന്നെ വരികയായിരുന്നുവെന്ന് നവ്യ പറഞ്ഞിരുന്നു.
തന്റെ സിനിമകളെല്ലാം കണ്ടിട്ടുണ്ടെന്ന് ഭർത്താവ് പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചിരുന്നുവെന്നും പിന്നീടാണ് അദ്ദേഹം കള്ളമാണ് പറഞ്ഞതെന്ന് മനസിലായതെന്നും നവ്യ പറഞ്ഞിരുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു വിശേഷങ്ങൾ പങ്കുവെച്ചത്.
ALSO READ
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് അച്ഛൻ. അച്ഛനാണ് എന്നെ ഡാൻസ് പഠിപ്പിക്കാൻ ചേർത്തത്. ചെറുപ്പത്തിലേ എല്ലാ ആഴ്ചയിലും സിനിമ കാണിക്കുമായിരുന്നു. ഞാൻ അഭിനയത്തിൽ നിന്നും മാറി നിന്നപ്പോൾ അച്ഛൻ സിനിമ കാണലും കുറച്ചിരുന്നു. ഇപ്പോൾ വീണ്ടും കണ്ടുതുടങ്ങിയിട്ടുണ്ട്. ഭർത്താവ് ഞാനഭിനയിച്ച ഒരൊറ്റ സിനിമയും കണ്ടിട്ടില്ല. അതൊരു വലിയ ഗുണമാണ്, നല്ല ബഹുമാനം കിട്ടുമെന്നായിരുന്നു നവ്യയുടെ കമന്റ്.
ഞാൻ നിന്റെ എല്ലാ സിനിമയും കണ്ടിട്ടുണ്ട് എന്ന് എന്നോട് കള്ളം പറഞ്ഞിരുന്നു. ലാലേട്ടന്റെ ഫാനാണ് എന്ന് പറയുന്ന ആൾ എന്റെ സിനിമകളും കണ്ടോയെന്ന് ചോദിച്ചപ്പോൾ സംശയം തോന്നിയിരുന്നു. കല്യാണ ശേഷം സിനിമ കാണാൻ പോവാൻ പറഞ്ഞ സമയത്ത് ഒരുപാട് വൈകിപ്പിക്കാൻ നോക്കിയപ്പോൾ ലാലേട്ടന്റെ ഏത് സിനിമയാണ് ഒടുവിലായി കണ്ടത് എന്ന് ചോദിച്ചപ്പോൾ കിലുക്കം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ALSO READ
ഒരിക്കൽ ടിവിയിൽ നന്ദനം വന്ന സമയത്ത് ആ ഇത് നീ അഭിനയിച്ച സിനിമയാണല്ലേ, ഏതാ ഈ സിനിമ എന്ന് പറഞ്ഞ് വന്നു. പറഞ്ഞപ്പോഴാണ് അബദ്ധമായി എന്ന് മനസിലായത്. ഞാനെല്ലാം കണ്ടിട്ടുണ്ട്. പേര് മറുന്നപോയതാണെന്നായിരുന്നു ചേട്ടൻ പറഞ്ഞത്. അപ്പോഴാണ് ഞാൻ ചേട്ടനോട് സത്യം പറ എന്റെ സിനിമകൾ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. കല്യാണം നിശ്ചയിച്ച സമയത്ത് ഞാനഭിനയിച്ച സിനിമകളുടെ സിഡി മേടിച്ച് ജസ്റ്റ് ഓടിച്ചുനോക്കിയിരുന്നു.
വിവാഹ സമയത്ത് ഞാൻ പിന്നീട് അഭിനയിക്കുന്നതിൽ എതിർപ്പുണ്ടോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തിന് സമ്മതമല്ലെങ്കിൽ പിന്നീട് അഭിനയിക്കുന്നില്ലെന്നായിരുന്നു അന്ന് ഞാൻ തീരുമാനിച്ചത്. ഇന്നാണെങ്കിൽ ആ തീരുമാനമുണ്ടാവുമായിരുന്നില്ലെന്നും നവ്യ പറഞ്ഞിരുന്നു. ഒരുത്തിയിലൂടെയായുള്ള നവ്യയുടെ തിരിച്ചുവരവിന് ഗംഭീര പിന്തുണയാണ് ലഭിച്ചത്.