ബിഗ് സ്‌ക്രീനിലൂടേയും മിനിസ്‌ക്രീനിലൂടേയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രജുഷ. എട്ടോളം സിനിമകളും എൺപതോളം സീരിയലുകളും പ്രജുഷ ചെയ്തിട്ടുണ്ട്. എംജി ശ്രീകുമാർ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ താരം പങ്കെടുത്തതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെയാണ്,
വീട്ടിൽ ഭർത്താവും രണ്ട് മക്കളും അമ്മയുമാണുള്ളത്. അച്ഛനുണ്ടായിരുന്നു. മകൾ ആറാം ക്ലാസിലും മകന് മൂന്ന് വയസ് കഴിഞ്ഞു. ഏട്ടൻ നിർമ്മാതാവായിരുന്ന ഞാൻ എന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ ഒരാളെ വേണമായിരുന്നു.
READ MORE
പ്രൊഡക്ഷൻ കൺട്രോളർ എന്റെ ഫോട്ടോ കാണിക്കുമ്പോൾ ലളിതാമ്മയുണ്ടായിരുന്നു അവിടെ. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും നന്നായി ചെയ്യുമെന്നും ലളിതാമ്മ പറഞ്ഞു. പിന്നീട് അവരെല്ലാം സിനിമയുടെ ആവശ്യത്തിനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വന്നപ്പോൾ ഈ കഥാപാത്രത്തിന് വേണ്ടി എന്നെ കാണുകയായിരുന്നു.
കണ്ടപ്പോൾ എന്റെ വീട്ടിലെ സാഹചര്യങ്ങളൊക്കെ മനസിലാക്കി. വലിയ ആർഭാടമൊന്നുമില്ലാത്ത ചെറിയൊരു വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അന്ന് ഇവർക്ക് ചായ കൊടുക്കാൻ ഒരു കവർ പാല് മേടിക്കാൻ പോലും കഷ്ടപ്പെടുകയാണ്. ഇവർ വരുമെന്ന് പെട്ടെന്ന് വിളിച്ച് പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ALSO READ
ഒരു വീട്ടിൽ പോകുമ്പോൾ അവർ ചായ കൊണ്ടു വെക്കുമ്പോൾ തന്നെ അവിടുത്തെ സാഹചര്യമൊക്കെ മനസിലാകുമല്ലോ. അതുകൊണ്ടായിരിക്കും. അല്ലെങ്കിൽ എന്റെ വിധി അങ്ങനൊരു ആളെ വിവാഹം ചെയ്യണം എന്നായിരിക്കാം.
അങ്ങനെ കണ്ട് പോയ ശേഷം വീട്ടിൽ ചെന്ന് അമ്മയോട് ഇങ്ങനെ ഒരാളെ കണ്ടുവെന്ന് പറയുകയായിരുന്നു. നല്ല കുട്ടിയാണ് കല്യാണം കഴിക്കാൻ ചോദിച്ചു നോക്കിയാലോ എന്ന് ചോദിച്ചു. അങ്ങനെ അമ്മ എന്റെ അച്ഛനെ വിളിക്കുകയായിരുന്നു. അച്ഛൻ എന്നോട് ചോദിച്ചു. അച്ഛനും അമ്മയും പറയുന്ന ആളെ കല്യാണം കഴിക്കാൻ തയ്യാറാണെന്നായിരുന്നു ഞാൻ പറഞ്ഞത്. വിവാഹം ഗുരുവായൂരിൽ വച്ചായിരുന്നു നടന്നത്