തൃശ്ശൂര്‍: ഫേസ്ബുക്ക് ലൈവിലെത്തി തന്നെ വിമര്‍ശിച്ച സിനിമാ ആര്‍ട്ടിസ്റ്റ് ദയാ അശ്വതിയാക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി സോഷ്യല്‍ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ദയയെ പരോക്ഷമായി വേശ്യ എന്ന് വിളിച്ചാണ് ജസ്ലയുടെ ആക്ഷേപം. ഇതിനെതിരെ ദയയെ പിന്തുണച്ചും ജസ്ലയെ എതിര്‍ത്തും സോഷ്യല്‍ മീഡിയ മുന്നോട്ടു വന്നിട്ടുണ്ട്.
‘ചേച്ചി മാസാണ്. കൊച്ചിയിലെ പ്രമുഖ പടക്കക്കമ്പനി ചേച്ചീടെ ആണെന്ന് കേട്ടു. സത്യമാണോ. അടുത്ത വിഷുവിന് ഞങ്ങള്‍ വരും. പടക്കം വാങ്ങാന്‍ അപ്പോഴേക്കും ലേശം ബാക്കിയുണ്ടാവോ’- ഇതായിരുന്നു ജസ്ലയുടെ കമന്റ്. കൂടാതെ യുവതിയുടെ ഒരു ചിത്രം പോസ്റ്റ് ചെയ്ത്,
നീയൊരു പെണ്ണായതു കൊണ്ട് മാത്രം നാറ്റിക്കുന്നില്ല, ഒരു കൊച്ചിന്റെ തള്ളയായതു കൊണ്ട് മാത്രം നിന്നെ വെറുതെ വിടുന്നുവെന്നും ജസ്ല പറയുന്നു. മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പ്രസംഗത്തിനെതിരെ ജസ്ല മാടശ്ശേരി ഫേസ്ബുക്കില്‍ ലൈവില്‍ വന്നതിനെ വിമര്‍ശിച്ചാണ് ദയയും ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിശ്വാസം ഓരോരുത്തരുടെ സ്വകാര്യതയാണെന്നും പൊതുസമൂഹത്തില്‍ ഒരു മതപണ്ഡിതനെ നാണം കെടുത്തിയത് ശരിയായില്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു യുവതിയുടെ വീഡിയോ. ഇതിനെതിരെയാണ് ജസ്ല രംഗത്തെത്തിയത്. എന്നെ വിമര്‍ശിക്കാന്‍ നിനക്കെന്തവകാശം എന്ന് ചോദിച്ച ജസ്ല സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി യുവതിയെ കടന്നാക്രമിച്ചു.
‘എന്റെ പേഴ്സണല്‍ ഫോട്ടോ, ഞാന്‍ വീട്ടില്‍ ഒരു നൈറ്റ് ഡ്രസ്സില്‍ നില്‍ക്കുന്ന ഫോട്ടോ അപ്ലോഡ് ചെയ്ത് ജസ്ല എന്നെ അപമാനിച്ചു. പിന്നെ, പബ്ലിക്കിന് മുന്നില്‍ എന്നെ ഒരു വേശ്യ എന്ന രീതിയിലുള്ള കമന്റ്‌സ് ആ കുട്ടി ഇട്ടു. അത് കഴിഞ്ഞ് ഞാന്‍ ഒരു കൊച്ചിന്റെ അമ്മയാണ്. നീ ഒരു പെണ്ണായതു കൊണ്ട് നാറ്റിക്കുന്നില്ല എന്നുള്ള രീതിയില്‍ പൊതു സമൂഹത്തിനു മുന്നില്‍ അവളും അവളുടെ അനിയനെന്നു പറഞ്ഞ ഒരാളും കൂടി എന്നെ പൊതു സമൂഹത്തില്‍ നാണം കെടുത്തി. എന്നെ വേശ്യ എന്ന് പറയുന്ന രീതിയിലുള്ള കമന്റിട്ട ഈ ജസ്ല മാടശ്ശേരിയാണോ സ്ത്രീത്വത്തെക്കുറിച്ച് പറയുന്നത്?’- ഫേസ്ബുക്ക് ലൈവില്‍അവര്‍ ചോദിക്കുന്നു.
ഓരോരുത്തര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അസഹിഷ്ണുതയുണ്ടാവുന്നത് നല്ലതല്ലെന്നും യുവതി പറയുന്നു. മുജാഹിദ് ബാലുശ്ശേരിയെ വിമര്‍ശിക്കാന്‍ ജസ്ലക്ക് അവകാശമുള്ളതു പോലെ ജസ്ലയെ വിമര്‍ശിക്കാന്‍ തനിക്കും അവകാശമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ സ്ത്രീവിരുദ്ധത പറയുന്ന ജസ്ലയാണോ സ്ത്രീ സമത്വത്തിനു വേണ്ടിയും സ്ത്രീകള്‍ക്ക് വേണ്ടിയും വാദിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.