സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവമായിരുന്നു ടിക് ടോക് താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി എന്ന വാർത്ത. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ബൈക്കിൽ കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ടിക്ടോക്കിലൂടെ ശ്രദ്ധേയനായ അമ്പിളിക്കെതിരെ ആയിരുന്നു ആരോപണങ്ങൾ ഉയർന്നത്.
ഇതിനുപിന്നാലെ അമ്പിളി മുമ്പ് ടിക്ടോക്കിൽ പങ്കുവെച്ചിരുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ ആയി നിറഞ്ഞിരുന്നു. ഒരുപാട് ആളുകളാണ് അമ്പിളിയെ വിമർശിച്ചും അസഭ്യം പറഞ്ഞും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്.
ALSO READ
19 വയസ്സ് മാത്രം പ്രായമുള്ള വിഗ്‌നേഷ് ആണ് ടിക്ടോക്കിൽ അമ്പിളി ആയി ശ്രദ്ധേയനായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ വിഘ്നേശിനെ അറസ്റ്റ് ചെയ്തിരുന്നു. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ അഭ്യർത്ഥന നൽകി വിഗ്‌നേഷ് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ വിഘ്നേശിനെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് ആയിരുന്നു സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറംലോകമറിയുന്നത്.
ഗർഭിണിയായി എന്നു പറയുന്ന പെൺകുട്ടിയും വിഗ്‌നേഷും സ്‌നേഹത്തിലായിരുന്നു. അവർ ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചെങ്കിലും വിവാഹപ്രായം ആകാത്തതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ സമ്മതിച്ചില്ല. വിവാഹപ്രായം വരെ പെൺകുട്ടിയെ സംരക്ഷിക്കുവാനും അതിനു ശേഷം വിവാഹം കഴിപ്പിക്കാമെന്നും അമ്പിളിയുടെ വീട്ടുകാർ നിർദ്ദേശിച്ചപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ അതിനെ ശക്തമായി എതിർത്തു.
തുടർന്ന് അമ്പിളിയുടെ വീട്ടുകാർക്കൊപ്പം പോവുകയായിരുന്നു പെൺകുട്ടി. മാസങ്ങളോളമായി സന്തോഷത്തോടെ അമ്പിളിയുടെ വീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടി അതിനിടയിൽ ആണ് ഗർഭിണിയായത്. അമ്പിളിയുടെ കുടുംബത്തോടുള്ള വിധ്വേഷം കാരണം പെൺകുട്ടിയുടെ വീട്ടുകാർ കെട്ടിച്ചമച്ച ഒരു കേസ് മാത്രമായിരുന്നു അത് എന്ന് വെളിപ്പെടുത്തി പെൺകുട്ടിയുടെ ശബ്ദരേഖ പുരത്തു വന്നിരുന്നു.
ALSO READ
ഇപ്പോഴിതാ ജയിൽ ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ് അമ്പിളി. സത്യാവസ്ഥ പോലീസുകാരെ അറിയിച്ചത് കൊണ്ട് പോലീസുകാരുടെ ഭാഗത്തുനിന്ന് മർദ്ദനം ഒന്നും ഉണ്ടായിട്ടില്ല എന്ന് അമ്പിളി തുറന്നു പറയുന്നു. ഒരു കുഞ്ഞ് ആയി എന്നും ഇനി കുടുംബം നോക്കി സന്തോഷത്തോടെ ജീവിക്കാൻ ആണ് അമ്പിളിയുടെ തീരുമാനം.
കാര്യങ്ങൾ അറിയാതെ മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ച് പ്രചരിപ്പിച്ചിരുന്നു. ഇനിയെങ്കിലും ഇങ്ങനെ മറ്റുള്ളവർക്കും ഒരു കുടുംബം ഉണ്ടെന്ന് മനസ്സിലാക്കണമെന്ന് അമ്പിളി പറയുന്നുണ്ട് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുവാൻ ആണ് അമ്പിളിയുടെ ആഗ്രഹം. തന്നെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളുകൾ മാത്രം സബ്‌സ്‌ക്രൈബ് ചെയ്യുക എന്ന് അമ്പിളി പ്രേക്ഷകരോട് പറയുന്നുണ്ട്.