സ്‌ക്രീനില്‍ സാധാരണ ലാലേട്ടനെയല്ല കണ്ടത്, വിജയമോഹനെ ആയിരുന്നു ; നേരിനെ കുറിച്ച് ജീത്തു ജോസഫിന്റെ മക്കള്‍

169

മോഹൻലാൽ ചിത്രം നേര് ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ആണ് നേടിയത്. ചിത്രത്തിന്റെ വിജയ ആഘോഷം ഇന്ന് കൊച്ചിയിൽ വെച്ച് നടന്നിരുന്നു. ആഘോഷ ചടങ്ങിനിടെ ജീത്തുവിന്റെ മക്കൾ സിനിമയെ കുറിച്ചും, ഇതിലെ ലാലിന്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

നേര് വായിച്ചപ്പോൾ തോന്നയതിനേക്കാളും മികച്ച സിനിമയായി മാറി എന്നാണ് ജീത്തു ജോസഫിന്റെ മക്കളായ കാത്തിയും കാറ്റിനയും പറഞ്ഞത്.

ഡാഡി തിരക്കഥകൾ വായിക്കാൻ തരാറുണ്ട്, നേര് ചെയ്യണോ എന്നായിരുന്നു തങ്ങൾ ആദ്യം ചോദിച്ചത്. എന്നാൽ ഇപ്പോൾ ആ വിലയിരുത്തൽ തെറ്റായതിലാണ് സന്തോഷം എന്ന് മക്കൾ പറഞ്ഞു. നേര് പ്രതീക്ഷിച്ചതിനുമപ്പുറമുള്ള ഒരു വേറിട്ട ചിത്രമായിരിക്കുകയാണ് .

ഡാഡി ഞങ്ങൾക്ക് ഒരു സിനിമയുടെ കഥ കേൾപ്പിക്കുമ്പോൾ ആ വിഷ്വലൈസേഷൻ മനസിൽ തോന്നാറുണ്ട്. അതിനും അപ്പുറമാണ് ഓരോ സിനിമയിലും വരാറുള്ളത് , എന്നാൽ നേരിൽ പത്ത് മടങ്ങിലധികം പറഞ്ഞതിൽ നിന്ന് മികച്ചതായി. ലാൽ സാർ ഞങ്ങളെ എന്തായാലും സ്‌ക്രീനിൽ ഞെട്ടിച്ചു.

also read
കഴിഞ്ഞ 47 ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ്; തുറന്ന് പറഞ്ഞ് ഹണി റോസ്
സ്‌ക്രീനിൽ സാധാരണ ലാലേട്ടനെയല്ല കണ്ടത്. വിജയമോഹനെ ആയിരുന്നു ഞങ്ങൾ കണ്ടത്. സാറ വീണാൽ ആ തിരക്കഥയും സിനിമയും വീഴും എന്നിരിക്കേ മികച്ചതായിട്ടാണ് അനശ്വര ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് കാത്തിയും കാറ്റിനയും പറഞ്ഞു.

 

 

Advertisement