‘അമ്മ കെട്ടിപ്പിടിച്ച് മോനെ എന്ന് വിളിക്കുന്ന നിമിഷം എല്ലാം മറക്കും; അശ്വതി മോളേ ഇത് മോന് കൊടുക്കണേ എന്ന് പറഞ്ഞ് അമ്മ ഇത് കൊടുത്തു വിട്ടു’: ജയറാം

151

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടനാണ് ജയറാം. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ തെലുങ്കിലും, തമിഴിലും, തന്റേതായ സ്ഥാനം നേടി എടുക്കാന്‍ താരത്തിന് സാധിച്ചു. ജയറാമിനേക്കാള്‍ ആരാധകര്‍ക്ക് ഇഷ്ടം ജയറാമിന്റെ കുടുംബത്തെ ആണെന്ന് പറയാം. മക്കളായ കാളിദാസിനേയും, മാളവികയെയും സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ് മലയാളികള്‍ കാണുന്നത്.

ഇപ്പോഴിതാ സിനിമാലോകത്തേക്ക് മാളവിക അരങ്ങേറുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇതിനിടെ ജയറാമിന്റെ നിരവധി ചിത്രങ്ങളാണ് റിലീസിനെത്തുന്നത്.

Advertisements

ഇപ്പോഴിതാ മാതാ അമൃതാനന്ദമയി ഭക്തനായ ജയറാം അമ്മയുടെ 70ാം പിറന്നാളിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. വിവാധ സ്ഥലങ്ങളിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്നും ജയറാം പറയുന്നുണ്ട്.

ALSO READ- ‘ചോദിക്കുമ്പോള്‍ പറഞ്ഞാല്‍ മതി’; അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കി സുരേഷ് ഗോപിയുടെ മക്കള്‍; അച്ഛന്റെ അതേ ഉശിരുള്ള മക്കളെന്ന് സോഷ്യല്‍മീഡിയ

‘ചില അനുഭവങ്ങള്‍ മറ്റൊരാളോട് പറയുമ്പോള്‍ നമ്മള്‍ അനുഭവിച്ചത് എന്തും ആയിക്കോട്ടെ, അത് സങ്കടമോ സന്തോഷമോ എന്തും. അത് മറ്റൊരാളോട് നമുക്ക് പറഞ്ഞറിയിക്കാന്‍ ആകും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങള്‍ ഒരാളോട് പറയാന്‍ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അങ്ങനെ ഒരു നിമിഷം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ അത് അമ്മയെ കാണുന്ന നിമിഷം മാത്രമായിരിക്കും.’- എന്നാണ് ജയറാം പറയുന്നത്.

കൂടാതെ, താാന്‍ അമ്മയെ ഒരുപാട് തവണ പലയിടങ്ങളില്‍ വെച്ച് കണ്ടിട്ടുണ്ട്. വള്ളിക്കാവില്‍ പോയി കണ്ടിട്ടുണ്ട്. മദ്രാസില്‍ പോയി അമ്മയെ കണ്ടിട്ടുണ്ട്, ഫ്ളൈറ്റില്‍ അമ്മയ്ക്ക് തൊട്ട് അടുത്തിരുന്ന് യാത്ര ചെയ്യാന്‍ ആയിട്ടുണ്ട്. അങ്ങനെ ഒരുപാട് സന്ദര്‍ഭങ്ങളുണ്ട് ഓര്‍ത്തെടുക്കാന്‍. അമ്മയെ കാണുന്ന നിമിഷം, അമ്മ എന്നെ കെട്ടിപ്പിച്ചു കൊണ്ട് മോനെ എന്ന് വിളിക്കുന്ന നിമിഷം. ആ ഒരു സമയം ഞാന്‍ എല്ലാം മറന്നുപോകുമെന്നും താരം പറയുന്നു.

ALSO READ- രജനികാന്തിനെ പിന്തള്ളി കേരളക്കരയില്‍ വിജയിയുടെ കുതിപ്പ്, ലിയോയുടെ പ്രീ സെയില്‍ കണക്കുമായി ഏരീസ് പ്ലക്‌സ്

ആ സമയത്ത് താന്‍ താന്‍ അല്ലാതെ ആയി മാറി വേറെ ഏതോ ഒരു ലോകത്ത് ചെന്നെത്തിയത് പോലെ തോന്നിപോകും. ഇനി അടുത്ത തവണ അമ്മയെ കാണുമ്പോള്‍ ഇങ്ങനെ ആകരുത് ഒരുപാട് കാര്യങ്ങള്‍ ചോദിക്കണം എന്നൊക്കെ വിചാരിക്കും പക്ഷെ എനിക്ക് അറിയില്ല അമ്മയോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ അങ്ങനെ ആയിപ്പോകുമെന്നാണ് താരത്തിന്റെ അനുഭവം.

തന്റെ കൈയ്യില്‍ കിടക്കുന്ന ഈ ബ്രെയ്സ്ലെറ്റ് പോലും അമ്മ അടുത്തിടക്ക് കൊടുത്തുവിട്ടതാണ്. അമ്മക്ക് ഓര്‍മ്മ ഉണ്ടാകുമോ എന്ന് അറിയില്ല. അശ്വതി വന്നിരുന്നു വള്ളിക്കാവില്‍. ‘അശ്വതി മോളെ, എന്റെ മോന് ഇത് കൊടുക്കണേ’ എന്നും പറഞ്ഞുകൊടുത്തിവിട്ടതാണ് ഇതെന്നും ജയറാം വ്യക്തമാക്കുന്നു.

‘അമ്മ എനിക്ക് ഇത് തന്നുവിട്ടിട്ട് ഒരു മാസമാകുന്നു. അമ്മ എനിക്ക് ഒപ്പം തന്നെയുണ്ട്. എപ്പോഴും അമ്മ എന്റെ കൂടെ തന്നെ ഉണ്ട്. അമ്മയ്ക്ക് 70 വയസ്സ് ആയെന്ന് എനിക്ക് വിശ്വസിക്കാന്‍ വയ്യ. എന്റെ എല്ലാ പ്രാര്‍ത്ഥനകളും അമ്മക്ക് ഒപ്പമുണ്ട്. ആയുരാരോഗ്യസൗഖ്യങ്ങളും അമ്മയ്ക്ക് കിട്ടട്ടെ’- എന്നും ജയറാം ആശംസിക്കുകയാണ്.

Advertisement