ജാസ്മിൻ ‘കിസ്സ് മൈ ആസ്’ എന്നു പറഞ്ഞു, അവളോട് ക്ഷമിക്കാനാകില്ലെന്നാണ് ധന്യ ; ജാസ്മിന്റെ അശ്ലീല വാക്കുകളെ ന്യായീകരിച്ച് സുചിത്ര

1062

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് മലയാളം സീസൺ 4 വളരെ സംഭവ ബഹുലമായി തന്നെ മുന്നേറുകയാണ്. ഇതിനോടകം തന്നെ പല മത്സരാർത്ഥികളും കളം പിടിക്കുകയും ചിലർ പുറത്താവുകയുമൊക്കെ ചെയ്തു. അടികളും വഴക്കുകളുമെല്ലാം സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്ടിൽ. വലിയ അടികൾക്കിടയിലും താരങ്ങൾക്കിടയിലെ സൗഹൃദങ്ങളും ശക്തമാകുന്നുണ്ടെന്നതാണ് സത്യം.

ബിഗ് ബോസ് വീടിന് അകത്തും പുറത്തും എന്നും ചർച്ചാ വിഷയമായി മാറുന്ന താരമാണ് ജാസ്മിൻ എം മൂസ. തന്റെ നിലപാടുകളിൽ ഉറച്ചു നിന്ന് ഗെയിം കളിക്കുന്ന ജാസ്മിന്റെ ടാസ്‌കുകളിലെ മികച്ച പ്രകനടവുമൊക്കെയാണ് ജാസ്മിനെ താരമാക്കുന്നത്. എന്നാൽ ബിഗ് ബോസ് വീട്ടിൽ ജാസ്മിൻ ഉപയോഗിക്കുന്ന വാക് പ്രയോഗങ്ങളും അടികളും താരത്തെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജാസ്മിനെ ഒരേ സമയം ഇഷ്ടപ്പെടുകയും വിമർശിക്കുകയും ചെയ്യുന്നവരാണ് മിക്കവരും.

Advertisements

ALSO READ

എന്റെ ഭർത്താവും മക്കളും പോയി, തിരിച്ച് കിട്ടുമോ? ഒന്നും കിട്ടില്ല! എല്ലാം അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാർ : കുളപ്പുള്ളി ലീല

ഇന്നലെ വീക്കിലി ടാസ്‌കിന് ശേഷമുള്ള ജയിൽ നോമിനേഷന്റെ അവസരമായിരുന്നു ബിഗ് ബോസ് വീട്ടിൽ. മൂന്ന് പേരെയാണ് താരങ്ങളെല്ലാവരും ചേർന്ന് നോമിനേറ്റ് ചെയ്തത്. ജാസ്മിനും റോബിനും റിയാസുമായിരുന്നു ആ മൂന്ന് പേർ. പിന്നാലെ വാശിയേറിയൊരു ടാസ്‌കിൽ മറ്റുള്ളവരെ പരാജയപ്പെടുത്തി കൊണ്ട് ജാസ്മിൻ ജയിൽ വാസത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നതും ജാസ്മിൻ ടാസ്‌ക് ജയിച്ച് തിരിച്ചുവരുന്നതും ബിഗ് ബോസ് വീട്ടിലൊരു പതിവായി മാറിയിരിക്കുകയാണ്.

ജയിൽ ടാസ്‌കിന് ശേഷം ധന്യയും സുചിത്രയും തമ്മിൽ ജാസ്മിനെക്കുറിച്ചും റിയാസിനെക്കുറിച്ചും നടന്ന ചർച്ച ശ്രദ്ധേയമായിരുന്നു. ജാസ്മിന്റെ അശ്ലീല വാക്കുകളെ ന്യായീകരിക്കുകയായിരുന്നു സുചിത്ര. താൻ ജയിലിലേക്ക് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നത് വിനയിെന ആയിരുന്നുവെന്നും എന്നാൽ കുറച്ചൊന്ന് ഒതുങ്ങിയതിനാൽ പറയാതിരുന്നതായിരുന്നുവെന്നുമാണ് സുചിത്ര പറയുന്നത്. അത് ശരിയാണെന്ന് ധന്യയും സമ്മതിച്ചു. റിയാസിന്റെ വരവ് കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു അവൻ ജയിലിലേക്ക് പോകും എന്നായിരുന്നു ധന്യ പറഞ്ഞത്. വരുമ്പോൾ കുറച്ച് അടങ്ങണം. അറ്റൻഷൻ കിട്ടാൻ വേണ്ടി കളിച്ചതാണ്. ഇപ്പോൾ എല്ലാം കിട്ടിയല്ലോ എന്ന് ധന്യ റിയാസിനെ കുറിച്ച് സുചിത്രയോട് പറയുന്നു.

അതേസമയം തനിക്ക് ജാസ്മിനോട് ക്ഷമിക്കാനാകില്ലെന്നാണ് ധന്യ പറയുന്നത്. അവിടെ അത്രയും വലിയ വഴക്ക് നടക്കുമ്പോൾ ജാസ്മിൻ തുള്ളി കളിച്ച് പ്രോത്സാഹിപ്പിച്ചത് എനിക്ക് മറക്കാൻ കഴിയില്ല എന്നാണ് ധന്യ പറഞ്ഞത്. എന്നാൽ ജാസ്മിനെതിരെയുളള വിമർശനത്തോട് സുചിത്രയ്ക്ക് എതിർപ്പായിരുന്നു. എന്ത് ചെയ്താലും തനിക്ക് ജാസ്മിനോട് ദേഷ്യം തോന്നുന്നില്ലെന്നും തന്റെ അനിയത്തിയെ പോലെയാണ് ജാസ്മിനെ തോന്നുന്നതെന്നായിരുന്നു സുചിത്ര പറഞ്ഞത്.

ജാസ്മിന് കുട്ടികളുടെ സ്വഭാവമാണെന്ന് അംഗീകരിച്ചുവെങ്കിലും ജാസ്മിന്റെ വാക്കുകൾ മോശമാണെന്നായിരുന്നു ധന്യയുടെ മറുപടി. ജയിൽ ടാസ്‌കിൽ ജയിച്ചപ്പോൾ ‘കിസ്സ് മൈ ആസ്’ എന്ന ആക്ഷൻ കാണിച്ചുവെന്നായിരുന്നു ധന്യ ചൂണ്ടിക്കാണിച്ചത്. താൻ ജാസ്മിനെ നോമിനേറ്റ് ചെയ്ത ശേഷം ഓൾ ദ ബെസ്റ്റ് പറഞ്ഞപ്പോൾ മോശമായി പെരുമാറിയെന്നും ധന്യ പറഞ്ഞു. ധന്യയ്ക്ക് അടുത്തിരിക്കുകയായിരുന്ന ലക്ഷ്മിയ്ക്ക് കിസ് മൈ ആസ് എന്ന് പറഞ്ഞത് കണ്ട് ചൊറിഞ്ഞു വന്നു, പക്ഷെ പ്രതികരിച്ചില്ല. എന്നാൽ ജാസ്മിനെ ന്യായീകരിച്ചു കൊണ്ട് സുചിത്ര എത്തുകയായിരുന്നു. അവൾ അത് സന്ദർഭം അറിയാതെ പറയുന്നതാണ് എന്നും, അത്രയ്ക്ക് ഒന്നും അറിവില്ല എന്നുമൊക്കെയായിരുന്നു സുചിത്രയുടെ പ്രതികരണം.

ALSO READ

മമ്മൂക്കയെ ആദ്യമായി കണ്ടപ്പോൾ ആഗ്രഹിച്ചത് നടന്നില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിയ്ക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യം ; അദ്ദേഹത്തിനൊപ്പമപള്ള പ്രണയരംഗങ്ങളിൽ എനിക്ക് പേടിയാണ് തോന്നിയത് : അഞ്ജലി അമീർ

അതേസമയം പതിവ് പോലെ താരങ്ങളെ കാണാനായി ഇന്ന് മോഹൻലാൽ ബിഗ് ബോസ് വീട്ടിലെത്തും. പോയ വാരം നടന്ന അടികളുടേയും നിയമലംഘനങ്ങളുടേയും പശ്ചാത്തലത്തിൽ മോഹൻലാൽ എന്താകും താരങ്ങളോട് പറയുക, നടപടികൾ സ്വീകരിക്കുമോ എന്നുമൊക്കെയാണ് ആരാധകർ ഉറ്റു നോക്കുന്നത്. താരങ്ങളും മോഹൻലാലിന്റെ വരവിനായി കാത്തിരിപ്പിലാണ്.

Advertisement