‘മഴക്കാലത്ത് റോഡ് മോശമാവുമെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാവില്ലല്ലോ’; മന്ത്രി റിയാസിനോട് അന്ന് ജയസൂര്യ പറഞ്ഞതിങ്ങനെ; താരത്തിന്റെ വിമർശനം ആദ്യമല്ലെന്ന് ആരാധകർ

5962

നടൻ ജയസൂര്യ കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ നടത്തിയ പ്രസംഗം വൈറലായിരുന്നു. സർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ വാക്കുകൾ. രണ്ട് മന്ത്രിമാരെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ജയസൂര്യ പ്രസംഗം നടത്തിയത്.

ഇന്ന് കർഷകർ അടങ്ങുന്ന സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു ജയസൂര്യ സംസാരിച്ചത്. ഇത് വലിയ ചർച്ചയായി മാറിയിരുന്നു സോഷ്യൽമീഡിയയിൽ. ജയസൂര്യയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിഷയത്തിന് മന്ത്രിമാർ ഉൾപ്പടെയുള്ളവർ മറുപടി നൽകിയിരുന്നു. പുതുപ്പള്ളി തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തന്നെ വിഷയം രാഷ്ട്രീയപരമായി വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്.

Advertisements

കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയിൽ താൽപ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നുമാണ് മന്ത്രിമാർ വേദിയിലിരിക്കെ ജയസൂര്യ വിമർശിച്ചിത്. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും വേദിയിൽ സാക്ഷിയാക്കി ഇരുത്തി ജയസൂര്യ തന്റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചത്.

ALSO READ- ഹിന്ദുവായി ജനിച്ച എനിക്ക് കരൾ തന്നത് ക്രിസ്ത്യാനി, രക്തം നൽകിയത് മുസ്ലീം വ്യക്തി; മതമല്ല സ്‌നേഹം മാത്രമേ ഈ ഭൂമിയിൽ വിജയിക്കൂ; ഹൃദയം തുറന്ന് നടൻ ബാല

ഓണത്തിന് നമുക്ക് ഓണം ഉണ്ണാൻ അന്നം തരുന്ന കർഷകർ തിരുവോണ നാളിൽ പട്ടിണി കിടക്കുന്നത് ന്യായമായി തോന്നുന്നില്ല, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്നാണ് ജയസൂര്യ ചൂണ്ടിക്കാണിച്ചത്. പിന്നാലെ ജയസൂര്യ ചെയ്തത് വളരെ വലിയ ഒരു കാര്യം ആണെന്നും അദ്ദേഹം ഈ വിഷയം സംസാരിച്ചത് കൊണ്ടാണ് ഇന്ന് ഈ വിഷയം കേരളം മുഴുവൻ ചർച്ച ചെയ്തതെന്നും പാലക്കാട്ടെ സാധാരണ കർഷകർ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ജയസൂര്യയെ പിന്തുണക്കുന്ന ഒരുകൂട്ടം ആരാധകർ പറയുന്നത്, സാധാരണ സിനിമ താരങ്ങളെ പരിപാടികളിൽ വിളിക്കുമ്പോൾ അവർ മന്ത്രിമാരെ പുകഴ്ത്തി പറയാനാണ് ശ്രമിക്കാറുള്ളത്, എന്നാൽ ഇവിടെ സാധാരക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ശക്തമായി വേദിയിൽ പറയുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നും ചൂണ്ടിക്കാണിക്കുകയാണ് ആരാധകർ. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി നടൻ ജയസൂര്യ. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ അദ്ദേഹത്തെ വിമർശിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നെന്നും ആരാധകർ പറയുന്നു.

ALSO READ- ജയിലര്‍ ഹിറ്റായതിന് രജനി സാറിന് ബിഎംഡബ്ല്യു കിട്ടിയതറിഞ്ഞ് സോഫിയ ചേച്ചിയെ കാണാന്‍ ചെന്ന റോബട്ടും ഡോണിയും സേവിയറും, വൈറലായി പെപ്പെയുടെ കുറിപ്പ്

അന്ന് ചടങ്ങിൽ അഥിതിയായായി എത്തിയ ജയസൂര്യ കേരളത്തിൽ എങ്ങും മോശം അവസ്ഥയിലാണ് റോഡുകളാണ് കാണാൻ കഴിയുന്നത് എന്ന് മന്ത്രി റിയാസിനെ അടുത്തിരുത്തി വിമർശിക്കുകയായിരുന്നു.വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ താൻ ഷൂട്ടിങ്ങിനായി പോയപ്പോൾ അവിടെ വളരെ മോശം റോഡുകളായിരുന്നു ഉണ്ടായിരുന്നത്. മഴക്കാലത്താണ് റോഡ് നന്നാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള മറുപടിയായി നടൻ ജയസൂര്യയുടെ വാക്കുകൾ
ഇങ്ങനെ ആയിരുന്നു. മഴക്കാലത്ത് റോഡ് നന്നാക്കാൻ കഴിയില്ലെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് തന്നെ കാണില്ലെന്നാണ് അദ്ദേഹം പരിഹസിച്ചിരുന്നത്.

ഈ സംസ്ഥാനത്ത് റോഡിനു നികുതി അടക്കുന്ന ഏതൊരു പൗരനും യാത്രചെയ്യാൻ സുഖമമായ റോഡിന് അവകാശമുണ്ട്. അവർക്ക് നല്ല റോഡ് നൽകേണ്ട കടമ അധികാരികൾക്ക് ഉണ്ടെന്നും ജയസൂര്യ പറഞ്ഞു. എന്നത്തേയും പോലെ ഒഴിവുകെഴിവുകൾ എന്നല്ല പറഞ്ഞത് ഒരുപാട് കാരണങ്ങളുണ്ടാകും പക്ഷെ അത് ജനങ്ങൾ അറിയേണ്ട കാര്യമില്ല.

കാരണം, റോഡ് നികുതി അടയ്ക്കാൻ ഒരാൾ ചിലപ്പോൾ ലോണെടുത്തും ഭാര്യയുടെ കെട്ടുതാലി വിറ്റും വരെ പണം അടയ്ക്കുന്നു. അപ്പോൾ ജനങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയേപറ്റു. അതിനായി എന്തൊക്കെ റിസ്‌ക് എടുക്കുന്നുവെന്നത് സ്വാഭാവികമായും ജനങ്ങൾ അറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

Advertisement