പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ അവൻ പറയുകയാണ് നിങ്ങളുടെ ചക്കിയെ എനിക്ക് കെട്ടിച്ച് തരണമെന്ന്; അതോടെ സംഭവിച്ചതിങ്ങനെ; അനുഭവം പറഞ്ഞ് ജയറാം

3502

സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പർ നടനാണ് ജയറാം. പി പത്മരാജന്റെ അപരൻ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.

സ്‌കൂൾ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളിൽ സജീവമായിരുന്ന ജയറാം കൊച്ചിൻ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിൽ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സംവിധായകൻ പി പത്മരാജൻ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. പിന്നീട് സംവിധായകൻ രാജസേനനുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്ക് ഉയർത്തിയത്. സത്യൻ അന്തിക്കാടിന് ഒപ്പവും ഏറെ കുടുംബ ചിത്രങ്ങൾ ജയറാം സൂപ്പർ ഹിറ്റുകളാക്കി മാറ്റി. ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം സജീവ സാന്നിധ്യമാണ് ജയറാം.

ALSO READ- സൈഗുവും സുനുവുമാണ് ആദ്യമക്കൾ; അവർ വിളിക്കുന്നത് തന്നെ കുഞ്ഞ് ഇബ്രാനും വിളിക്കും; മനസ് നിറച്ച് മഷൂറയും സുഹാനയും

പൊന്നിയിൻ സെൽവൻ ചിത്രമാണ് ജയറാം ഒടുവിൽ അഭിനയിച്ച ചിത്രം. താരത്തിന്റെ ചിത്രത്തിലെ വ്യത്യസ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ പ്രേക്ഷകർക്ക് താരത്തിന്റെ വിനയവും ലളിതമായ പെരുമാറ്റവുമെല്ലാം ഏറെ ഇഷ്ടവുമാണ്. ഇപ്പോഴിതാ തങ്ങൾ കുടുംബമായി ഒരു ആഫ്രിക്കൻ യാത്ര പോയപ്പോൾ ഉണ്ടായ രസകരമായ നിമിഷങ്ങളെ കുറിച്ചാണ് ജയറാം പറയുന്നത്.

അന്ന് ആഫ്രിക്കൻ യാത്രയിൽ ടൗണിൽ താമസിച്ച് സ്ഥലങ്ങൾ കാണാൻ വേണ്ടിയാണ് കാടിനുള്ളിലേക്ക് പോയത്. കാട്ടിൽ തന്നെ താമസിച്ച് സ്ഥലങ്ങൾ കാണാമെന്ന് വെച്ച് റൂം ബുക്ക് ചെയ്തു. നക്രു എന്നൊരു സ്ഥലത്താണ് താമസം.

ALSO READ- ഷൂട്ടിങ് തിരക്കിലാണ്; സിനിമ റിലീസാകാൻ വൈകുന്നതാണ് ഇടവേള എടുത്തതല്ല; ഇതുവരെ ഇടവേള എടുത്തെന്ന് തോന്നിയിട്ടില്ല: അനു സിത്താര

ഞങ്ങൾക്ക് നാല് പേർക്കും റൂമല്ല ടെന്റാണ് കിട്ടിയത്. രണ്ട് റൂമായിരുന്നു ബുക്ക് ചെയ്തത്. ഒരു സെക്കന്റുകൊണ്ട് നാലു പേരും ഒരു ടെന്റിലേക്ക് എത്തി. രാത്രിയായപ്പോൾ അശ്വതിയ്ക്കും മക്കൾക്കും പേടിയായി. ഇതോടെ താൻ പോയി ഇവിടെ എന്ത് സെക്യൂരിറ്റിയാണുള്ളതെന്ന് ചോദിച്ചു. അവർ ഇപ്പോൾ വരുമെന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോഴേക്കും നാല് ഘടാഘടിയന്മാർ വന്നു. വിത്ത് തോക്ക്. അതാണ് അവർ തരുന്ന സെക്യൂരിറ്റി. ഇതോടെ മൃഗങ്ങളിലുള്ള പേടി മാറി അവരെ പേടിക്കാൻ തുടങ്ങി,

പിന്നെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുമായി നല്ല കമ്പനിയായി. മാസൈ മാരാ എന്ന സ്ഥലത്തേക്ക് പോയപ്പോഴും നല്ല രസകരമായ അനുഭവങ്ങളാണ് ഉണ്ടായത്. മാസൈ എന്ന ട്രൈബിൽ പെട്ട കാടിനെ ആശ്രയിച്ച് കഴിയുന്നവരാണ് അവിടെയുള്ളത്.

പതിനഞ്ച് പശുവുള്ളവർക്ക് ഒരു കല്യാണം കഴിക്കാമെന്നതാണ് അവരുടെ രീതി. പശുവിന്റൈ എണ്ണം കൂടുന്നതിന് അനുസരിച്ച് ഭാര്യമാരുടെ എണ്ണവും കൂടും. ആ കൂട്ടത്തിൽ ഒരു യുവാവാണ് ഞങ്ങളെ സ്ഥലമൊക്കെ കൊണ്ട് കാണിച്ചു തരുന്നത്. അവന് നാല് ഭാര്യമാരാണ് ഉള്ളത്. ചെറിയ പ്രായമാണ് അവന്, അവൻ ഒരിക്കൽ ഒരു സിംഹത്തെ കീഴ്‌പെടുത്തി കൊ ന്നതോടെ സിംഹമെന്ന പേരും അവന് കിട്ടിയിരുന്നു.

അങ്ങനെയാണ് അവന് നാല് വിവാഹം കഴിച്ചത്. അഞ്ച് ദിവസത്തോളം കൂടെയുണ്ടായിരുന്നതോടെ നല്ല കമ്പനിയായി അവനോട്. മകൾ അവന് മലയാളം വാക്കുകളൊക്കെ പഠിപ്പിച്ചു കൊടുത്തിരുന്നു. പിന്നെ അവൻ അവസാന ദിനത്തിൽ വന്ന് എന്നോട് പറഞ്ഞത് എനിക്കൊരു ആഗ്രഹമുണ്ട് സാധിച്ച് തരണമെന്നാണ്.

ഇതോടെ പണമോ ജോലിയോ ആയിരിക്കുമെന്ന് കരുതി ഞാൻ തീർച്ചയായും എന്ന് പറഞ്ഞു. ഉടനെ അവൻ പറയുകയാണ് നിങ്ങളുടെ മോളെ എനിക്ക് കെട്ടിച്ച് തരണമെന്ന്, അതുവരെ മലയാളമൊക്കെ പഠിപ്പിച്ച് സിംഹം എന്ന് വിളിച്ചു നടന്നിരുന്ന ചക്കി പിന്നെ അവന്റെ പേര് കേൾക്കുമ്പോഴേക്കും ഓടുമെന്നാണ് ജയരാം പറയുന്നത്.

Advertisement