കാളിദാസന്‍ മാത്രമല്ല മാളവികയും പാര്‍വ്വതിയുടെയും ജയറാമിന്റെയും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുകയാണ്. കാളിദാസനെ പോലെ സിനിമയിലേക്ക് വരാന്‍ മാളവിക താല്‍പര്യം കാളിച്ചിട്ടില്ല. പഠിത്തത്തിലേക്കാണ് മാളവിക കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.
മക്കളുടെ പഠനകാര്യത്തില്‍ ജയറാമും പാര്‍വ്വതിയും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. പ്രൗഡ് പേരന്റ്സ് എന്ന അടിക്കുറിപ്പോടെ ജയറാം മകള്‍ മാളവികയുടെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്. മാളവികയുടെ ഗ്രാജ്വേഷന്‍ പൂര്‍ത്തിയായ ചിത്രമാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Advertisements
അഭിമാനനിമിഷം എന്നാണ് ജയറാം പങ്കുവെച്ചത്. നിരവധിപേരാണ് മാളവികയ്ക്ക് ആശംസയറിയിച്ചുകൊണ്ട് പ്രതികരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവികയ്ക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
Advertisement