അത്ര ക്രേസ് ഒന്നുമുള്ള ആളല്ല ഞാൻ; പക്ഷെ, ആദ്യമായി അത് സ്വന്തമാക്കിയ ദിവസമാണ് ഇന്നും മനസിൽ; ജയറാം പറയുന്നു

342

സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പർ നടനാണ് ജയറാം. പി പത്മരാജന്റെ അപരൻ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.

സ്‌കൂൾ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളിൽ സജീവമായിരുന്ന ജയറാം കൊച്ചിൻ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിൽ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സംവിധായകൻ പി പത്മരാജൻ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements


1988ൽ പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്. പിന്നീട് സംവിധായകൻ രാജസേനനുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ് ജയറാമിന്റെ കരിയർ ഗ്രാഫ് ഏറെ മുകളിലേക്ക് ഉയർത്തിയത്. സത്യൻ അന്തിക്കാടിന് ഒപ്പവും ഏറെ കുടുംബ ചിത്രങ്ങൾ ജയറാം സൂപ്പർ ഹിറ്റുകളാക്കി മാറ്റി. ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം സജീവ സാന്നിധ്യമാണ് ജയറാം.

ALSO READ- പിള്ളേരൊക്കെ വലുതായില്ലേ, ഇനി ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് നിക്കണോ; റേഞ്ച് റോവറിൽ നടക്കണ്ട, താഴേക്ക് പോകരുതെന്നൊള്ളൂ: ബൈജു സന്തോഷ്

പൊന്നിയിൻ സെൽവൻ ചിത്രത്തിലെ പ്രകടനവും ഇതിനിടെ ഏറെ ചർച്ചയായിരുന്നു. താരത്തിന്റെ ചിത്രത്തിലെ വ്യത്യസ്ത കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ പ്രേക്ഷകർക്ക് താരത്തിന്റെ വിനയവും ലളിതമായ പെരുമാറ്റവുമെല്ലാം ഏറെ ഇഷ്ടവുമാണ്.

സിനിമാലോകത്തെ താരങ്ങളിൽ മിക്കവരും വാഹനപ്രേമികളായിരിക്കും. ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ ഉടനെ അടുത്ത വാഹനം സ്വന്തമാക്കുന്നതാണ് പലതാരങ്ങൾക്കും ക്രേസ്. ഇപ്പോഴിതാ ജയറാം താൻ വലിയ വാഹനപ്രേമിയല്ലെന്ന് പറയുകയാണ്. എന്നാൽ ആദ്യമായി കാർ സ്വന്തമാക്കിയ നിമിഷം സന്തോഷം നിറഞ്ഞതായിരുന്നു എന്നും താരം പറയുന്നുണ്ട്.

ALSO READ- ധോണിയുമായി ബന്ധം ഉണ്ടായിരുന്നു എന്നാൽ ശ്രീശാന്തുമായി ഉണ്ടായിരുന്നത് അങ്ങനത്തെ ഒരു ബന്ധം അല്ല, വെളിപ്പെടുത്തി റായ് ലക്ഷ്മി

തന്റെ ജീവിതത്തിൽ ആദ്യമായി സ്വന്തമാക്കിയ വാഹനം സൈക്കിളാണ്. താൻ ആറാം ക്ലാസിലോ ഏഴിലോ പഠിക്കുമ്പോഴാണ് ആദ്യമായി സൈക്കിൾ വാങ്ങിത്തന്നത്. ഹെർക്കുലിസ് സൈക്കിളായിരുന്നു അത്. എസ്എസ്എൽസി ജയിച്ച സമയത്താണ് അച്ഛൻ പിന്നീട് ലാംപി സ്‌കൂട്ടർ മേടിച്ചു തന്നതെന്ന് ജയറാം പറയുന്നു.

ശേഷമാണ് തന്റെ സ്വപ്നമായിരുന്ന കാറ് വാങ്ങിക്കുന്നത്. തന്റെ തലമുറയിലെ ആളുകളുടെ വലിയ സ്വപ്നങ്ങളിലൊന്ന് ഒരു മാരുതി കാറ് സ്വന്തമാക്കുക എന്നതായിരുന്നു. അതു സാക്ഷാത്ക്കരിച്ചത് സിനിമയിലെത്തി ഒന്നു രണ്ടു സിനിമകൾ ചെയ്തു കഴിഞ്ഞതിനു ശേഷമായിരുന്നു.

അന്ന് കാർ വാങ്ങിയത് ശേഖരിച്ചു വെച്ച പണമുപയോഗിച്ചായിരുന്നു. കാറുകളോട് വലിയ ക്രേസ് ഉള്ളയാളല്ല താൻ. പിന്നീട് പല കാറുകൾ മേടിക്കാൻ സാധിച്ചു. എങ്കിലും ഇന്നും മനസിലുള്ളത് ആദ്യമായിമാരുതി 800 വാങ്ങിയ ദിവസമാണെന്നും ജയറാം പറയുന്നു.

Advertisement