സത്യന് അന്തിക്കാട് ഞാന്‍ പ്രകാശന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാകുന്നു. ഒന്‍പത് കൊല്ലത്തിന് ശേഷമാണ് ജയറാമും സത്യന്‍അന്തിക്കാടും ഒന്നിക്കുന്നത്.
ഒടുവില്‍ ഇവര്‍ ഒന്നിച്ചത് കഥ തുടരുന്നു എന്ന ചിത്രത്തിലാണ്. മനസ്സിനകരെ,ഭാഗ്യദേവത,യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,വീണ്ടും ചില വീട്ടുകാര്യങ്ങള്‍,ഇരട്ടക്കുട്ടികളുടെ അച്ഛന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്.
ഞാന്‍ പ്രകാശന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനാണ് സത്യന് അന്തിക്കാട് ആലോചിച്ചിരുന്നത്.
എന്നാല്‍ മമ്മൂട്ടിയുടെ തിരക്ക് കാരണം അതു നീണ്ടു പോകുമെന്നതിനാലാണ് ജയറാം ചിത്രത്തെക്കുറിച്ച് സത്യന് ചിന്തിച്ചത് .
ജയറാം ഇപ്പോള്‍ കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന പട്ടാഭിരാമന് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്.
ഷൂട്ടിംഗില്‍ നിന്ന് ഒരുദിവസം അവധിയെടുത്ത് സ്വകാര്യ ആവശ്യത്തിനായി ഇന്ന് ബംഗളൂരുവിലേക്ക് പറക്കുന്ന ജയറാം നാളെ മുതല്‍ വീണ്ടും പട്ടാഭിരാമനില്‍ അഭിനയിച്ചുതുടങ്ങും.
നാളെ നഗരത്തിന്റെ പലഭാഗങ്ങളിലായി ജയറാം ഉള്‍പ്പെടുന്ന പാസിംഗ് രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പട്ടാഭിരാമനില്‍ മിയയും ഷംനാകാസിമും ഷീലുഎബ്രഹാമുമാണ് നായികമാരാകുന്നത്.
കണ്ണന് താമരക്കുളം ജയറാം ടീമിന്റെ തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച ദിനേശ് പള്ളത്താണ് പട്ടാഭിരാമന്റെയും തിരക്കഥയെഴുതുന്നത്.