1994 ൽ ലോക സുന്ദരിപട്ടം ഇന്ത്യയിലേക്ക് കൊണ്ട് വന്ന നടിയാണ് ഐശ്വര്യ റായി. തുടർന്ന് മോഡലിംഗ് രംഗത്ത് തരംഗം തീർത്ത താരം അധികം വൈകാതെ തന്നെ സിനിമയിലേക്കും പ്രവേശിച്ചു. പക്ഷെ നിരവധി ഓഫറുകൾ വന്നതിൽ താരം ആദ്യമായി അഭിനയിച്ചത് മണിരത്‌നത്തിന്റെ ഇരുവറിൽ ആണ്. തന്റെ കരിയറിൽ അന്നും ഇന്നും ഐശ്വര്യ റായ്ക്ക് ഒരുപോലെ തന്റെ താരമൂല്യം നിലനിർത്താൻ കഴിഞ്ഞു. പൊതുവെ കരിയറിലെ ഒരു ഘട്ടം കഴിയുമ്പോഴാണ് നടിമാർ പ്രശസ്തരാവുന്നതും താരമൂല്യവും വരുന്നതുമെങ്കിൽ ഐശ്വര്യയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. സിനിമയിലേക്ക് കടന്ന് വരുന്നതിന് മുമ്പേ ഐശ്വര്യ താരമായിരുന്നു.
ഏറെ വിവാദങ്ങൾ നിറഞ്ഞ പ്രണയബന്ധങ്ങൾക്ക് ശേഷം 2007 ലായിരുന്നു ഐശ്വര്യയുടെ വിവാഹം. തന്നേക്കാൾ 3 വയസ്സിന് പ്രായക്കുറവുള്ള അഭിഷേകിനെയാണ് താരം തന്റെ ജീവിത പാതിയാക്കിയത്. വിവാഹത്തിന് മുമ്പ് ഒരുപിടി സിനിമകളിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ധൂം 2 എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഐശ്വര്യയും അഭിഷേകും അടുക്കുന്നത്. നിലവിൽ ഇരുവർക്കും ആരാധ്യ എന്നൊരു മകൾ കൂടിയുണ്ട്.
ബോളിവുഡിലെ അറിയപ്പെടുന്ന താര കുടുംബത്തിലേക്കാണ് ഐശ്വര്യ അഭിഷേകിന്റെ ഭാര്യയായി കയറി ചെന്നത്. അതും സാക്ഷാൽ ബിഗ്ബിയുടെയും, ജയ ബച്ചന്റെയും മരുമകളായി. പൊതുവെ മുൻകോപക്കാരിയും യാഥാസ്ഥിതിക ചിന്താഗതിക്കാരിയുമാണ് ജയ ബച്ചൻ. അതുകൊണ്ട് തന്നെ ഐശ്വര്യക്ക് ആ വീട്ടിൽ അധികം പിടിച്ച് നില്ക്കാൻ സാധിക്കില്ല എന്നാണ് പലരും കരുതിയത്. ഇരുവർക്കും ഇടയിൽ അമ്മായിയമ്മ, മരുമകൾ പോര് ഉണ്ടാവുമെന്നും ചിലർ വിധിയെഴുതി. എന്നാൽ ഇരുവരും പെട്ടെന്ന് തന്നെ അടുക്കുകയാണുണ്ടായത്. മരുമകളെക്കുറിച്ച് പൊതുവേദികളിൽ ജയ ബച്ചൻ വാചാലയാവുകയും ചെയ്തു.
ഇപ്പോഴിതാ മുമ്പൊരിക്കൽ ജയബച്ചൻ മരുമകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐശ്വര്യ നല്ല മരുമകളാണെന്നാണ് ജയ ബച്ചൻ പറഞ്ഞത്. ‘അവളെന്റെ സുഹൃത്താണ്. എനിക്ക് അവളിൽ എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ മുഖത്ത് നോക്കിപ്പറയും. പിന്നിൽ നിന്ന് തന്ത്രം മെനയാറില്ല’ ‘അവൾക്ക് എന്നോട് എതിരഭിപ്രായമുണ്ടെങ്കിൽ അത് പ്രകടിപ്പിക്കും ആകെയുള്ള വ്യത്യാസമെന്തെന്നാൽ എനിക്ക് കുറച്ച് ഡ്രമാറ്റിക്കാവാം. അവൾ ബഹുമാനം കാണിക്കണം. കാരണം എനിക്ക് പ്രായമായല്ലോ,’ ജയ ബച്ചൻ പറഞ്ഞു.
ഞങ്ങൾ രണ്ട് പേരും മാത്രം ഇരുന്ന് എന്തെങ്കിലുമൊക്കെ സംസാരിക്കുന്നത് ഞാൻ ആസ്വദിക്കാറുണ്ട്. അവൾക്കൊരുപാട് സമയം ലഭിക്കാറില്ല. എങ്കിലും അവൾ ചെയ്യുന്നതെല്ലാം ഞങ്ങൾ ആസ്വദിക്കുന്നു. എനിക്കവളുമായി നല്ല ബന്ധമാണുള്ളത്,’ മുൻകോപക്കാരിയായ ജയ ബച്ചൻ അടുത്തിടെ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. പാപ്പരാസികളോട് ജയ കയർക്കുന്ന സാഹചര്യവും ഉണ്ടായി. അനാവശ്യമായി ഇവർ തന്റെ സ്വകാര്യതയിലേക്ക് കടന്ന് കയറുകയാണെന്നാണ് ജയ ബച്ചന്റെ വാദം.