മലയാള സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ഓര്‍ത്തിരിക്കാന്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം മലയാളത്തില്‍ മാത്രമല്ല മറ്റ് സൗത്ത് ഇന്ത്യന്‍ ഭാഷകളിലെ സിനിമകളിലെല്ലാം ഭാഗമായിട്ടുണ്ട്. തന്റെ അഭിനയ ശൈലിയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തനാക്കുന്നത്.
ഇപ്പോഴിതാ മിച്ച സംവിധായകരില്‍ ഒരാളായ മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിന്‍ സെല്‍വനില്‍ ഭാഗമാകാനായതിന്റെ അതിയായ സന്തോഷത്തിലാണ് നടന്‍ ജയറാം. ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവവും മണിരത്‌നം തന്നോട് പറഞ്ഞ കാര്യങ്ങളുമൊക്കെ തുറന്നുപറയുകയാണ് നടന്‍.
മണിരത്‌നം ഒരു വിഷയത്തില്‍ പൂര്‍ണ ഫലം ലഭിക്കുന്നതു വരെ അതില്‍ ശ്രദ്ധിക്കുന്ന ആളാമെന്ന് ജയറാം പറയുന്നു. ഈ ചിത്രത്തില്‍ തനിക്ക് ആഴ്വാര്‍കടിയന്‍ നമ്പിയെന്ന കഥാപാത്രമാണ് ലഭിച്ചതെന്നും ആ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം തന്നോട് പറഞ്ഞത് വലിയ വയറുവേണമെന്നായിരുന്നുവെന്നും ജയറാ പറയുന്നു.
ജയറാം ഇക്കാര്യം തുറന്നുപറഞ്ഞത് പൊന്നിയിന്‍ സെല്‍വത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ്. സിനിയുടെ ചിത്രീകരണ സമയത്ത് മണിരത്‌നം തന്റെ മുഖത്ത് നോക്കില്ലായിരുന്നുവെന്നും തന്റെ വയറിന് വല്ല വ്യത്യാസം വന്നോ എന്ന് മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്നും ജയറാം പറയുന്നു.
ഷൂട്ടിങ് കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം തന്റെ മുഖത്തേക്ക് നോക്കിയതെന്നും താന്‍ ചെയ്യുന്ന കാര്യത്തിന് പൂര്‍ണത വേണമെന്ന് വാശിപിടിക്കുന്ന ആളാണ് അദ്ദേഹമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെല്ലാം നന്നായി പ്രയതിനിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭവം ആയിരിക്കും ഈ സിനിമയെന്നും ജയറാം പറയുന്നു.