മോഹൻലാലും രജനികാന്തും ഒന്നിച്ച ‘ജയിലർ’; പിന്നാലെ വരുന്നു മമ്മൂട്ടിയും ജയറാമും ഒന്നിക്കുന്ന ഓസ്‌ലർ! ത്രില്ലിൽ ആരാധകർ

1134

ഏറെ നാളുകൾക്ക് ശേഷം ജയറാം നായകനായി ഒരു ത്രില്ലർ ചിത്രം ഒരുങ്ങുകയാണ് മലയാളത്തിൽ. അഞ്ചാം പാതിര എന്ന കിടിലൻ ത്രില്ലർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലറിലാണ് ജയറാം നായകനായി എത്തുന്നത്.

ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് വളരെ ത്രില്ലടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്ന മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്തു എന്നാണ് റിപ്പോർട്ട്. പതിനഞ്ച് മിനുറ്റ് നീളുന്ന അതിഥി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുകയെന്നാണ് സൂചന. മോഹൻലാൽ-രജനികാന്ത് ഒന്നിച്ച ജയിലർ സിനിമ തിയേറ്ററിൽ ചരിത്ര വിജയം കുറിക്കുമ്പോഴാണ് മമ്മൂട്ടി-ജയറാം ചിത്രമെത്തുന്നത് എന്ന ആവേശത്തിലാണ് ആരാധകർ.

Advertisements

വ്യത്യസ്തമായ പേര് എന്നതുകൊണ്ടാണ് തുടക്കം മുതൽ ‘അബ്രഹാം ഓസ്‌ലർ’ ചർച്ചകളിൽ ഇടം പിടിച്ചത്. പിന്നാലെയാണ് മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്ന പ്രചാരണവും ഉണ്ടായത്. ഇപ്പോഴിതാ ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തിൽ നടൻ മമ്മൂട്ടി ജോയിൻ ചെയ്തുവെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ- തിങ്കളാഴ്ചയും ജയിലർ ടിക്കറ്റിനായി ഇടി കൂടുന്ന കാഴ്ച! മികച്ച കളക്ഷനോടെ 500 കോടി ക്ലബിലേക്ക്; കേരളത്തിൽ നിന്ന് മാത്രം 30 കോടിയോളം!

പുതിയ ലുക്കിലെത്തിയ മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് ഒപ്പമാണ് ‘ഓസ്‌ലറി’ൽ മമ്മൂട്ടി ജോയിൻ ചെയ്തുവെന്ന തരത്തിൽ പ്രചാരണം നടക്കുന്നത്. ഈ ഫോട്ടോകളിൽ ഭീഷ്മപർവം ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്നാൽ അ’ഓസ്‌ലറി’ൽ മമ്മൂട്ടി ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. ചിത്രത്തിലെ പ്രധാനപ്പെട്ടൊരു ഗസ്റ്റ് റോളാകും മമ്മൂട്ടിയുടേതെന്നും 15 മിനിറ്റാകും ഈ റോൾ ഉള്ളതെന്നും പ്രചരിക്കുന്നുമുണ്ട്.

ALSO READ- ‘അയ്യപ്പനായിട്ട് എന്റെ മുഖമാവും ഇനി കാണാൻ പോകുന്നത്’; താരത്തിന്റെ വാക്കുകൾ സത്യമാകുന്നോ? ഓട്ടിസം ബാധിച്ച കുട്ടി വരച്ച അയ്യപ്പന്റെ ചിത്രം ഉണ്ണി മുകുന്ദന്റേത്

വാർത്ത സത്യമായാൽ സൂപ്പർഹിറ്റ് ചിത്രങ്ങളായ ധ്രുവം, ട്വന്റി ട്വന്റി, കനൽക്കാറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും ജയറാമും ഒന്നിച്ച് സ്‌ക്രീനിൽ എത്തുന്ന സിനിമ കൂടിയാകും ഓസ്ലർ.

ചിത്രത്തിൽ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ തുടങ്ങി താരനിരയും അണിനിരക്കുന്നുണ്ട്. ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. രൺധീർ കൃഷ്ണൻ തിരക്കഥ ഒരുക്കുന്നു.

‘ബസൂക്ക’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഡിനോ ഡെന്നിസാണ് സംവിധാനം. ക്രൈം ഡ്രാമ ജോണറിലുള്ള ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രവും താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ ജ്യോതിക ആണ് നായിക.

Advertisement