ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ്, ആരാധികയെ പരിചയപ്പെടുത്തി ജയസൂര്യ

120

മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് ജയസൂര്യ. കോമഡി വേഷങ്ങളിലെ മിന്നും പ്രകടനമായിരുന്നു മുമ്പ് ജയസൂര്യ എന്നാല്‍. എന്നാല്‍ പിന്നീട് കഥ മാറി. സീരിയസായ വേഷങ്ങള്‍ ചെയ്യുന്നതിലേക്ക് താരം വളര്‍ന്നിരിക്കുകയാണ്.

ഇപ്പോഴിതാ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവുമൊക്കെ നേടാന്‍ ജയസൂര്യയ്ക്ക് സാധിച്ചു. ജൂണ്‍ ലൂഥറാണ് ഒടുവില്‍ പുറത്തിറങ്ങിയ ജയസൂര്യയുടെ ചിത്രം. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രം മേയ് 27ന് റിലീസായി ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു.

Advertisements

കുറ്റാന്വേഷണ കഥയായിരുന്നു ജോണ്‍ ലൂഥര്‍. ചിത്രത്തില്‍ കേള്‍വി ശക്തി കുറയുന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ജയസൂര്യ വേഷമിട്ടത്. അതേസമയം, കൈനിറയെ ചിത്രങ്ങളാണ് ജയസൂര്യയുടേതായി വരാനിരിക്കുന്നത്. ഈശോ, എന്താടാ സജി, റൈറ്റര്‍, ആട് 3, കത്തനാര്‍, തുടങ്ങിയ സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Also Read: ആ കാര്യം അറിഞ്ഞതോടെ അമ്മ എന്നെ നിരവധി തവണ ഉപദ്രവിച്ചു, പരാതി കൊടുത്തതോടെ കേസായി: പൊന്നമ്മ ബാബു പറയുന്നു

കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രമായ കത്തനാര്‍ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ ആട് ടുവിന്റെ മൂന്നാം ഭാഗത്തിനായും ആരാധകര്‍ കാത്തിരിക്കുകയാണ്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ എത്തിയ ജയസൂര്യയ്ക്ക് ഇന്ന് ആരാധകരേറെയാണ്.

ഇപ്പോഴിതാ തന്റെ ഒരു കൊച്ച് ആരാധികയെ പരിചയപ്പെടുത്തുകയാണ് താരം. ആരാധികയുടെ പേര് നീതു ജസ്റ്റിന്‍ എന്നാണെന്നും ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രം കണ്ടത് മുതലാണ് നീതുവിന് തന്നോട് ആരാധന തുടങ്ങിയതെന്നും അതിപ്പോഴുമുണ്ടെന്നും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

എങ്ങനെയാണ് നീതു തന്റെ ആരാധിക ആയതെന്നുള്ള ചെറു കാര്‍ട്ടൂണ്‍ വിഡിയോ സഹിതമാണ് ജയസൂര്യ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയിരിക്കുമ്പോള്‍ ജയസൂര്യ തന്നെ വിളിച്ചതും അദ്ദേഹത്തെ നേരില്‍ കാണാന്‍ എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞതുമെല്ലാം നീതു വിഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Also Read:പുതിയ സന്തോഷ വാർത്ത അറിയിച്ച് സീരിയൽ മേഘന വിൻസെന്റ്, ഇതാണ് ഞങ്ങൾ കാത്തിരുന്നത് എന്ന് ആരാധകർ

”20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ഞാന്‍ സിനിമാ ജീവിതത്തില്‍ പിച്ചവച്ച് തുടങ്ങുമ്പോള്‍ ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ് നീതു ജസ്റ്റിന്‍. 20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം, നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്‌നേഹത്തിന്റെ കഥ.”-നീതുവിന്റെ വിഡിയോ പങ്കുവച്ച് ജയസൂര്യ കുറിച്ചു. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Advertisement