മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് നടൻ ജയറായും ഭാര്യ മുൻകാല നായികാ നടി പാർവ്വതി എന്ന അശ്വതിയും. സൂപ്പർ നായികയായി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് അക്കാലത്തെ തുടക്കക്കാരനായ ജയറാമുമായി പ്രണയിത്തിൽ ആവുകയും വിവാഹം കഴിച്ച് സിനിമാ രംഗം വിടുകയും ആയിരുന്നു നടി.
രണ്ട് മക്കളാണ് ഈ താരദമ്പതികൾക്ക് ഉള്ളത്. ജയറാമിന്റെയും പാർവതിയുടെയും മൂത്ത മകൻ കാളിദാസ് ജയറാം മലയാളം, തമിഴ് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ നിരവധി ചിത്രങ്ങൾ അഭിനയിച്ച്കൊണ്ട് ഇപ്പോൾ സജീവമാണ്. ഇവരുടെ ഇളയ മകളാണ് മാളവിക ജയറാം. മോഡലിങ്ങിലും സ്പോർട്സിലും ഒക്കെയാണ് മാളവികയ്ക്ക് കമ്പം.
ഇപ്പോഴിതാ ജയറാമിന്റേയും പാർവതിയുടേയും പുതിയ ഭക്തിസാന്ദ്രമായ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ജയറാമിനൊപ്പം ശബരിമല ദർശനം നടത്തിയ പാർവ്വതിയുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
ജയറാം എല്ലാ വർഷവും മല ചവിട്ടാറുണ്ട്. ഇപ്പോഴിതാ ഇത്തവണ പാർവ്വതിയും ശബരിമലയിൽ എത്തിയിരിക്കുകയാണ്. ജയറാമിന്റെ കൂടെ കൈ പിടിച്ച് എത്തിയിരിക്കുകയാണ് പാർവതി.
അയ്യപ്പനെ കണ്ട് അനുഗ്രഹം തേടിയാണ് താരം മടങ്ങിയത്. തൊഴു കൈകളോടെ അയ്യപ്പനെ ദർശിച്ച് പ്രാർത്ഥനയോടെ നടയിൽ നിൽക്കുന്ന ചിത്രമാണ് ജയറാം സ്വാമിയേ ശരണം എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തത്. വിഷു പൂജകൾക്ക് നട തുറന്നതിന് ശേഷം ആണ് ജയറാമും പാർവ്വതിയും എത്തിയിരിക്കുന്നത്.