ബിഗ് ബോസ് എന്ന ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിന്‍. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.ശക്തമായ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ജാസ്മിന്‍.
എങ്കിലും ഗബ്രിയുമായുള്ള അടുപ്പം ജാസ്മിനെ മോശമായ രീതിയില്‍ ബാധിച്ചിരുന്നു. ജാസ്മിന്റെ വാപ്പ ഒരു ദിവസം ഷോയിലേക്കേ കോള്‍ ചെയ്തതിന് പിന്നാലെ ജാസ്മിന്‍ ബിഗ്‌ബോസ് വീട്ടില്‍ സൈലന്റായിരുന്നു.
ലൈഫ് സ്റ്റോറി സെഗ്മെന്റില്‍ ജാസ്മിന്‍ തുറന്നുപറഞ്ഞ തന്റെ ജീവിതകഥയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വാപ്പയ്ക്ക് മീന്‍കച്ചവടമായിരുന്നുവെന്നും തനിക്ക് പത്താം ക്ലാസ് വരെ നല്ല ആഷ് പോഷ് ലൈഫായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.
പഠിച്ചതൊക്കെ സിബിഎസ്ഇയിലായിരുന്നു. പക്ഷേ പിന്നീട് വാപ്പയുടെ ചീട്ടുകളി എല്ലാം തകര്‍ത്തുവെന്നും തങ്ങള്‍ക്ക് 50ലക്ഷത്തോളം രൂപ കടമായി വന്നുവെന്നും വീടിന്റെ വാതില്‍ തുറന്നാല്‍ കടക്കാരെ കൊണ്ട് ബഹളമായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.
തന്റെ പിന്നീടുള്ള ജീവിതം ഇതൊക്കെ കണ്ടും കേട്ടുമായിരുന്നു. പ്ലസ്ടുവിന് നല്ല മാര്‍ക്കുണ്ടായിട്ടും ന്ല്ല കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ടും പഠിക്കാന്‍ പോകാന്‍ പറ്റിയില്ല. കാരണം ബസ്സിന് പോകാന്‍ കാശില്ലായിരുന്നുവെന്നും ഒരു വര്‍ഷം കഴിഞ്ഞാണ് കോളേജില്‍ ചേര്‍ന്നതെന്നും കൂട്ടുകാരികള്‍ ഭക്ഷണം കൊണ്ടുതന്ന അവസ്ഥ വരെ ഉണ്ടായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.
അതിന് ശേഷം രണ്ട് സിനിമയിലെ ആളുകള്‍ എനിക്ക് സെക്യൂരിറ്റിയായി നിന്നു; അനുഭവം പറഞ്ഞ് രംഭ
പിന്നാലെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വരുമാനം വന്നുതുടങ്ങിയതോടെ വാപ്പയുടെ കടങ്ങളെല്ലാം വീട്ടി വീട് മോടിപിടിപ്പിച്ചുവെന്നും കുറച്ചുകഴിഞ്ഞപ്പോള്‍ കല്യാണം ഉറപ്പിച്ചുവെന്നും നല്ലൊരാളായിരുന്നുവെന്നും തനിക്ക വിലകൂടിയ വസ്ത്രങ്ങളൊക്കെ വാങ്ങിത്തരികയും എയര്‍ഹോസ്റ്റസ്് പഠിക്കാന്‍ വിടുകയൊക്കെ ചെയ്തിരുന്നുവെന്നും എന്നാല്‍ പിന്നീട് അവരുടെ ഭാഗത്തെ കാരണം കൊണ്ട് കല്യാണം മുടങ്ങിപ്പോയിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.