ബിഗ്‌ബോസിലൂടെ കേരളക്കരയാകെ ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ എം മൂസ, കടന്ന് പോയ തന്റെ വഴികളിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ച്് ബോഡി ബിൽഡിങ്ങിൽ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ വ്യക്തി കൂടിയാണവർ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്.
വേറിട്ട രീതിയിലാണ് ജാസ്മിൻ ചിന്തിയ്ക്കുന്നതും പ്രവൃത്തിയ്ക്കുന്നതും. ജാസ്മിൻ ശരിയെന്ന് പറയുന്ന പലതും സമൂഹം തെറ്റായാണ് വ്യാഖ്യാനിക്കുന്നത്.
ജാസ്മിന്റെ സ്വഭാവത്തെക്കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച തന്നെ നടക്കാറുണ്ട്.
Also Read
ബോളിവുഡിനെ തകർക്കുന്നത് ചില ഇടപെടലുകളാണ്; തുറന്ന് പറഞ്ഞ് എസ് എസ് രാജമൗലി
ഇപ്പോഴിതാ ജാസ്മിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലവുന്നത്. അടക്കി പിടിച്ച കരച്ചിൽ, കരഞ്ഞ് തീർക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോ ആണ് ജാസ്മിൻ പങ്കുവച്ചിരിയ്ക്കുന്നത്. കരച്ചിൽ ഒരു സാധാരണ സംഭവമാണ് എന്ന് വീഡിയോയിലൂടെ ജാസ്മിൻ തന്നെ പറയുന്നുണ്ട്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി വന്നിരിക്കുന്നത്.
ജയ് ഷെട്ടിയുടെ ‘അർഹതയില്ലാത്ത ഒരാളെക്കുറിച്ചാണെങ്കിൽ പോലും കരച്ചിൽ സാധാരണമാക്കുക. നിങ്ങളുടെ വേദന അനുഭവിക്കാനും അത് പുറത്തുവിടാനും നിങ്ങൾ അർഹരാണ്’ എന്ന ക്വാട്ടിനൊപ്പമാണ് ജാസ്മിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്.
എനിക്കറിയാം വെറുപ്പുളവാക്കുന്ന ഫോട്ടോ സഹിതം ഈ വീഡിയോ പോസ്റ്റ് ചെയ്യാൻ കാത്തിരിക്കുന്നത് ഓൺലൈൻ ചാനലടക്കം നിരവധി പേരാണ്. ഞാൻ ഇവിടെ ഉണ്ട് എന്നാണ് ജാസ്മിൻ പറഞ്ഞിരിക്കുന്നത്. ഇതിന് മുമ്പ് ബിഗ്ഗ് ബോസ് ഷോയിൽ മാനസിക സമ്മർദ്ദം അമിതമായ സാഹചര്യത്തിൽ ജാസ്മിൻ കരഞ്ഞിട്ടുണ്ട്. പണ്ട് ഒരുപാട് കരഞ്ഞിട്ടുള്ള ആളാണ് താൻ എങ്കിലും, ജീവിതത്തിലെ ചില പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വന്നതിന് ശേഷം മറ്റൊരുത്തരുടെ മുന്നിൽ കരയുക എന്നത് നാണക്കേടാണ് എന്ന കരുതുന്ന ആളാണ് താൻ എന്ന് ജാസ്മിൻ അന്ന് പറഞ്ഞിരുന്നു.