‘ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ്’; ബിഗ് ബോസ് ഫൈനലിലെത്തേണ്ട ജാസ്മിൻ പുറത്താകാൻ കാരണം റിയാസ് എന്ന് കണ്ടെത്തൽ; വൈറൽ

72

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ അവസാനത്തെ നോമിനേഷനും പൂർത്തിയായിരിക്കുകയാണ്. ടിക്കറ്റ് ടു ഫൈനൽ നേടി ദിൽഷയും സൂരജും ടോപ് ഫൈവിലെത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. രണ്ട് പേരും കൂടി പുറത്താകുമെന്ന് ഉറപ്പായതോടെ ബിഗ് ബോസ് വീട്ടിലെ തർക്കങ്ങളും പൊട്ടിത്തെറികളും രൂക്ഷമായി. സേഫ് ഗെയിം കളിച്ചിരുന്ന പലരും തങ്ങളുടെ മുഖം വെളിച്ചത്താകുമെന്ന് ഭയന്ന് എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാനും ഇടപെടാനും ആരംഭിച്ചിരിക്കുകയാണ്.

സൂരജിനെ നോമിനേഷനിൽ നിന്നും ഒഴിവാക്കി എല്ലാവരും സേഫാക്കിയതോടെ ടോപ്പ് ഫൈവിലേക്ക് ദിൽഷയ്ക്ക് പിന്നാലെ സൂരജ് എന്റർ ചെയ്തിരിക്കുകയാണ്. റിയാസ് മാത്രമാണ് സൂരജിനെ നോമിനേറ്റ് ചെയ്ത് സേഫ് ഗെയിമിനെ കുറിച്ച് തുറന്നടിച്ചത്. എന്നാൽ റിയാസിന്റെ ഒറ്റവോട്ട് കൊണ്ട് കാര്യമുണ്ടായില്ല. രണ്ട് വോട്ടെങ്കിലും ലഭിച്ചെങ്കിൽ മാത്രമെ നോമിനേഷനിൽ പേര് വരികയുള്ളൂ. എല്ലാവരും സൂരജിനെ പിന്തുണയ്ക്കുന്നതിനാൽ അദ്ദേഹത്തെ ബിഗ്ബോസ് നേരിട്ട് ടോപ് ഫൈവിലേക്ക് സെലക്ട് ചെയ്തിരിക്കുകയാണ്.

Advertisements

റോൺസൺ ധന്യയുടെ പേര് പറയാതെ സൂരജിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ ഫൈനലിലെത്തിയ ദിൽഷയൊഴികെ എല്ലാവരും നോമിനേഷനെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നു. എന്നാൽ റോൺസന്റെ പ്രവർത്തി സൂരജിന് ഗുണമാവുകയായിരുന്നു. അതേസമയം ഈ ആഴ്ച എലിമിനേറ്റ് ആകാതിരിക്കാനുള്ള ശ്രമത്തിലാണ് എല്ലാ മത്സരാർഥികളും. അതേസമയം ബിഗ്‌ബോസ് ഫൈനലിൽ എന്തായാലും ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന രണ്ടുപേരാണ് ജാസ്മിനും റോബിനും. പക്ഷെ അവർ രണ്ടുപേരും പുറത്തായതോടെ ഇരുവരേയും ആരാധകർക്ക് മത്സരത്തിൽ മിസ് ചെയ്യുന്നുണ്ട്.

ALSO READ- ഗായിക മഞ്ജരി രണ്ടാമതും വിവാഹിതയാകുന്നു, ബാല്യ കാല സുഹൃത്തായ വരൻ ശരിക്കും ആരാണെന്ന് അറിയാമോ, വിവാഹം സൽക്കാരം എങ്ങനെ ആണെന്നറിയാമോ

റിയാസിനെ തല്ലിയ സംഭവത്തോടെ റോബിൻ മത്സരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ജാസ്മിൻ സ്വമേധയാ പുറത്ത് പോവുകയുമായിരുന്നു. വൈൽഡ് കാർഡ് എൻട്രിയായി വീട്ടിൽ വന്നതുമുതൽ റിയാസ് ജാസ്മിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാൽ റോബിനെ വളഞ്ഞിട്ട്ആക്രമിക്കുകയും ചെയ്തിരുന്നു. റോബിൻ ദിൽഷയോടായിരുന്നു തുടക്കം മുതൽ കൂടുതൽ സൗഹൃദം കാണിച്ചിരുന്നത്.

അതേസമയം, വീക്കിലി ടാസ്‌ക്കിനിടെ റോബിനും റിയാസും തമ്മിൽ വഴക്കുണ്ടാവുകയും റിയാസിനെ റോബിൻ കയ്യേറ്റം ചെയ്യുകയുമായിരുന്നു.

ഇതോടെയാണ് റോബിനെ വീട്ടിൽ നിന്നും ബിഗ് ബോസ് പുറത്താക്കിയത്. റിയാസ് മനപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിച്ചതാണെന്നും റോബിൻ റിയാസിനെ തല്ലിയിട്ടില്ല. ശരീരത്തിൽ കൈ കൊണ്ടത് മാത്രമെയുള്ളൂവെന്നും ധന്യ അടക്കമുള്ളവർ പ്രശ്‌നവുമായി ബന്ധപ്പെട്ട് ബിഗ് ബോസിനോട് പറഞ്ഞു, ഇതോടെ റോബിൻ തിരികെ വരുമെന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നു.

ALSO READ- മോശം കമന്റിട്ടിട്ട് കാര്യമില്ല; തന്റെ മക്കളെ അതൊന്നും ബാധിക്കുകയേ ഇല്ല; സോഷ്യൽമീഡിയയിലെ മോശം മനസുകാരോട് പൂർണിമയുടെ വാക്കുകൾ

എന്നാൽ, റോബിനെ പുറത്താക്കുകയും ജാസ്മിൻ പുറത്തുപോവുകയും ചെയ്തു. റോബിൻ തിരികെ വന്നാൽ താൻ വീട്ടിൽ നിൽക്കുന്നത് തന്റെ അഭിമാനത്തിന് ക്ഷതമേൽക്കുന്നതിന് തുല്യമാണെന്നും അതിനാൽ ഷോ ക്വിറ്റ് ചെയ്യുകയാണെന്നും പറഞ്ഞാണ് രാത്രി തന്നെ ജാസ്മിൻ വീട്ടിൽ നിന്നും പുറത്ത് വന്നത്.

അതേസമയം, ഇപ്പോഴിതാ ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പോയതിന് കാരണം റിയാസാണെന്നും ജാസ്മിനെ പിറകിൽ നിന്ന് കുത്തുകയാണ് റിയാസ് യഥാർത്ഥത്തിൽ ചെയ്തതെന്നും ചൂണ്ടികാട്ടുന്ന ഒരു കുറിപ്പ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

പല പ്രശ്‌നങ്ങളിലും ജാസ്മിനെ മനപൂർവം കൊണ്ടുചാടിച്ച് ആളുകളുടെ വെറുപ്പ് നേടികൊടുത്തതിൽ ഒരു പങ്ക് റിയാസിമുണ്ടെന്നും കുറിപ്പിൽ പറയുന്നു. ‘യഥാർത്ഥത്തിൽ ജാസ്മിനെ പിറകിൽ നിന്ന് കുത്തിയത് റിയാസ് അല്ലേ.’ എന്നാണ് കുറിപ്പിൽ പറയുന്നത്.

Advertisement