കലാഭവനിലൂടെ മിമിക്രി രംഗത്തുമ അവിടെ നിന്നും സിനിമയിലും എത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നടൻ ജയറാം. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് അടക്കമുള്ള ഭാഷകളിലും തിളങ്ങുന്ന ജയറാമിന് ആരാധകരും ഏറെയാണ്. മുൻകാല മലയാള സിനിമാ നായിക ആയിരുന്നു പാർവ്വതി എന്ന അശ്വതിയെ ആണ് ജയറാം വിവാഹം കഴിച്ചത്.
പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. കാളിദാസൻ മാളവിക എന്നിങ്ങനെ രണ്ട് മക്കളാണ് അദ്ദേഹത്തിന് ഉള്ളത്.
അതേ സമയം അടുത്തിടെ കുറച്ചു കാലയളവിൽ മലയാള സിനിമയിൽ അദ്ദേഹം അത്ര സജീവം ആയിരുന്നില്ല.
എന്നാൽ തമിഴിലും തെലുങ്കിലും എല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ അടക്കം അല്ലു അർജുൻ, രാം ചരൺ വിജയ് ദേവരക്കൊണ്ട തുടങ്ങിയ മുൻ നിര നായകന്മാർക്കൊപ്പം അഭിനയിക്കുക ആയിരുന്നു അദ്ദേഹം. ഇതിനിടെ അദ്ദേഹത്തിന്റെ മക്കാളായ കാളിദാസന്റെയും മാളവികയുടേയും വിവാഹവും കഴിഞ്ഞിരുന്നു.
അതേ സമയം ഒരു കാലത്ത് ത്ത് മലയാള സിനിമയിൽ ഏറ്റവും ഹിറ്റായ ഒരു കോംബോ ആയിരുന്നു ജയറാമും സംവിധായകൻ രാജസേനനും തമ്മിലുള്ള കൂട്ടുകെട്ട്. പത്മരാജന്റെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജയറാം എന്ന നടന്റെ കരിയറിന്റെ വളർച്ചയിൽ ഒരു പക്ഷേ ഏറ്റവും വലിയ പങ്ക് വഹിച്ച സംവിധായകൻ രാജസേനൻ തന്നെയാണെന്ന് നിസ്സംശയം പറയാം. ജയറാമിന്റെ വമ്പൻ ഹിറ്റ് സിനിമകൾ എല്ലാം രാജസേനൻ ഒരുക്കിയവയാണ്. കുടുംബങ്ങൾക്ക് ജയറാം പ്രിയങ്കരൻ ആയതും രാജസേനൻ ഒരുക്കിയ കുടുംബ ചിത്രങ്ങളിലൂടെയാണ്.
പക്ഷെ ഇപ്പോൾ പരസ്പരം കണ്ടാൽ മിണ്ടാൽപോലും കഴിയാത്തവിധം രണ്ടുപേരും അകന്നു പോയിരിക്കുകയാണ്. ഇവർക്ക് ഇടയിലെ പ്രശ്നം എന്തായിരുന്നു എന്ന് പോലും ഇവർക്ക് അറിയില്ല. ജയറാം എവിടെയും ഈ കാര്യം സംസാരിച്ചിട്ട് പോലുമില്ല, പക്ഷെ രാജസേനൻ ഇതിനെ കുറിച്ച് മിക്കപ്പോഴും സംസാരിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,
ഞാൻ ജയറാമിനെ ഞാൻ ആദ്യമായി കാണുന്നത് എന്റെ വിവാഹം ക്ഷണിക്കാൻ പോയപ്പോഴാണ്. പിന്നീട് ഒന്നിച്ച് സിനിമകൾ ചെയ്ത് തുടങ്ങുമ്പോൾ തന്നെ ജയറാമുമായി വളരെ അടുപ്പമുള്ള സൗഹൃദം രൂപപ്പെട്ടു. കടിഞ്ഞൂൽ കല്യാണം ആയിരുന്നു ആദ്യ ചിത്രം. ആ ചിത്രം ചെയ്യുന്ന സമയത്ത് വളരെയേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. എന്നിട്ടും കടിഞ്ഞൂൽ കല്യാണം അന്ന് ഹിറ്റായിരുന്നു.
അതിന് പിന്നാലെ അയലത്തെ അദ്ദേഹം, മേലേപ്പറമ്പിൽ ആൺവീട് എന്നീ ചിത്രങ്ങൾ ഹിറ്റും സൂപ്പർ ഹിറ്റുമായി. അതോടെയാണ് തുർന്നും ജയറാമിനൊപ്പം സിനിമകൾ ചെയ്യുന്നത്. പെട്ടെന്ന് തന്നെ ഞങ്ങൾക്കിടയിൽ ഒരു നല്ല കെമിസ്ട്രി ഉണ്ടായി. ഒരു ടീം വർക്കൗട്ടായാൽ പിന്നെ നമ്മൾ അതിൽ പിന്ന് പുറത്ത്പോകാൻ ആഗ്രഹിക്കില്ല. ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാൻ വളരെ എളുപ്പമായിരുന്നു.
അതിനും അപ്പുറത്ത് പരസ്പരം വളരെ സ്നേഹമുണ്ടായിരുന്നു. എല്ലാകൂടിയായപ്പോഴാണ് കൂടുതൽ സിനിമകൾ ജയറാമുമായി ചെയ്തത്. മനപ്പൂർവ്വം മറ്റ് താരങ്ങളെ മാറ്റിനിത്തിയതല്ല. ഞാൻ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് കൂടുതൽ ചേർന്നുനിന്നത് ജയറാമായിരുന്നു. ഞങ്ങൾ വ്യക്തിപരമായി വളരെ അടുപ്പമായി. സത്യം പറഞ്ഞാൽ എല്ലാ കാര്യങ്ങളും ഒട്ടും മറയില്ലാതെ തുറന്ന് പറയുന്ന പരസ്പരം പ്രാണനെ പോലെ സ്‌നേഹിച്ച രണ്ടു സുഹൃത്തുക്കൾ ആയിരുന്നു.
ഇപ്പോൾ അങ്ങനെ അല്ല. സുഹൃത്ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ ഇപ്പോളും ചിത്രങ്ങൾ വന്നേനെ. ആ ബന്ധം പോയി അത് അങ്ങ് അകന്നുപോയി. വഴക്ക് കൂടാതെ പരസ്പരം എന്തെങ്കിലും പറഞ്ഞു പരത്താതെ പിരിഞ്ഞു പോയ രണ്ടു സുഹൃത്തുക്കൾ ആണ് ഞങ്ങൾ രണ്ടാളും. വഴക്ക് ഇട്ടിരുന്നു എങ്കിൽ അത് പറഞ്ഞു തീർക്കാമായിരുന്നു. പക്ഷെ, ഞങ്ങൾക്കിടയിൽ വഴക്ക് ഇല്ല . പക്ഷെ പരസ്പരം മിണ്ടില്ല. ഓർക്കാൻ സുഖമുള്ള പന്ത്രണ്ട് വർഷം.
വല്ലാത്ത ഒരു സ്‌നേഹം ആയിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്, അതിൽ എന്താണ് സംഭവിച്ചതെന്ന് ഇന്നും എനിക്കറിയില്ല എന്നും അമ്മയും മകളും വേദിയിൽ വെച്ച് രാജസേനൻ പറയുന്നു. അതേ സമയം അദ്ദേഹത്തിന്റെ വാക്കുകൾക്ക് കമന്റുകളായി ആരാധകരും എത്തിയിരുന്നു. എന്തിക്കെ ആയാലും ജയറാം മകളുടെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് നന്ദികേട് ആയിപോയി എന്നാണ് കൂടുതൽ പേരും കമന്റെ ചെയ്യുന്നത്.
വീട്ടിലെ ഫ്രിഡ്ജ് നിങ്ങൾ ഇടയ്ക്കിടെ ഇങ്ങനെ ചെയ്യാറുണ്ടോ, എങ്കിൽ ആന മണ്ടത്തരം ആണത്