ബിഗ് ബോസ് സീസണ്‍ ആറ് വിജയകരമായി മുന്നോട്ട് പോകുകയാണ്. മത്സരാര്‍ത്ഥികളെല്ലാം കടുത്ത പോരാട്ടത്തിലാണ്. ബിഗ് ബോസില്‍ ഏറെ ശ്രദ്ധനേടിയ കോമ്പോയാണ് ജാസ്മിന്‍ ഗബ്രി. ബിഗ് ബോസിനകത്തും പുറത്തും ഇവരുടെ ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
വൈല്‍ഡ് കാര്‍ഡില്‍ ഏതാനും പേര്‍ ബിഗ് ബോസ് ഹൗസില്‍ വന്നതോടെ ഇവരില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇവരുടെ ബന്ധത്തെ കുറിച്ച് ചോദിച്ചിരിക്കുകയാണ് മോഹന്‍ലാലും. നല്ലൊരു ഗെയിമര്‍ ആണ് ജാസ്മിനെന്നും എന്നാല്‍ കുറച്ചുകാലമായി എന്തുപറ്റിയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.
Also Read:ഏട്ടന്റെ ആ ചിത്രം എന്നെ വല്ലാതെ കരയിപ്പിച്ചു, ഇനിയും അതുപോലുള്ള സിനിമകള്‍ ഉണ്ടാവണം, സുചിത്ര പറയുന്നു
താന്‍ ഒരു തെറ്റും ചെയ്യുന്നില്ലെന്ന വിശ്വാസത്തിലായിരുന്നു താന്‍. എന്നാല്‍ ലാലേട്ടന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ മനസ്സിലാവുന്ന ചില കാര്യങ്ങളുണ്ടെന്നും താന്‍ ഇവിടെ ഉദ്ദേശിക്കുന്ന കാര്യങ്ങളായിരിക്കില്ല പുറത്തുപോകുന്നതെന്നും ജാസ്മിന്‍ പറയുന്നു.
ഗബ്രി തനിക്ക് ഒത്തിരി കാര്യങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. താന്‍ ഭയങ്കരമായി ഓവര്‍തിങ്ക് ചെയ്യുന്ന ആളാണെന്നും പലപ്പോഴും മനസ്സ് കൈവിട്ട് പോകുകയാണെന്നും അത് തനിക്ക് തിരിച്ചുപിടിക്കണമെന്നും ചില കാര്യങ്ങള്‍ തന്റെ മനസ്സ് പറയുന്നതാണോ അതോ ഗബ്രി പറയുന്നതാണോ വിശ്വസിക്കേണ്ടതെന്ന് കണ്‍ഫ്യൂസ്ഡ് ആണെന്നും ജാസ്മിന്‍ പറയുന്നു.
തനിക്ക് പ്രേക്ഷകരോട് പറയാനുള്ളത് ഇതാണ്, തനിക്കും ഗബ്രിക്കും ഒരിഷ്ടമുണ്ടെന്നും അത് പ്രണയത്തിലെത്താതെ പിടിച്ചുവച്ചിരിക്കുകയാണെന്നും തങ്ങള്‍ ജസ്്റ്റ് ഫ്രണ്ട്‌സായിരുന്നുവെന്നും എന്നാല്‍ ദിവസങ്ങള്‍ കഴിയുന്തോറും അതില്‍ മാറ്റം വന്നുവെന്നും തങ്ങള്‍ക്കിടയില്‍ സ്‌നേഹവും കണക്ഷനും കൂടിയെന്നും ജാസ്മിന്‍ പറയുന്നു.
തങ്ങള്‍ ബന്ധം പ്രണയത്തിലേക്ക് എത്താതെ നോക്കുകയാണ്. ഫ്രണ്ട്ഷിപ്പ് എന്നല്ല, തങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ സ്റ്റാറ്റസ് എന്നും താന്‍ അവസരത്തിന് വേണ്ടി അവനെ മുതലാക്കുന്നില്ലെന്നും അവനില്‍ നിന്നും മാറാനും തനിക്ക് പറ്റില്ലെന്നും ജാസ്മിന്‍ പറയുന്നു.