അത്രത്തോളം കഷ്ടപ്പെട്ടിട്ടും റിസള്‍ട്ടില്ലാതായപ്പോള്‍ കരഞ്ഞിട്ടുണ്ട്, എട്ടുമാസത്തോളം സിനിമ കിട്ടാതെ വീട്ടിലിരിക്കേണ്ടി വന്നു, ജീവിതത്തിലെ ദുരനുഭവം വെളിപ്പെടുത്തി ജയറാം

267

സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സൂപ്പര്‍ നടനാണ് ജയറാം. പി പത്മരാജന്റെ അപരന്‍ എന്ന സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറിയ ജയറാം എന്ന താരത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്ന് ആയിരുന്നു. മികച്ച നിരവധി സിനിമകളിലെ ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സ് കീഴടക്കുക ആയിരുന്നു.

സ്‌കൂള്‍ കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്ന ജയറാം കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളില്‍ ഒരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ പി പത്മരാജന്‍ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു.

Advertisements

പിന്നീട് അദ്ദേഹം സിനിമയില്‍ സജീവമായി. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് താരം സമ്മാനിച്ചത്. ജയറാമിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ താന്‍ വിഷമിച്ച ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജയറാം.

Also Read: വിവാഹത്തെ സീരിയസായി കാണുന്നവരല്ല ആഷിഖും ഞാനും; പക്ഷെ വിവാഹശേഷം സംഭവിച്ചത് ഒന്നും ഉദ്ദേശിച്ചതല്ല; തുറന്ന് പറഞ്ഞ് റിമ കല്ലിങ്കൽ

കുറച്ച് കാലം മുമ്പ് ജോലിയൊന്നുമില്ലാതെ എട്ടുമാസത്തോളം താന്‍ വീട്ടിലുണ്ടായിരുന്നു. തന്നെ എപ്പോഴും വിളിക്കുന്നവര്‍ പോലും വിളിക്കാതെയായി എന്നും 12 വര്‍ഷക്കാലം തന്റെ കൂടെയുണ്ടായിരുന്ന മേക്കപ്പ് മാന്‍ ജോലിയുണ്ടാവില്ലെന്ന് കരുതി തന്നെ ഉപേക്ഷിച്ച് പോയി എന്നും താരം പറയുന്നു.

താന്‍ സിനിമകള്‍ ചെയ്യുന്നത് വിജയിക്കണമെന്ന് കരുതിയിട്ട് തന്നെയാണ്. എന്നാല്‍ ചില സിനിമകള്‍ ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ അറിയും അത് പരാജയപ്പെടുമെന്നും തനിക്ക് സിനിമ തരുന്നവരെയും മാതാപിതാക്കളെയുമെല്ലാം താന്‍ എപ്പോഴും ഓര്‍്ക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: ആദ്യ ഭർത്താവ് മരിച്ചത് കരൾ സിറോസിസ് ബാധിച്ച്; സീറോയിൽ നിൽക്കുമ്പോൾ തണലായയാളെ പിന്നീട് വിവാഹം ചെയ്തു; 10 ദിവസം തികയ്ക്കില്ലെന്ന് പറഞ്ഞവരുണ്ട്:നടി സിന്ധു

ഓരോ സിനിമയും റിലീസാവുമ്പോള്‍ ടെന്‍ഷന്‍ തോന്നും. ചിലതൊക്കെ കഷ്ടപ്പെട്ട് ചെയ്തിട്ടും റിസല്‍ട്ടില്ലാതെ വന്നിട്ടുണ്ടെന്നും അപ്പോള്‍ കരഞ്ഞിട്ടുണ്ടെന്നും ചില സിനിമകള്‍ പുറംലോകം കാണാതെ പെട്ടിയിലായിപ്പോയിട്ടുണ്ടെന്നും ആക്ഷന്‍ സിനിമകളില്‍ താന്‍ ആദ്യം ഓകെ ആയിരുന്നില്ലെന്നും പിന്നീട് ആരോഗ്യമൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ കോണ്‍ഫിഡന്‍സ് വന്നുവെന്നും താരം പറയുന്നു.

Advertisement