എത്തിയത് സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാന്‍, കിട്ടിയത് കൂട്ടുകാരനെ, മമ്മൂട്ടി വേറെ ലെവലാണെന്ന് ജയ്

13

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ തീയെറ്ററുകള്‍ ഇളക്കിമറിക്കുകയാണ്.

സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ ചിത്രം കുതിക്കുന്നത് സൂപ്പര്‍ഹിറ്റിലേക്കാണ്.

Advertisements

ആദ്യ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഭാഗം എത്തുന്നത് പൃഥ്വിരാജ് ഇല്ലാതെയാണ്.

പകരം തമിഴ് നടന്‍ ജയ് ആണ് മമ്മൂട്ടിയ്ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. ജയിന്റെ കഥാപാത്രത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പുറത്തുവരുന്നത്.

ഇപ്പോള്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ജയ്. സെറ്റിലെ മമ്മൂട്ടിയുടെ സ്നേഹത്തേയും കരുതലിനേയും പുകഴ്ത്തിക്കൊണ്ടാണ് ജയ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.

മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രവും ജയ് പങ്കുവെച്ചിട്ടുണ്ട്. ജയ് ട്വിറ്ററില്‍ കുറിച്ചത് ചുവടെ:

ഞാന്‍ ആദ്യം വിചാരിച്ചത് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയാണെന്നാണ്. പക്ഷേ, എനിക്കു ലഭിച്ചതാകട്ടെ, സൂപ്പര്‍സ്റ്റാര്‍ എന്നതിനുമപ്പുറം സുഹൃത്തായ ഒരു സഹതാരത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന അനുഭവം.

എന്റെ കൂട്ടത്തിലുള്ള ഒരാളുടെ കൂടെ വര്‍ക് ചെയ്യുന്നതായാണ് തോന്നിയത്. അദ്ദേഹത്തിന്റെ നര്‍മബോധത്തിനും കരുതലിനും അതിരുകളില്ല. വേറെ ലെവല്‍. അദ്ദേഹത്തെ ആരാധിക്കുകയും പഠിക്കുകയും വേണം. ഈ സ്നേഹത്തിന് നന്ദി മമ്മൂക്കാ. ജയ് ട്വിറ്ററില്‍ കുറിച്ചു.

ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടി പോക്കിരി രാജയിലെ രാജയായിട്ടാണ് എത്തുന്നത്. പുലിമുരുകന്‍ കഴിഞ്ഞുള്ള വൈശാഖിന്റെ സിനിമയാണ് ഇത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം ആയിരുന്നു ഇത്.

മമ്മൂട്ടിയേയും ജയിനേയും കൂടാതെ മലയാളം, തമിഴ്, തെലുങ്ക്ചിത്രങ്ങളിലെ നിരവധി പ്രമുഖതാരങ്ങളാണ് എത്തുന്നത്. പുലിമുരുകനിലൂടെ ശ്രദ്ധേയനായ ഡാഡി ഗിരിജ എന്ന ജഗപതി ബാബുവാണ് വില്ലനായി എത്തുന്നത്. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തിയത്.

Advertisement