വിജയിക്കണെമെന്ന് ആഗ്രഹിച്ചാണ് ഓരോ സിനിമകളും ചെയ്യുന്നത്; ചില സിനിമകൾ പകുതി പൂർത്തിയാവുമ്പോഴെക്കും എല്ലാം കയ്യിൽ നിന്ന് പോയിട്ടുണ്ടാവും; എന്റെ മാറ്റത്തിന് കാരണം പാർവ്വതിയാണ്; ജയറാം മനസ്സ് തുറക്കുന്നു

556

മലയാള സിനിമയിലെ നായകന്മാരുടെ ലിസ്റ്റ് എടുത്താൽ പ്രധാനിയാണ് ജയറാം. മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരം മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. കോമഡി വേഷങ്ങളിൽ സിനിമയിൽ തിളങ്ങിയ താരത്തിന് സ്വഭാവ വേഷങ്ങളും ഇണങ്ങുമെന്ന് കാലം തെളിയിച്ചു. സിനിമയിൽ ജയറാമിന്റെ ഗ്രാഫ് ഉയർച്ച താഴ്ച്ചകളിലൂടെയാണ് കടന്ന് പോയത്. ഒരു സമയത്ത് ഹിറ്റ് സിനിമകളുടെ ഭാഗമായ താരത്തെ പിന്നീട് സിനിമകളിൽ നിന്ന് ഇടവേളയെടുത്തു.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആഴ്വർ കടിയാൻ നമ്പി എന്ന കഥാപാത്രത്തെ ആണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. തമിഴ്‌നാട്ടിലെ ചരിത്ര പ്രസിദ്ധ നോവലിലെ നിർണായക കഥാപാത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രത്തിലെ പ്രകടനത്തിന് ജയറാം കയ്യടി നേടിയിരുന്നു. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ് ജയറാമിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്ന സിനിമ.

Advertisements

Also Read
‘മുസൽമാൻ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോൾ മനസ്സിൽ ഒരു കുളിർമയുണ്ടായി’; വൈറലായി സലിം കുമാറിന്റെ വാക്കുകൾ; കലാകാരനെന്ത് മതമെന്ന് നിർമൽ പാലാഴി

ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് ജയറാം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ജോൺ ബ്രിട്ടാസിന് നല്കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ; കഥ കേൾക്കുന്ന സമയത്ത് പ്രേക്ഷകർക്ക് ഇഷ്്ടമാവുമെന്ന് ഞാൻ കരുതിയ സിനിമകൾ എല്ലാം പരാജയപ്പെട്ടിട്ടുണ്ട്. ചില കഥകൾ കേൾക്കുമ്പോൾ നല്ലതായിരിക്കും. കഥ കേട്ട് മികച്ചതാണെന്ന് തോന്നുമ്പോഴാണ് സ്വീകരിക്കുന്നത്. വിജയിക്കണമെന്ന് ആഗ്രഹിച്ച് തന്നെയാണ് ഓരോ സിനിമകളും ചെയ്യാറുള്ളത്. ചിലത് തുടങ്ങി കഴിയുമ്പോൾ മനസിലാകും കൈയ്യിൽ നിന്നും പോയെന്ന്.

പക്ഷെ ഈ സിനിമ വിജയിക്കില്ലെന്ന് നമ്മളെ വിശ്വസിച്ച് നിൽക്കുന്ന പ്രൊഡ്യൂസറിനോട് പറയാനും പറ്റില്ല. അപ്പോഴേക്കും കുറേ പൈസ ചെലവായിട്ടുണ്ടാവും. പിന്നെ ഉള്ളത് വിജയിക്കില്ല എന്നുറപ്പിച്ച് കൊണ്ട് തന്നെ ആ സിനിമ തീർക്കുക എന്നുളളതാണ്. ചില സിനിമകൾ ചെയ്യുമ്പോൾ ഇത് നന്നായി ഓടും എന്നൊരു ആത്മവിശ്വാസം വരാറുണ്ട്. റിലീസിംഗ് സമയത്ത് ടെൻഷനുണ്ടാകുന്ന വ്യക്തിയാണ് ഞാൻ. അത് വിചാരിച്ച് സിനിമ വിജയിക്കണമേ എന്ന് പറഞ്ഞ് നാണയം എറിഞ്ഞ് നോക്കുന്ന വ്യക്തിയോ പൂജാമുറിയിൽ തന്നെ ഇരിക്കുന്ന ആളോ അല്ല ഞാൻ. എന്നും എങ്ങനെയാണോ പ്രാർത്ഥിക്കുന്നത് അത് പോലെ തന്നെ പ്രാർത്ഥിക്കും. എനിക്ക് സിനിമ തന്നവരെയും മാതാപിതാക്കളെയുമെല്ലാം എപ്പോഴും മനസിൽ ഓർക്കാറുണ്ട്.

Also read
ഷൂട്ടിംഗ് തുടങ്ങിയ രാത്രി ആ നടി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി; പിന്നെയാണ് കാരണം മമ്മൂട്ടിയുമായുള്ള പിണക്കമാണെന്ന് വ്യക്തമായത്: കിരീടം ഉണ്ണി

തുടക്കകാലത്തെ ചില സിനിമകളൊക്കെ ആലോചിക്കുമ്പോൾ എങ്ങനെയാണ് ഈ സിനിമയൊക്കെ ഓടിയതെന്ന് ഞാൻ ചിന്തിക്കാറുണ്ട്. ആക്ഷൻ രംഗങ്ങളിൽ ജയറാം വേണ്ടത്ര ശോഭിക്കുന്നില്ല, ഇതൊന്നും അങ്ങേർക്ക് പറ്റിയ പണിയല്ല. നല്ല കുടുംബവേഷം എന്തെങ്കിലും ചെയ്താൽ പോരേ എന്നൊക്കെ ആളുകൾ പറഞ്ഞിട്ടുണ്ട്. അതൊക്കെ കേട്ട് ആക്ഷൻ വേഷങ്ങൾ ചെയ്യാതിരുന്നിട്ടില്ല, നേരത്തെ ഞാൻ ഫിസിക്കലി ഫിറ്റായിരുന്നില്ല. ഇപ്പോൾ എനിക്ക് തന്നെ ആത്മവിശ്വാസമുണ്ട്.

ഞാൻ മെലിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റെല്ലാം പാർവതിക്കാണ്. ഡയറ്റിന്റെ കാര്യത്തിൽ സ്ട്രിക്ടാണ് പാർവതി. ഡയറ്റും വർക്കൗട്ടുമൊക്കെ കൃത്യമായി ചെയ്യും. വൈകുന്നേരം ഷട്ടിൽ കളിക്കാനൊക്കെ പോവാറുണ്ടായിരുന്നു. വേറൊരാൾ ചെയ്ത കഥാപാത്രങ്ങൾ കണ്ട് ഇതുപോലൊന്ന് കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ തോന്നിയിട്ടുണ്ട്. എനിക്കുള്ള ക്യാരക്ടേഴ്സ് കൃത്യമായി തന്നെ എനിക്ക് കിട്ടുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ എന്നാണ് ജയറാം പറഞ്ഞത്.

Advertisement