തീര്‍ത്തും നിങ്ങളെ വെറുക്കുന്നു എന്ന് ആരാധകന്‍, ചെന്നൈയിലേക്ക് വരാന്‍ അഭ്യര്‍ഥിച്ച് ജയം രവി

72

തെന്നിന്ത്യൻ യുവതാരം ജയം രവി തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും ജനപ്രീതി ഉള്ള നടന്മാരിൽ ഒരാൾ ആണ്. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്.

Advertisements

ഈ താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ആരാധകൻ പരാതി പറഞ്ഞതിന് പിന്നാലെ നടൻ കൊടുത്ത മറുപടി ആണ് വൈറൽ ആവുന്നത്.

ഫാൻസ് ക്ലബ് അംഗമാണ് പരാതി പറഞ്ഞത് എന്നാണ് സാമൂഹ്യ മാധ്യമത്തിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടിൽ നിന്ന് മനസിലാകുന്നത്. തീർത്തും നിങ്ങളെ വെറുക്കുന്നു ബ്രോയെന്നാണ് താരത്തിന്റെ ആരാധകൻ എഴുതിയിരിക്കുന്നത്. ഫാൻ ക്ലബിലെ ക്ലോസായ അംഗങ്ങളെയാണ് താരം കാണാൻ ആഗ്രഹിച്ചതെങ്കിൽ എല്ലാവരെയും വിളിച്ചത് എന്തിന് എന്ന് ആരാധകൻ ചോദിക്കുന്നു.

തനിക്ക് ഇന്ന് ഒരു മോശം ദിവസം ആണ് എന്നും വ്യക്തമാക്കുന്ന ആരാധകൻ ഇനി ഇതുപോലുള്ള പെരുമാറ്റവുമായി ജയം രവിയെ കാണാൻ ആഗ്രഹിക്കുന്നില്ല എന്നും പറയുന്നു.

വൈകാതെ ആരാധകനോട് ക്ഷമ ചോദിച്ച് താരം എത്തി. താൻ എല്ലാവരുമായി ഏകദേശം മൂന്നൂറോളം ഫോട്ടോകൾ എടുത്തിരുന്നു. താങ്കൾക്കപ്പമുള്ളത് എങ്ങനെ മിസായെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞ ജയം രവി ആരാധകനോട് ചെന്നൈയിലേക്ക് വരാൻ അഭ്യർഥിക്കുകയും സെൽഫി എടുക്കാമെന്ന് പറയുകയും ചെയ്തു. ദയവായി വെറുക്കരുത്, സ്‌നേഹം പകരാമെന്നും പറയുന്ന ജയം രവിയുടെ പോസ്റ്റ് ചർച്ചയായി മാറിയിരിക്കുകയാണ്.

 

 

 

Advertisement