പ്രഖ്യാപിച്ച് ഏറെ നാള്‍ കഴിഞ്ഞിട്ടും സിനിമ വൈകുന്നതിന് കാരണക്കാരന്‍ മോഹന്‍ലാലോ? ജീത്തു ജോസഫിന് പറയാനുള്ളത്

26

സംവിധായകൻ ജീത്തു ജോസഫിന് സൂപ്പർ സ്റ്റാർ പദവി എന്നതിനോട് കടുത്ത വിരോധമാണ്. അങ്ങനൊരു വിലയിരുത്തൽ അവരുടെ കഴിവിന് വെല്ലുവിളി ആണെന്നാണ് ജീത്തു ജോസഫിന്റെ പക്ഷം.

കാളിദാസിനെ സൂപ്പർസ്റ്റാറല്ല , നല്ല നടാനായി കാണാനാണ് ആഗ്രഹം എന്ന് പറയുന്ന ജീത്തു , സൂപ്പർ താര പദവിയെ പറ്റിയും ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ പറ്റിയും പറയുന്നു.

Advertisements

“ഏതൊരു സൂപ്പര്‍ സ്റ്റാറും ഓരോ ചുവടിലും പഠിച്ചാണ് വന്നത്. അതൊരിക്കലും അവസാനിക്കുന്നില്ല. ഒരു തുടക്കാരന്റേതായ ചെറിയ പ്രശ്‌നങ്ങള്‍ കാളിദാസിനുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷെ കഴിവുള്ള ഭാവിയുള്ള ഒരു ചെറുപ്പക്കാരനാണ്. തീര്‍ച്ചയായം വലിയൊരു നടനാകും.

ഭാവി നടന്‍ എന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ. വലിയ സൂപ്പര്‍ സ്റ്റാറുകളൊന്നും ഉണ്ടാകാതിരിക്കട്ടെ സിനിമയില്‍. കാരണം സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അയാളിലെ നടന് അത് പ്രശ്‌നമാകും. അതൊരു ഭാരമായി മാറും.

ജോസഫ് പോലെയുള്ള സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ തന്റെ അടുക്കലെത്തുന്ന നിര്‍മ്മാതാക്കള്‍ കൊമേഴ്‌സ്യല്‍ ലൈനിലുള്ള ചിത്രങ്ങളിലാണ് താല്‍പര്യം പ്രകടിപ്പിക്കുന്നത്. അവരോട് ഇത്തരം കഥകള്‍ പറഞ്ഞാല്‍ അവര്‍ക്ക് താല്‍പര്യമില്ല.

അതുകൊണ്ടാണ് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യാന്‍ വേണ്ടി ഒരു കമ്പനിയുണ്ടാക്കിയത്. പരീക്ഷണം നടത്തേണ്ടത് വല്ലവരുടേയും പണം നഷ്ടപ്പെടുത്തിക്കൊണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. നിര്‍മ്മാതാക്കള്‍ക്ക് കഴിവതും നഷ്ടം വരുത്താതിരിക്കാനാണ് ശ്രമിക്കാറ്.

നല്ല കഥയും അവതരണവും ഇല്ലെങ്കില്‍ മലയാളി പ്രേക്ഷകര്‍ എടുത്തുകളയും. എത്ര സൂപ്പര്‍ സ്റ്റാറായാലും, എത്ര സൂപ്പര്‍ ഡയറക്ടര്‍ ആയാലും. മോഹന്‍ലാലിനെ വെച്ച് ഒരു ചിത്രം ഉടനെയുണ്ടാകും. കഥ നേരത്തേ പറഞ്ഞിരുന്നു.

സ്‌ക്രിപ്റ്റ് എഴുതാന്‍ വൈകിയതുകൊണ്ടാണ് താമസിച്ചത്. മോഹന്‍ലാലിന്റെ കുഴപ്പം കൊണ്ടല്ല. ഇപ്പോള്‍ സ്‌ക്രിപ്റ്റ് ജോലികള്‍ പൂര്‍ത്തിയാക്കി. മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയ ശേഷം ഡേറ്റിന്റെ കാര്യം തീരുമാനിക്കുമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

Advertisement