മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികള്‍ ആണ് നടന്‍ ജയറാമും ഭാര്യയും മുന്‍കാല നായികാ നടിയായ പാര്‍വ്വതിയും. താന്‍ സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു പാര്‍വ്വതി അന്ന് യുവതാരമായിരുന്ന ജയറാമിനെ പ്രണയിച്ചതും വിവാഹം കഴിച്ചതും.
വിവാഹ ശേഷം പാര്‍വ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടന്‍ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്.
ജയറാം അഭിനയിച്ചതിലേറെയും കുടുംബചിത്രങ്ങളായിരുന്നു. എന്നാല്‍ വ്യത്യസ്തമായ ചിത്രങ്ങളും താരം പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ പലതും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അതേപ്പറ്റി സംസാരിക്കുകയാണ് താരം.
വളരെ നന്നാവുമെന്ന് കരുതിയ ഒത്തിരി ചിത്രങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഓടിയ സിനിമകളേക്കാള്‍ കൂടുതല്‍ ഓടാത്ത സിനിമകളായിരുന്നുവെന്നും പലതും ടിവിയില്‍ കണ്ടപ്പോഴാണ് നല്ലതാണെന്ന് പലരും പറഞ്ഞതെന്നും ജയറാം പറയുന്നു.
പല സിനിമകളും തിയ്യേറ്ററില്‍ ഓടാതിരുന്നപ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. തന്റെ ശേഷം എന്ന സിനിമ അതിനൊരു ഉദാഹരണമായിരുന്നുവെന്നും തനിക്ക് വിഷമം തോന്നിയാല്‍ അന്ന് പറയാന്‍ ഓടിച്ചെല്ലുന്നത് പത്മരാജന്‍ ചേട്ടന്റെ അടുത്തായിരുന്നുവെന്നും തനിക്ക് വളര്‍ത്തച്ഛനെ പോലെയായിരുന്നുവെന്നും ജയറാം പറയുന്നു.
തന്റെ കുറേ സിനിമകള്‍ പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്ത് പപ്പേട്ടന്‍ തന്നെ കാണാന്‍ വിളിച്ചിരുന്നു. വിഷമിക്കേണ്ടടാ താന്‍ അടുത്ത പടം ചെയ്യുന്നത് നിനക്ക് വേണ്ടിയാണെന്ന് പപ്പേട്ടന്‍ തന്നോട് പറഞ്ഞുവെന്നും തന്നെ ചേര്‍ത്തുപിടിച്ചുവെന്നും തന്റെ കണ്ണൊക്കെ നിറഞ്ഞുപോയിരുന്നുവെന്നും ജയറാം പറയുന്നു.