മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണ്, ഒടുവില്‍ ആരാധകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി ജീത്തു ജോസഫ്

138

ദൃശ്യം സിനിമ ഉള്‍പ്പടെയഉള്ള നിരവധി ത്രില്ലര്‍ ചിത്രങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ംസവിധായകനാണ് ജീത്തു ജോസഫ്. മലയാള സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന ത്രില്ലര്‍ ഴോണറിലുള്ള ചിത്രങ്ങള്‍ക്ക് ഒരിടവേളയ്ക്ക് ശേഷം സ്ഥാനമുണ്ടാക്കി കൊടുത്ത സംവിധായകനാണ് ജീത്തു ജോസഫ്.

Advertisements

ഡിറ്റക്ടീവ്സ് എന്ന സുരേഷ് ഗോപി സിനിമയിലൂടെയാണ് ജീത്തു സംവിധാന രംഗത്തേക്ക് വരുന്നത്. പ്രേക്ഷകരുടേയും നിരൂപകരുടെയും പ്രശംസ ലഭിച്ച ചിത്രത്തിന് ശേഷം ജീത്തു സംവിധാനം ചെയ്ത സിനിമയായിരുന്നു മോഹന്‍ലാല്‍-മീന ജോഡികള്‍ എത്തിയ ദൃശ്യം. അന്ന് ആ ചിത്രം മലയാളത്തില്‍ ആദ്യമായി 50 കോടി നേടുന്ന സിനിമയായി മാറുകയും ചെയ്തു.

Also Read:തന്റെ കഥ മോഷ്ടിച്ച് ഒരുക്കിയ സിനിമ; നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ഇതിന് പിന്നാലെ പൃഥ്വിരാജിനെയും ആസിഫലിയെയുമെല്ലാം നായകന്മാരാക്കി അദ്ദേഹം സിനിമ ചെയ്തു. എന്നാല്‍ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഇതുവരെ സിനിമയൊന്നും ചെയ്്തിട്ടില്ല. ഇപ്പോഴിതാ അതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം.

ഒത്തിരി പേര്‍ തന്നോട് ചോദിക്കുന്ന ചോദ്യമാണ് മമ്മൂട്ടിയെ വെച്ച് എന്താണ് സിനിമ ചെയ്യാത്തതെന്നാണ്. അങ്ങനെ ഒരു സിനിമ തന്റെ ആലോചനയിലുണ്ടെന്നും കഥ പൂര്‍ത്തിയായാല്‍ മാത്രമേ തനിക്ക് അതേപ്പറ്റി പറയാന്‍ പറ്റുകയുള്ളൂവെന്നും ജിത്തു ജോസഫ് പറയുന്നു.

Also Read:ഞങ്ങളുടെ പിണക്കം മാറിയെന്ന് ബീന ആന്റണി, സോറിയെന്ന് അവന്തിക , വീഡിയോ പങ്കുവെച്ച് താരങ്ങള്‍

അതിന് വേണ്ടി കാത്തിരിക്കുകയാണ് താന്‍. ആ സിനിമ ഏത് ഴോണറിലാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഴോണറുകള്‍ മാറി മാറി ചെയ്യാനാണ് തനിക്ക് താത്പര്യമെന്നും മൈ ബോസ്, ലൈഫ് ഓഫ് ജോസൂട്ടി പോലെയൊക്കെയുള്ള സിനിമകള്‍ ചെയ്യാനിഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement