ഒരു കലാകാരനെന്ന നിലയില്‍ ഇത് കടുത്ത അപമാനമെന്ന് ജാസി ഗിഫ്റ്റ്

86

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ വെച്ച് പാട്ട് പാടുന്നതിനിടെ ജാസി ഗിഫ്റ്റില്‍ നിന്നും പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ചുവാങ്ങിയ സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ് . സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഇത് തന്നെ വേദനിപ്പിച്ചുവെന്ന് പറയുകയാണ് ജാസി ഗിഫ്റ്റ്.
ഒരു കലാകാരനെയും ഇങ്ങനെ അപമാനിക്കരുതെന്ന് ജാസി പറഞ്ഞു.

Advertisements

പാട്ടുകാരനൊപ്പം കോറസ് പാടാന്‍ ആളുകളെത്തുന്നത് സാധാരണമാണ്. എന്നാല്‍ ഇക്കാര്യമൊന്നും നോക്കാതെ പ്രിന്‍സിപ്പാള്‍ തന്റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. കൂടെ പാടാന്‍ വന്നയാളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കാലാകാരനെന്ന നിലയില്‍ ഇത് അപമാനിക്കലാണെന്നും ജാസി ഗിഫ്റ്റ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ നടപടിയെ കോളേജ് പ്രിന്‍സിപ്പാള്‍ ന്യായീകരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നാണ് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍കോളേജ് ഡേ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു ജാസി ഗിഫ്റ്റ്. പാടുന്നതിനിടെ ഉദ്ഘാടകന്‍ ആയ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നല്‍കിയിരുന്നതെന്ന നിലപാടെടുത്ത പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു. പ്രിന്‍സിപ്പാളിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു.

 

 

Advertisement