കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്ത്തിയായിരിക്കുന്നാത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.
ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം.
ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച അവസരത്തില്‍ നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജിത്തു ജോസഫ്. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ജീത്തു ജോസഫ് പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.
നേരിനുള്ള എല്ലാ നല്ല പ്രതികരണങ്ങള്‍ക്കും സ്നേഹത്തിനും നന്ദി എന്നാണ് ജീത്തു ജോസഫ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. പോസ്റ്റ് മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.