1000 കോടി മറികടന്ന് ജവാന്‍, ഷാരൂഖിനെ വെല്ലാന്‍ വേറെ നടനില്ല മക്കളേ, പുതിയ വിവരം പുറത്ത്

1683

ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിറങ്ങിയ ചിത്രങ്ങള്‍. പത്താന്‍ സിനിമയുടെ ആഗോള വിജയത്തിന് ശേഷം വീണ്ടും ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ചിരിക്കുകയാണ് ഷാരൂഖിന്റെ പുതിയ ചിത്രം ജവാന്‍.

Advertisements

തെന്നിന്ത്യന്‍ താരനിരയാല്‍ സമ്പന്നമായ ഈ ബോളിവുഡ് ചിത്രത്തിന്റെ വിജയാഘോഷവും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. തെന്നിന്ത്യന്‍ വിജയചിത്രങ്ങള്‍ ബോളിവുഡിലും ചരിത്രം എഴുതുന്നതിനിടെയാണ് ഷാരൂഖ് ചിത്രം രണ്ടാമതും ബോളിവുഡിന് പുതുജീവന്‍ നല്‍കുന്നത്.

Also Read: അത്രയും മാനസികമായ അടുപ്പമുണ്ട്, ഇതിലും നന്നായി ഇനി ഞാന്‍ വേറെ ആര്‍ക്കൊപ്പവും ജീവിക്കില്ല, ഭാര്യ ഷേമയെ കുറിച്ച് മനസ്സുതുറന്ന് അനൂപ് മേനോന്‍

അറ്റ്ലി കുമാര്‍ സംവിധാനം ചെയ്ത ചിത്രം നേരത്തെ ആഗോളതലത്തില്‍ 700 കോടി ക്ലബ്ബില്‍ ഇടംപിടിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 10 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 797.50 കോടിയിരുന്ന ചിത്രം 11ാം ദിവസമായ ഞായറാഴ്ചയിലെ കളക്ഷനും കൂടി ചേര്‍ന്ന് നേടിയത് 858.68 കോടിയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബോക്‌സ്ഓഫീസുകള്‍ തിരുത്തിക്കൊണ്ടിരിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ജവാന്‍. ചിത്രം പുറത്തിറങ്ങി 16 ദിവസം പിന്നിടുമ്പോള്‍ ജവാന്‍ തിയ്യേറ്ററുകളില്‍ നിന്നും നേടിയ കളക്ഷന്‍ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

Also Read: 24 മണിക്കൂറും ആ ഭീമന്‍ രഘു എഴുന്നേറ്റ് നില്‍ക്കുകയാണെന്ന് മമ്മൂട്ടിയോട് പറഞ്ഞാല്‍ താന്‍ പോയി തന്റെ ജോലി നോക്കെടാ എന്ന് പറയും, തുറന്നുപറഞ്ഞ് താരം

ജവാന്റെ ഹിന്ദി പതിപ്പ് മാത്രം 480.54 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ട്. തെലുങ്കിലും തമിഴിലുമായി 55.46 കോടിയും റിലീസിന് ആഗോള തലത്തില്‍ 125.05 കോടിയുമാണ് ജവാന്‍ നേടിയത്. റിലീസ് കളക്ഷനില്‍ ഒരു ഹിന്ദി ചിത്രത്തിന്റെ റെക്കോര്‍ഡാണ് ജവാന്റേത്.

പഠാനായിരുന്നു ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്. പഠാന്റെ ലൈഫ് ടൈം റെക്കോര്‍ഡില്‍ ജവാന്റെ കളക്ഷന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ആരാധകരൊന്നങ്കം.

Advertisement