അല്ലു അർജ്ജുന്റെ അച്ഛനായി ജയറാം: ഇടിവെട്ട് തെലുങ്ക് ചിത്രം ഒരുങ്ങുന്നു

28

സൂപ്പർതാരം അല്ലു അർജ്ജുന്റെ അച്ഛനായി ജയറാം വേഷമിടുന്നതായി റിപ്പോർട്ട്. പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസിന്റെ ചിത്രത്തിൽ ആണ് ജയറാം അല്ലു അർജ്ജുന്റെ അച്ഛനാകുന്നത്.

അനുഷ്‌ക ഷെട്ടി നായികയായെത്തിയ ബാഗമതിയാണ് ജയറാമിന്റെ അവസാന തെലുങ്ക് ചിത്രം.

Advertisements

മൂന്നു തലമുറകളുടെ കഥപറയുന്ന റൊമാന്റിക് ഫാമിലി എന്റർടെയ്നറാണ് ത്രിവിക്രം ശ്രീനിവാസിന്റെ പുതിയ ചിത്രം. അല്ലു അർജ്ജുന്റെ അച്ഛനായി ജയറാം വേഷമിടുമ്പോൾ ജയറാമിന്റെ അച്ഛനായി സത്യരാജുമെത്തുന്നു.

പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ അല്ലുവിന് നായികയായെത്തുന്നത്. തബു, ഹെയ്തിക ശർമ്മ എന്നിവർ ചിത്രത്തിലെ പ്രധാനവേഷങ്ങളിലുണ്ട്.

എസ് എസ് തമനാണ് സംഗീത സംവിധാനം. എസ് രാധാകൃഷ്ണയും അല്ലു അരവിന്ദും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജൂൺ നാലിന് ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.

സൺ ഓഫ് സത്യമൂർത്തി, ജൂലൈ( ഗജപോക്കിരി) എന്നീ രണ്ട് ചിത്രങ്ങളിൽ അല്ലു അർജ്ജുനും ത്രിവിക്രം ശ്രീനിവാസും ഒന്നിച്ചിട്ടുണ്ട്.

രണ്ടു ചിത്രങ്ങളും വൻ വിജയമായിരുന്നു, അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെയും വളരെ ആകാംഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.

Advertisement