മലയാളി പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ് ബിഗ് ബോസ്. നിരവധി ആരാധകരാണ് ഈ റിയാലിറ്റി ഷോയ്ക്കുള്ളത്. ബിഗ് ബോസിന്റെ നാല് സീസണുകളാണ് ഇതിനോടകം അവസാനിച്ചത്.
നാലാമത്തെ സീസണില്‍ വിജയിയായത് ദില്‍ഷ പ്രസന്നനായിരുന്നു. നിരവധി പുതുമുഖങ്ങള്‍ അണിനിരന്ന ബിഗ് ബോസിന്റെ സീസണ്‍ കൂടിയായിരുന്നു അവസാനിച്ചത്. ബിഗ് ബോസ് സീസണ്‍ നാലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ജാസ്മിന്‍ എം മൂസ.
കടുത്ത നിലപാടുകളിലൂടെ ഷോയിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍. തെറ്റുകള്‍ കണ്ടാല്‍ ഒരു മടിയും കൂടാതെ രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ ജാസ്മിന്‍ തുറന്നുപറഞ്ഞിരുന്നു. ഷോയിലെ വിജയി ജാസ്മിന്‍ ആയിരിക്കുമെന്നാണ് പലരും കരുതിയത്.
എന്നാല്‍ ആരാധകരെ ഞെട്ടിച്ച് ജാസ്മിന്‍ ഷോയില്‍ നിന്നും നിര്‍ത്തി പോവുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയായ ജാസ്മിന്‍ രണ്ടുതവണ വിവാഹിതയായിരുന്നു. ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെത്തിയ ജാസ്മിനെ സ്വീകരിക്കാന്‍ വീട്ടുകാര്‍ പോലും തയ്യാറായിരുന്നില്ല.
ഇന്ന് സ്വതന്ത്രയായി ജീവിക്കുകയാണ് താരം. വര്‍ഷങ്ങളോളമായി കുടുംബവുമായി അകന്നുകഴിയുന്ന ജാസ്മിന്‍ തന്റെ വാശിയെല്ലാം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ ജാസ്മിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അവസാനം കുടുംബത്തെ കണ്ടു എന്നായിരുന്നു വീട്ടുകാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജാസ്മിന്‍ കുറിച്ചത്.