അന്ന് പൊട്ടിച്ചിരിപ്പിച്ച ‘മണി പസിക്കിത് മണി’ വീണ്ടും കേട്ട് അമ്പരന്ന് ജയറാം; താരമായി ഹോട്ടല്‍ ജീവനക്കാരന്‍; പൊട്ടിച്ചിരിച്ച് പാര്‍വതി

273

സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പര്‍ നടനാണ് ജയറാം. പി പത്മരാജന്റെ അപരന്‍ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.

സ്‌കൂള്‍ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്ന ജയറാം കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളില്‍ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ പി പത്മരാജന്‍ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന പത്മരാജന്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. പിന്നീട് സംവിധായകന്‍ രാജസേനനുമായുള്ള കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ് ജയറാമിന്റെ കരിയര്‍ ഗ്രാഫ് ഏറെ മുകളിലേക്ക് ഉയര്‍ത്തിയത്. സത്യന്‍ അന്തിക്കാടിന് ഒപ്പവും ഏറെ കുടുംബ ചിത്രങ്ങള്‍ ജയറാം സൂപ്പര്‍ ഹിറ്റുകളാക്കി മാറ്റി. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം സജീവ സാന്നിധ്യമാണ് ജയറാം.

ALSO READ- എന്റെ ഒരു രാത്രിക്ക് ഒരു കോടി രൂപ വരെ തരാം എന്ന് പറയുന്നവർ ഉണ്ട്, വെളിപ്പെടുത്തി യുവനടി സാക്ഷി ചൗധരി

പൊന്നിയിന്‍ സെല്‍വന്‍ ചിത്രമാണ് ജയറാം ഒടുവില്‍ അഭിനയിച്ച ചിത്രം. താരത്തിന്റെ ചിത്രത്തിലെ വ്യത്യസ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ പ്രേക്ഷകര്‍ക്ക് താരത്തിന്റെ വിനയവും ലളിതമായ പെരുമാറ്റവുമെല്ലാം ഏറെ ഇഷ്ടവുമാണ്.

ഇപ്പോഴിതാ താരത്തിനോടുള്ള ആരാധകരുടെ സ്‌നേഹം വെളിവാക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. മുന്‍പ് പൊന്നിയില്‍ സെല്‍വന്‍ ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ പ്രഭുവിനെ ജയറാം അനുകരിച്ചിരുന്നു. പ്രഭു മണിരത്‌നത്തോട് വിശക്കുന്നുവെന്ന് പറയുന്നാരു രംഗമാണ് അന്ന് താരം അഭിനയിച്ച് ഫലിപ്പിച്ചത്.

ALSO READ- എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും , ചിന്തിപ്പിക്കുകയും ചെയ്യട്ടെ, സീരിയലില്‍ നിന്നും പിന്മാറി സബീറ്റ, വിഷമത്തിലായി ആരാധകര്‍

ഇപ്പോഴിതാ ‘മണി പസിക്കിത് മണി’ എന്ന ആ ഡയലോഗ് ജയറാമിനോട് പറയുകയാണ് ഒരു ഹോട്ടല്‍ ജീവനക്കാരന്‍. ജയറാമിനൊപ്പം പാര്‍വതിയും മകള്‍ മാളവികയും ഉണ്ട്. മൂവരും ഭക്ഷണം കഴിക്കാനായി എത്തിയപ്പോഴാണ് ഹോട്ടലിലെ ഒരു ജീവനക്കാരന്‍ ‘മണി പസിക്കിത് മണി’ എന്ന് പറയുന്നത്.

ആദ്യം ഒന്നമ്പരന്ന ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുകയാണ്. ഈ വീഡിയോ കാളിദാസ് ജയറാം ആണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ജയറാമിന്റെ റിയാക്ഷന്‍ കണ്ടും ജീവനക്കാരന്റെ ഡയലോഗ് കേട്ടും സന്തോത്തോടെ ചിരിക്കുന്ന പാര്‍വതിയേയും വീഡിയോയില്‍ കാണാം.

കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. സെപ്റ്റംബര്‍ 30നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ ആഴ്വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിച്ചത്.

Advertisement