തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിൽ ഏറെ നാളായി പ്രണയത്തിലാണ് എന്നുള്ളത് ഒരു പരസ്യമായ രഹസ്യമാണ്. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി നയൻതാര തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. വിവാഹം ഈ വർഷം തന്നെ നടക്കുമെന്ന ചില അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
എന്നാൽ അതിനിടെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത്. ജ്യോതിഷപ്രകാരമുള്ള ദോഷങ്ങൾ പരിഹരിക്കാൻ നയൻതാര വിവാഹത്തിന് മുൻപ് മരത്തെ വരണ്യമാല്യം അണിയിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ALSO READ
ഒരു അത്ഭുതകരമായ യാത്രയുടെ അവസാനം! പ്രിയ സുഹൃത്തിനൊപ്പം ചാർ ധം യാത്രയുടെ വിശേഷങ്ങൾ പങ്കു വച്ച് സാമന്ത
നയൻതാരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിർദ്ദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല.
അഭിഷേക് ബച്ചനുമായുള്ള വിവാഹത്തിന് മുൻപ് നടി ഐശ്വര്യ റായിയും ബനാറസിൽ വച്ച് മരത്തിന് വരണമാല്യം അണിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
നയൻതാരയും വിഘ്നേഷ് ശിവനും അടുത്തിടെ ഒട്ടേറെ ക്ഷേത്രങ്ങങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഷിർദി സായി ക്ഷേത്രം, മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി തിരുമലൈ ക്ഷേത്രം എന്നിവിടങ്ങളിൽ ഇരുവരും സന്ദർശനത്തിനെത്തിയത് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു.
വിശേഷദിവസങ്ങളിൽ വിഘ്‌നേശ് ശിവൻ നയൻതാരയുടെ ഫോട്ടോകൾ പങ്കുവയ്ക്കാറുണ്ട്. നയൻസിന്റെയും വിഘ്നേഷിന്റെയും ആരാധകർ ചിത്രങ്ങളൊക്കെ ഏറ്റെടുക്കാറുമുണ്ട്.
ALSO READ
വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത ചിത്രമായ നാനും റൗഡിതാൻ റിലീസ് ചെയ്തത്തിന്റെ ആറു വർഷം തികഞ്ഞ ദിവസം നയൻസുമൊത്തുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നാനും റൗഡിതാൻ എന്ന ചിത്രത്തിലാണ് നയൻതാര ആദ്യമായി വിഘ്‌നേശ് ശിവനുമായി ഒന്നിച്ചത്.
പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു. വിശേഷ ദിവസങ്ങളിലെല്ലാം വിഘ്‌നേഷ് നയൻതാരയുടെ ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്.