വളരെ പെട്ടെന്ന് തന്നെ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് അസ്ല മാർലി എന്ന ഹില. യൂട്യൂബ് ചാനലിലൂടെ ആണ് ഹില പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. ചാനൽ ഷോകളിലും ഹില പങ്കെടുത്തിരുന്നു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും യൂട്യൂബറിലേക്കുള്ള തന്റെ വളർച്ചയെ കുറിച്ച് ഹില മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ വിവാഹിതയായി യുകെയിലേക്ക് പോകാൻ ാെരുങ്ങുകയാണ് ഹില. ഇതിനിടെയാണ് താരത്തെ തേടി വിവാദ വാർത്തയും എത്തിയിരിക്കുന്നത്.
അടുത്ത സുഹൃത്തും യൂട്യൂബറുമായ ജാസ്മിന്റെ ബ്രേക്കപ്പ് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. പിന്നാലെയാണ് ഈ ബ്രേക്കപ്പിന് പിന്നിൽ ഹിലയ്ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള പ്രചരണം നടന്നത്.
എന്നാൽ ചെയ്യാത്ത കാര്യത്തിന്റെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത് തന്റെ ജീവിതത്തിൽ പുതുമയുള്ള കാര്യമല്ലെന്നാണ് ഇതിനോട് ഹില പ്രതികരിച്ചത്. തനിക്ക് വളരെ ചുരുക്കം കൂട്ടുകാർ മാത്രമാണ് ഉള്ളത് അതിലെ ഏറ്റവും അടുത്ത സുഹൃത്താണ് ജാസ്മിൻ എന്ന് ഹില വെളിപ്പെടുത്തുന്നു.
തനിക്ക് യൂട്യൂബിൽ വന്നിട്ട് കിട്ടിയ സുഹൃത്താണ് ജാസ്മിൻ. ഒരു പേഴ്‌സണൽ ബന്ധമാണ് തനിക്ക് ജാസ്മിനുമായി ഉള്ളത്. ജാസ്മിന്റെ ബ്രേക്കപ്പ് വാർത്ത അവൾ പങ്കുവച്ചപ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് തന്റേത്. ഒരു കമന്റൊക്കെ ആണെങ്കിൽ കണ്ടില്ലെന്ന് നടിക്കാം, എന്നാൽ ഇപ്പോൾ തന്റെ സുഹൃത്ബന്ധത്തെ കുറിച്ചുള്ള കമന്റുകളാണ് കൂടുതലും വരുന്നതെന്നും ഹില ചൂണ്ടിക്കാണിക്കുന്നു.
താൻ എന്ത് തെറ്റ് ചെയ്തു എന്ന് തനിക്ക് അറിയില്ല. കുക്ക് വിത്ത് കോമഡിയിൽ ആണ് തങ്ങളിരുവരും കാണുന്നത്. ആദ്യം കാണുമ്പൊൾ തന്നെ അവർക്കിടയിൽ നല്ല സുന്ദരമായ അടി നടക്കുന്നുണ്ടായിരുന്നെന്നും ഹില പറഞ്ഞു.
പക്ഷെ, താൻ ഒരിക്കൽ പോലും അവരുടെ സ്വകാര്യമായ കാര്യങ്ങളിൽ ഇടപെടാൻ പോയിട്ടില്ല, ചോദിച്ചിട്ടും ഇല്ല. താൻ ജാസ്മിന്റെ എന്നല്ല ആരുടേയും കാര്യത്തിൽ ഇടപെടാൻ പോകുന്ന ആളല്ല. ജാസ്മിൻ എന്നോട് ഇങ്ങോട്ട് പറഞ്ഞിരുന്നു വഴക്കിന്റെ കാര്യത്തെക്കുറിച്ചെന്നും ഹില വിശദീകരിക്കുന്നുണ്ട് വീഡിയോയിൽ.
വിവാഹസമയത്ത് സഹോദരിയെപോലെയാണ് ജാസ്മിൻ കൂടെ നിന്നത്. അപ്പോഴൊക്കെ ജാസ്മിന്റെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ട്. അവൾ ആകെ തരിപ്പണം ആയപ്പോഴാണ് നമ്മളൊരുമിച്ച് ഒര ട്രിപ്പ് ഒക്കെ പോകുന്നത്. അല്ലാതെ തനിക്ക് അവളുടെ ബ്രേക്കപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ഹില വിശദാകരിക്കുന്നു.