സംഭവം അറിഞ്ഞാല്‍ അച്ഛന്‍ എന്നെ കൊല്ലും: വെളിപ്പെടുത്തലുമായി ജാന്‍വി കപൂര്‍

49

കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച്‌ സിനിമ താരങ്ങള്‍ക്ക് തന്റെ ലുക്കും മാറ്റേണ്ടതായി വരും. ഇപ്പോള്‍ ബോളിവുഡ് ചര്‍ച്ച ചെയ്യുന്നത് ബോളിവുഡിലെ പുത്തന്‍ താരോദയമായ ജാന്‍വി കപൂറിന്റെ പുതിയ ലുക്കിനെക്കുറിച്ചാണ്.

ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. മുടി മുറിച്ച്‌ ആളാകെ മാറിയിരിക്കുകയാണ് ജാന്‍വി. കോസ്‌മോപൊളിറ്റന്‍ മാഗസിന്റെ കവര്‍ഗേളാകാന്‍ വേണ്ടിയാണ് താരം മുടി മുറിച്ചത്.

Advertisements

ജനുവരിയിലെ ലക്കത്തിലെ മാഗസിന്റെ കവറിലാണ് ജാന്‍വി എത്തുന്നത്. കോസ്‌മോപൊളിറ്റന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം മുടി മുറിച്ച കാര്യം ആരാധകരെ അറിയിച്ചത്.

മുടി മുറിച്ച കാര്യം അച്ഛന്‍ അറിഞ്ഞാല്‍ തന്നെ കൊല്ലുമെന്നും വീഡിയോയില്‍ ജാന്‍വി പറയുന്നു. ആരാധകര്‍ക്കും താരത്തിന്റെ പുതിയ ലുക്ക് അത്ര പിടിച്ചിട്ടില്ല. മുടിയുള്ള ജാന്‍വിയായിരുന്നു കൂടുതല്‍ സുന്ദരി എന്നാണ് ഒരുവിഭാഗം പറയുന്നത്.

ധടക് എന്ന സിനിമയിലൂടെയാണ് ജാന്‍വി ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. ഈ ഒരു സിനിമയിലൂടെ തന്നെ ശ്രീവിദ്യയുടെ മകള്‍ എന്ന പദവിയില്‍ ബോളിവുഡ് താരമായി ഉയരാന്‍ ജാന്‍വിക്ക് സാധിച്ചു.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന തകട് എന്ന ചിത്രത്തിലാണ് ജാന്‍വി ഇനി അഭിനയിക്കുക. ജാന്‍വിയുടെ സഹോദരി ഖുശി കപൂറും അടുത്തു തന്നെ ബോളിവുഡിലേക്ക് എത്തും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Advertisement