ട്രാൻസ്ജെൻഡർ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുകയാണ് റിയ ഇഷ. മോഡലിംഗിൽ സജീവമായ റിയ സ്വന്തമായി ഇൻസ്റ്റിറ്റ്യൂട്ടും നടത്തുന്നുണ്ട് റിയ.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു റിയ തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്നത്. ഇപ്പോൾ കുറേ വർക്കുകളും ഷോയുമൊക്കെ തുടങ്ങുന്നുണ്ട്. കോവിഡ് മാറിയതോടെ ഇൻസ്റ്റിറ്റ്യൂട്ട് ആക്ടീവായി പോവുന്നുണ്ട്. ഒരു പെർഫെക്ട് മോഡൽ എങ്ങനെയായിരിക്കണം എന്നുള്ളതാണ് നമ്മൾ പഠിപ്പിക്കുന്നതെന്നും റിയ വ്യക്തമാക്കിയിരുന്നു.
ALSO READ
ഫാഷൻ ഡിസൈനിംഗ് പഠിച്ചൊരു വ്യക്തിയാണ് ഞാൻ. ഒരു സിനിമയുടെ കഥ പറയുന്നതിനിടയിലാണ് സന്തോഷ് കീഴാറ്റൂർ എന്നോട് കോസ്റ്റിയൂം ചെയ്തൂടേയെന്ന് ചോദിച്ചത്. ഞാനൊരു ട്രാൻസ് പേഴ്സണായിട്ടാണ് അതിൽ വരുന്നത്, അങ്ങനെയാണ് അത് ചെയ്തത്. ഐഎഫ്എഫ്കെയിൽ ആ സിനിമയ്ക്ക് സെലക്ഷൻ ലഭിച്ചിരുന്നു. ഒന്നുരണ്ടുമൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട് ഞാൻ.
വീട്ടിൽ നിന്നിറങ്ങി പോന്ന സമയത്തൊക്കെ ഒത്തിരി കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നമ്മളൊരു റൂമിന് ചെന്നാൽ അത് കിട്ടില്ല. അഥവാ കിട്ടിയാലും മോശമായിരിക്കും. ഇന്നിപ്പോൾ ഇത് സിംപിളായാണ് പറയുന്നതെങ്കിലും അന്ന് അനുഭവിച്ച വേദന വല്ലാത്തതാണ്. ജെൻഡർ തിരിച്ചറിഞ്ഞ് അത് വീട്ടുകാർക്ക് ഉൾക്കൊള്ളാനാവില്ലെന്ന് മനസിലാക്കിയപ്പോഴാണ് തിരിച്ച് പോന്നത്. പിന്നീടാണ് കോളേജിലേക്ക് ചേർന്നത്. ഡിഗ്രി എക്കണോമിക്സായിരുന്നു വിഷയം, കോളേജിൽ ചേർന്ന ആദ്യ ട്രാൻസായിരുന്നു. സെക്കൻഡ് ഇയറിൽ എംഇഎസിലേക്ക് പോയി.
അവിടെ പഠിച്ചോണ്ടിരിക്കുമ്പോഴാണ് ജ്വല്ലറിയുടെ മോഡലായത്. അങ്ങനെയാണ് മോഡലിംഗ് എനിക്ക് പറ്റുമെന്ന് മനസിലാക്കിയത്. അതിന് ശേഷം കുറേ അവസരങ്ങൾ ലഭിച്ചിരുന്നു. ഒരു യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കിട്ടുകയാണെങ്കിൽ കരിക്കുലം ഫോം ചെയ്യാലോ, അങ്ങനെയാണ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എത്തിയത്. കോവിഡൊക്കെ വന്നപ്പോൾ പെട്ടുവെന്ന് കരുതിയതാണ്. ഒരുപാട് സുഹൃത്തുക്കൾ സഹായിച്ചിരുന്നു.
നേരത്തെയൊക്കെ മുനിസിപ്പാലിറ്റിയിലൊക്കെ പോയപ്പോൾ മാറ്റിനിർത്തുമായിരുന്നു. ഇപ്പോ എനിക്ക് കോവിഡ് കാലത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനുള്ള അവാർഡ് കിട്ടിയിരുന്നു. പ്ലസ് ടു വരെ നാട്ടിലാണ് പഠിച്ചത്. ആൺകുട്ടിയാണെന്ന ലെവലിലായിരുന്നു ജീവിതം. സ്ത്രൈണ സ്വഭാവങ്ങളൊക്കെ കാണിക്കുന്നുണ്ടായിരുന്നു ആ സമയത്ത്. ചാന്തുപൊട്ടാണ് എന്ന തരത്തിലുള്ള പരിഹാസങ്ങളൊക്കെ കേൾക്കുമ്പോൾ വേദന തോന്നിയിരുന്നു. ഏതിലെ പോയാലും അത് റിയയല്ലേ എന്ന് ചോദിക്കുന്നത് കേൾക്കാനാണ് താൽപര്യം. അല്ലാതെ ഏഴെന്നോ ചാന്തുപൊട്ടെന്നോ കേൾക്കാൻ താൽപര്യമില്ലെന്നുമായിരുന്നു റിയ പറഞ്ഞത്.
ALSO READ
വീട്ടിൽ എനിക്കങ്ങനെ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ബാംഗ്ലൂരിൽ പഠിക്കാൻ പോയ സമയത്താണ് പരിഹാസങ്ങളൊക്കെ കേട്ടത്. ആ സമയത്തൊരു പ്രണയമുണ്ടായിരുന്നു. അങ്ങനെ ലിവിംഗ് റ്റുഗദറായി. ശാരീരികബന്ധം പറ്റുന്നുണ്ടായിരുന്നില്ല. നീ ആണല്ലേ, നിനക്ക് വേറെ ആൾക്കാരുമായി ബന്ധമുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. കാര്യങ്ങൾ പറഞ്ഞതിന് ശേഷം പിരിയുകയായിരുന്നു ഞങ്ങൾ. പെണ്ണിന്റെ മനസ് തന്നെയായിരുന്നു എനിക്കും. ഒരു കുട്ടിയുടെ ജീവിതം തകർക്കേണ്ടല്ലോയെന്നോർത്താണ് വിവാഹത്തിന് തയ്യാറാവാതിരുന്നത്.
പ്രെമോ വീഡിയോ ചെയ്യാമെന്ന് പറഞ്ഞ് ഷൂട്ടിന്റെ കാര്യങ്ങളെല്ലാം സെറ്റാക്കിയിരുന്നു. വിളിച്ചപ്പോൾ എന്റെ ശബ്ദം കേട്ടതോടെയാണ് ട്രാൻസ് പേഴ്സണാണെന്ന് മനസിലാക്കിയത്. അതോടെ എല്ലാവരും വിളിക്കലായി. ഇതിലേക്ക് എന്തായാലും പറ്റില്ല, ട്രാൻസ് പേഴ്സൺ പറ്റില്ലെന്നായിരുന്നു പറഞ്ഞത്. ഞാൻ ട്രാൻസാണെന്ന് അവർ മനസിലാക്കിയില്ലല്ലോ എന്നത് പോസിറ്റീവായിത്തോന്നി, എന്നാൽ ട്രാൻസായതിന്റെ പേരിൽ ആ അവസരം നഷ്ടമായതിൽ സങ്കടം തോന്നിയെന്നും റിയ പറയുന്നുണ്ട്.