മാനസികമായി വിഷമിച്ച ആ എട്ടുമാസം, ധനസഹായം ചോദിച്ചാണ് വിളിക്കുന്നതെന്ന് കരുതി പലരും എന്റെ കോള്‍ എടുത്തില്ല, സുഹൃത്തുക്കള്‍ പോലും വിളിക്കാതെയായി, ജീവിതത്തില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ജയറാം

647

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടനാണ് ജയറാം. മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ തെലുങ്കിലും, തമിഴിലും, തന്റേതായ സ്ഥാനം നേടി എടുക്കാന്‍ താരത്തിന് സാധിച്ചു. ജയറാമിനേക്കാള്‍ ആരാധകര്‍ക്ക് ഇഷ്ടം ജയറാമിന്റെ കുടുംബത്തെ ആണെന്ന് പറയാം.

Advertisements

മക്കളായ കാളിദാസിനേയും, മാളവികയെയും സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെ പോലെയാണ് മലയാളികള്‍ കാണുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം. താരസമ്പന്നമായ വിവാഹം അത്യാഡംബരമായാണ് നടത്തിയത്.

Also Read:വ്യത്യസ്ത ജാതിയിലുള്ളവരായതിനാല്‍ ഒത്തിരി പ്രശ്‌നങ്ങളുണ്ടായി, ഇവനെ കിട്ടാന്‍ ഞാന്‍ ഒത്തിരി കരഞ്ഞു, സ്‌നേഹത്തിന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോരാടി, വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷത്തില്‍ നയന

പ്രീ വെഡ്ഡിഗ് പാര്‍ട്ടി മുതല്‍ പോസ്റ്റ് വെഡ്ഡിംഗ് റിസപ്ഷന്‍ വരെ കെങ്കേമമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതേസമയം, നടന്‍ ജയറാമിന് നേരത്തെ സിനിമാരംഗത്ത് നിന്നും വന്‍ തിരിച്ചടികളുണ്ടായിട്ടുണ്ട്.

മലയാള സിനിമയില്‍ നിന്നും ജയറാമിന് അവസരങ്ങള്‍ വരാത്ത അവസ്ഥയുണ്ടായിരുന്നു. അതിന് ശേഷം അന്യഭാഷ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങിപ്പോയിരുന്നു നടന്‍. തന്റെ ആ മോശം സമയത്തെ കുറിച്ച് നടന്‍ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

Also Read:ദിലീപിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത് ആ നടി, 3000 രൂപ പ്രതിഫലത്തില്‍ നിന്നും ഇന്ന് നടന്‍ എത്തിനില്‍ക്കുന്നത് കോടികളുടെ വരുമാനത്തില്‍, വൈറലായി തുറന്നുപറച്ചില്‍

സിനിമയില്ലാതെ എട്ടുമാസത്തോളമാണ് താന്‍ വീട്ടിലിരുന്നത്. തന്നെ സ്ഥിരമായി വിളിക്കുന്നവര്‍ പോലും വിളിക്കാത്ത അവസ്ഥയായിരുന്നുവെന്നും തനിക്ക് ജോലി കുറഞ്ഞതോടെ തനിക്കൊപ്പം 12 വര്‍ഷമായി ഉണ്ടായിരുന്ന മേക്കപ്പ് മാനും പണി നിര്‍ത്തി പോയിരുന്നുവെന്നും അടുത്ത സുഹൃത്തുക്കള്‍ പോലും വിളിക്കാതെയായി എന്നും ജയറാം പറയുന്നു.

പലരില്‍ നിന്നും വ്യത്യസ്തമായ പെരുമാറ്റം അനുഭവപ്പെട്ടു. പലരെയും വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്ത അവസ്ഥയായിരുന്നുവെന്നും താന്‍ ധനസഹായത്തിനോ സിനിമയില്‍ അവസരം ചോദിച്ചോ ഒന്നുമായിരുന്നില്ല അവരെ വിളിച്ചതെന്നും കുറച്ച് സന്തോഷത്തിന് വേണ്ടിയായിരുന്നുവെന്നും എന്നാല്‍ എല്ലാം തനിക്ക് നഷ്ടപ്പെട്ടിരുന്നുവെന്നും മാനസികമായി ഒത്തിരി വിഷമിച്ച സമയമായിരുന്നുവെന്നും ജയറാം പറയുന്നു.

Advertisement