‘പസിക്കിത് മണി’ ഹിറ്റ് ആയതിന് പിന്നാലെ, ‘മണീ, യാരാവത് പുടീങ്ക മണീ’ പ്രഭു കഥയുമായി ജയറാം; കുതിര സവാരി കഥ കേട്ട് പൊട്ടിച്ചിരിച്ച് കാർത്തിയും താരങ്ങളും

2401

മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാംപൊന്നിയിൽ സെൽവൻ എന്ന മണിരനം ചിത്രത്തിലൂടെ വ്യത്യസ്തമായ വേഷം അവതരിപ്പിച്ച് അമ്പരപ്പിച്ചിരുന്നു. പിന്നീട്
പൊന്നിയിൻ സെൽവൻ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നടൻ പ്രഭുവിനെ അനുകരിച്ച് മറ്റ് താരങ്ങളേയും സോഷ്യൽമീഡിയയേയും ജയറാം പൊട്ടിച്ചിരിപ്പിച്ചിരുന്നു.

ഇതിനിടെ, അന്നത്തെ, ‘മണി പസിക്കിത് മണി’ എന്ന അഭിനയത്തിന് ശേഷം, സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന മറ്റൊരു ചടങ്ങിൽ പ്രഭുവിനെക്കുറിച്ച് മറ്റൊരു കഥയുമായി എത്തിയിരിക്കുകയാണ് ജയറാം.

Advertisements

സിനിമയുടെ തായ്ലൻഡിലെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവമാണ് ജയറാം പറഞ്ഞത്. തന്റെ കഥാപാത്രത്തിനായി കുതിരസവാരി പഠിക്കണമെന്ന് മണിരത്‌നം പറഞ്ഞിരുന്നെന്നും എന്നാൽ ഭയം കാരണം പിന്മാറുകയായിരുന്നു എന്ന് ജയറാം പറയുന്നു. എന്നാൽ, മദ്രാസ് റെയ്‌സ് ക്ലബിൽ കാർത്തിയും ജയംരവിയുമെല്ലാം കഠിനമായ കുതിരസവാരി പരിശീലനത്തിലായിരുന്നു എന്നും ജയറാം പറഞ്ഞു.

ALSO READ- രമ്യയ്ക്ക് മുൻപ് മൂന്ന് പ്രണയമുണ്ടായിരുന്നു; അവരായിട്ട് വേണ്ടെന്ന് വെച്ച് പോയതാണ്; ജീവിതത്തിലെ ഒരു സ്‌റ്റേജ് മാത്രമെന്ന് രമ്യയും നിഖിലും

സിനിമയുടെ ഷൂട്ടിംഗ് ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നും മാറി പെട്ടെന്ന് തായ്ലൻഡിലേക്കു പോകേണ്ടിവന്നു. അവിടെ പ്രാക്ടീസിന് കിട്ടിയ കുതിരകളെല്ലാം ഇന്ത്യയിലേതുപോലെ ആയിരുന്നില്ല. കുതിരയോട്ട പരിശീലനം കഴിഞ്ഞ കാർത്തിയും ജയം രവിയും വളരെ ക്ഷീണിച്ചാണ് വരിക. അതേസമയം, കുതിരപ്പുറത്ത് കയറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പ്രഭു സാറിനോടു ചോദിച്ചാൽ മതിയെന്ന് താൻ അവരോട് പറഞ്ഞു.

ചെറുപ്പം മുതലേ കുതിരയ്‌ക്കൊപ്പം വളർന്ന ആളാണ് പ്രഭു സർ. അങ്ങനെ ലൊക്കേഷനിലേക്ക് പ്രഭുസാർ വന്ന് അവർക്ക് രണ്ടുപേർക്കുമുള്ള ഉപദേശങ്ങളൊക്കെ കൊടുത്ത് മണിരത്‌നത്തെ കാണാൻ പോയി. എന്നിട്ട്, തനിക്കുള്ള കുതിരയെ അന്വേഷിച്ചു. കുതിരയെ കണ്ടതും അദ്ദേഹം പറഞ്ഞു, ഇത് ഒട്ടകം പോലെയുണ്ട് കയറാൻ പറ്റില്ലെന്ന്.

ALSO READ- വിവാഹം കഴിഞ്ഞ സ്ത്രീകളെ ഒരിക്കലും അതിന് നിർബന്ധിക്കരുത്, സ്വാഭാവികമായി അത് സംഭവിച്ചോളും:ദീപിക പദുക്കോൺ പറഞ്ഞത് കേട്ടോ

എന്നാൽ ഈ സമയത്ത് ഷോട്ടിനുള്ള 30 കുതിരകളും പോരാളികളായി അഭിനയിക്കുന്നവരും വന്നു. അതോടെ, പ്രഭുസാറിന് വീണ്ടും ടെൻഷൻ. ഇതിലേതാണ് ആൺകുതിരയെന്നും പെൺകുതിരയെന്നും. അസിസ്റ്റന്റ് ഡയറക്ടറോട് ചോദിച്ച് എല്ലാം ഉറപ്പാക്കി. താൻ കയറേണ്ട കുതിര ശരിയല്ലെന്നു പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും മണിരത്‌നം കേട്ടില്ല.

ഷോട്ടിന് സമയമായപ്പോൾ സംശയിച്ചതുപോലെ തന്നെ നടന്നു. അദ്ദേഹത്തേയും വഹിച്ചുകൊണ്ട് കുതിര തോന്നിയ പോലെ ഓടി. ഒരു കാടുപോലുള്ള ഭാഗത്തേക്കാണ് 30 കുതിരകളും മുന്നിൽ പോയത്. പ്രഭു സാറിന്റെ കുതിര പിന്നാലെയും. എല്ലാ കുതിരകളും കാട്ടിൽക്കയറി കഴിഞ്ഞ്, കുറച്ചുനേരത്തേക്ക് നിശ്ശബ്ദതയായിരുന്നു.

പിന്നെ ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പ്രഭുസാറും കുതിരയും തിരിച്ചുവന്നു. പിന്നാലെ ബാക്കിയുള്ള 30 കുതിരകളും. ഉടനെ തന്നെ ഷൂട്ട് തുടങ്ങാമെന്ന് പ്രഭു സാർ പറഞ്ഞു. എല്ലാം നന്നായി നടന്നു. ആ പത്ത് മിനിറ്റിൽ കാടിനുള്ളിൽ എന്താണെന്ന് പ്രഭു സാറിന് മാത്രം അറിയാവുന്ന രഹസ്യമാണെന്നും ജയറാം പറയുന്നു.

എന്നാൽ ഈ രസകരമായ കഥ കേൾക്കാൻ ഇത്തവണ പ്രഭു സദസിലുണ്ടായിരുന്നില്ല. എന്നാൽ ഈ കഥ ആസ്വദിക്കുന്ന കാർത്തിയെയും വിക്രം, തൃഷ, .ആർ. റഹ്‌മാൻ, ഐശ്വര്യ ലക്ഷ്മി എന്നിവരേയും കാണാവുന്നതാണ്.

Advertisement